അമ്പിളിയില്‍ സൗബിന്‍ തകര്‍ത്തുവാരി! പ്രേക്ഷക മനസ്സ് നിറച്ച് സിനിമ! ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ! കാണൂ

By Midhun Raj

സൗബിന്‍ ഷാഹിറിന്റെതായി ഇന്ന് തിയ്യേറ്റുകളിലേക്ക് എത്തിയിരിക്കുന്ന എറ്റവും പുതിയ ചിത്രമാണ് അമ്പിളി. ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ചിത്രം റിലീസിന് മുന്‍പേ തരംഗമായിരുന്നു. സിനിമയിലെ ജാക്‌സണ്‍ അല്ലെടാ എന്നു തുടങ്ങുന്ന ഗാനമായിരുന്നു വൈറലായിരുന്നത്. സൗബിന്റെതായി സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു അമ്പിളി. ആദ്യ ഷോകള്‍ അവസാനിച്ചതോടെ അമ്പിളിയെക്കുറിച്ചുളള പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്തുവന്നിരുന്നു.

ഹൃദയ സ്പര്‍ശിയായ ഒരു കഥയാണ്

ആദ്യ ഷോകള്‍ അവസാനിച്ചതോടെ അമ്പിളിയെക്കുറിച്ചുളള പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്തുവന്നിരുന്നു. ചിത്രം കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങളാണ് സിനിമയെക്കുറിച്ച് പങ്കുവെക്കുന്നത്. പടം ഒരു രക്ഷയുമില്ലെന്നും സിനിമ കരയിപ്പിച്ചെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഹൃദയ സ്പര്‍ശിയായ ഒരു കഥയാണ് ചിത്രത്തിലെന്നും പ്രതികരണങ്ങള്‍ വരുന്നുണ്ട്. സൗബിന്റെ പ്രകടനം നന്നായെന്നും അടിപൊളിയെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

കണ്ണു നിറഞ്ഞുകൊണ്ടാണ്

കണ്ണു നിറഞ്ഞുകൊണ്ടാണ് അധികപേരും തിയ്യേറ്ററുകളില്‍ നിന്നിറങ്ങിയത്. സൗബിനൊപ്പം നസ്രിയയുടെ അനിയന്‍ നവീന്‍ നാസിമനെയും എല്ലാവരും പ്രശംസിക്കുന്നുണ്ട്. അമ്പിളിയുടെ ആദ്യ ഷോ കാണാനായി ചിത്രത്തിലെ നായകനായ സൗബിന്‍ ഷാഹിര്‍,നവീന്‍ നാസിം, നായിക തന്‍വി റാം എന്നിവരും എത്തിയിരുന്നു. ഒപ്പം ഗ്രേസ് ആന്റണി,സൗബിന്റെ ഭാര്യ ജാമിയ, സംവിധാകന്‍ ജോണ്‍ പോള്‍ ജോര്‍ജ്ജ് തുടങ്ങിയവരും എത്തിയിരുന്നു.

ഓരോ സിനിമകള്‍ കഴിയുന്തോറും

ഓരോ സിനിമകള്‍ കഴിയുന്തോറും മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം കൂടിയാണ് സൗബിന്‍ ഷാഹിര്‍. ഈ വര്‍ഷമാദ്യം കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു നടന്‍ നടത്തിയിരുന്നത്. സൗബിന്റെ കരിയറില്‍ വഴിത്തിരിവായേക്കാവുന്ന ഒരു ചിത്രമായാണ് അമ്പിളി ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്.

ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റായിരുന്നു

അമ്പിളിയില്‍ സൗബിന്‍ ഷാഹിറിനൊപ്പം നസ്രിയയുടെ അനിയന്‍ നവീന്‍ നാസീം, പുതുമുഖ നടി തന്‍വി റാം തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റായിരുന്നു ചിത്രത്തിന് നേരത്തെ സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്. ഗപ്പി പോലെ ഇത്തവണയും വ്യത്യസ്തമാര്‍ന്ന ഒരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ്ജ് സിനിമ ഒരുക്കിയിരിക്കുന്നത്.

താരനിര

ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത,സിവി സാരഥി തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിഷ്ണു വിജയാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ അമ്പിളിയുടെതായി സംഘടിപ്പിച്ച ഓഡിയോ ലോഞ്ച് നേരത്തെ ശ്രദ്ധേയമായി മാറിയിരുന്നു. അമ്പിളി മ്യൂസിക്ക് സെലിബ്രേഷന്‍ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുഞ്ചാക്കോ ബോബന്‍, നസ്രിയ നസീം, ഗ്രേസ് ആന്റണി, നിഖില വിമല്‍, ദിലീഷ് പോത്തന്‍ തുടങ്ങിയ താരങ്ങളും പങ്കെടുത്തിരുന്നു.

കുടുംബ ചിത്രമാണിതെന്ന്

ജാക്‌സണ്‍ അല്ലെടാ ഗാനത്തിന് പുറമ ചിത്രത്തിന്റെ ഗാനങ്ങളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അമ്പിളി എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ സൗബിന്‍ അവതരിപ്പിക്കുന്നത്. നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി (നവീന്‍ നസീം)ക്ക് സ്വീകരണമൊരുക്കുന്ന നാട്ടുകാരില്‍ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയും സൈക്കിളിങ്ങിനും യാത്രകള്‍ക്കും പ്രധാന്യമുള്ള ഒരു കുടുംബ ചിത്രമാണിതെന്ന് അറിയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X