»   » എന്തുകൊണ്ട് സൗബിന്‍ മുന്നേറുന്നു; അഞ്ച് കാരണങ്ങളിതാ

എന്തുകൊണ്ട് സൗബിന്‍ മുന്നേറുന്നു; അഞ്ച് കാരണങ്ങളിതാ

Written By:
Subscribe to Filmibeat Malayalam

ഇന്ന് മലയാള സിനിമയില്‍ ഒഴിച്ചു കൂടാനാകാത്ത നടനായി കഴിഞ്ഞിരിയ്ക്കുന്നു സൗബിന്‍ ഷഹീര്‍. മാര്‍ട്ടിന്‍ പ്രക്കാട്ട്, സിദ്ദിഖ്, ഫാസില്‍ തുടങ്ങിയവരുടെ സംവിധാന സഹായിയായിട്ടാണ് സൗബിന്‍ സിനിമാ ലോകത്തേക്ക് കടക്കുന്നത്. അന്നയും റസൂലും എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയത് തികച്ചും യാദൃശ്ചുകമായിട്ടാണ്.

പ്രേമം എന്ന ചിത്രമാണ് സൗബിന് ബ്രേക്ക് നല്‍കിയത്. ചിത്രത്തിലെ പിടി മാഷ് ക്ലിക്കായി. തന്റേതായ അഭിനയ രീതിയിലൂടെ സൗബിന്‍ നിലയുറപ്പിച്ചു. എന്തുകൊണ്ടാണ് മലയാളി പ്രേക്ഷകര്‍ സൗബിനെ ഇത്രമാത്രം സ്‌നേഹിയ്ക്കുന്നത്. എന്തുകൊണ്ട് സൗബിന്‍ മുന്നേറുന്നു, ഇവിടെയിതാ അതിന്റെ അഞ്ച് കാരണങ്ങള്‍

എന്തുകൊണ്ട് സൗബിന്‍ മുന്നേറുന്നു; അഞ്ച് കാരണങ്ങളിതാ

ചില രംഗങ്ങളിലെ സൗബിന്റെ ഹാസ്യം നിറഞ്ഞ ടൈമിങ് തന്നെയാണ് പ്രധാന കാരണം. സമയവും സന്ദര്‍ഭവും അനുസരിച്ചുള്ള ഹാസ്യതത്രങ്ങള്‍ കാണുമ്പോള്‍ കാഴ്ചക്കാര്‍ കരുതും ഇത്തരം രംഗങ്ങള്‍ വളരെ എളുപ്പമാണെന്ന്. അത്രയേറെ അനായാസത്തോടെയാണ് സൗബിന്‍ അത്തരം രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

എന്തുകൊണ്ട് സൗബിന്‍ മുന്നേറുന്നു; അഞ്ച് കാരണങ്ങളിതാ

അസാധ്യമായ സ്‌ക്രീന്‍ പ്രസന്റാണ് സൗബിന്റേത്. താന്‍ എത്തുന്ന രംഗങ്ങളിലൂടെ സിനിമയുടെ മൊത്തം ശ്രദ്ധ പിടിച്ചു പറ്റാനുള്ള കഴിവ് സൗബിനുണ്ട്. ലോഹത്തിലെ വേഷം തന്നെ ഉദാഹരണം. രണ്ടോ മൂന്നോ രംഗങ്ങളില്‍ മാത്രമാണ് ചിത്രത്തില്‍ സൗബിനെത്തിയത്. എന്നാല്‍ കൂടെ പ്രേക്ഷകരില്‍ ആ രംഹം പതിഞ്ഞു.

എന്തുകൊണ്ട് സൗബിന്‍ മുന്നേറുന്നു; അഞ്ച് കാരണങ്ങളിതാ

ഏത് താരങ്ങള്‍ക്കൊപ്പവും സൗബിന്‍ ഇഴുകി ചേരും. ദിലീപ് ആയാലും ഫഹദ് ഫാസിലായാലും ദുല്‍ഖര്‍ സല്‍മാനാന്‍ ആയാലും വിനയ് ഫോര്‍ട്ടായാലും അവര്‍ക്കൊപ്പത്തിനൊപ്പം നില്‍ക്കാന്‍ സൗബിന് സാധിയ്ക്കുന്നു. ഓരോരുത്തരുടെയും അഭിനയത്തിന്റെ അളവു കോല്‍ അറിഞ്ഞാണ് സൗബിന്‍ അഭിനയിക്കുന്നത്.

എന്തുകൊണ്ട് സൗബിന്‍ മുന്നേറുന്നു; അഞ്ച് കാരണങ്ങളിതാ

സ്വാഭാവികാഭിനയം തന്നെയാണ് മറ്റൊരു ഘടകം. അഭിനയിക്കുകയാണെന്ന തോന്നല്‍ പ്രേക്ഷകരില്‍ ഉണ്ടാക്കുന്നതേയില്ല. തന്റെ ചുറ്റുപാടുകളോട് ഇഴുകി ചേര്‍ന്ന് പെരുമാറുന്ന, നമുക്കിടയിലെ ഒരാളായി മാത്രമേ സൗബിനെ കാണാന്‍ സാധിക്കുന്നുള്ളൂ.

എന്തുകൊണ്ട് സൗബിന്‍ മുന്നേറുന്നു; അഞ്ച് കാരണങ്ങളിതാ

ഏത് വേഷവും ചെയ്യാനുള്ള കഴിവ് സൗബിനുണ്ട്. അന്നയും റസൂലും എന്ന ചിത്രത്തിലൂടെ ഹാസ്യം തനിക്ക് വഴങ്ങുമെന്ന് സൗബിന്‍ തെളിയിച്ചു. വ്യത്യസ്തമായ വേഷങ്ങള്‍ ലഭിച്ചാല്‍ ചെയ്യാന്‍ സൗബിന് സാധിയ്ക്കും

English summary
5 Reasons Why We Say That Soubin Shahir Is A Real Talent To Reckon With

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam