ജാമു വന്നതോടെ എന്റെ ജീവിതം കളറായി; ഭാര്യ കെട്ടിപിടിച്ച് ഉമ്മ കൊടുക്കുന്ന ചിത്രം പങ്കുവെച്ച് സൗബിന്‍

മച്ചാനെ എന്നുള്ള വിളി കേട്ടാല്‍ ആദ്യം മലയാളികള്‍ക്ക് മനസിലെത്തുന്ന താരമാണ് സൗബിന്‍ ഷാഹിര്‍. നടനായും സംവിധായകനായിട്ടുമൊക്കെ തിളങ്ങിയ സൗബിന്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷവും ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ച് കൈയടി വാങ്ങുകയാണ് താരം.

ലോക്ഡൗണ്‍ കാലത്ത് സൗബിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാം പേജിലൂടെ സൗബിന്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രവും അതിന് നല്‍കിയ അടിക്കുറിപ്പും ശ്രദ്ധേയമാവുകയാണ്. ഏറെ കാലത്തിന് ശേഷമാണ് ഭാര്യ ജാമിയ്‌ക്കൊപ്പമുള്ള ഫോട്ടോ താരം പുറത്ത് വിട്ടത്. ഇന്നേ ദിവസം ഒരു പ്രത്യേകത കൂടി ഉണ്ടെന്ന് താരം സൂചിപ്പിച്ചിട്ടുണ്ട്.

soubin-jamiya

'കണ്ടം ബച്ച കോട്ട്' വന്നപ്പോള്‍ മലയാള സിനിമ കളര്‍ ആയി. 'ജാമു' വന്നപ്പോള്‍ എന്റെ ജീവിതം കളര്‍ ആയി. ഉമ്മ തരുന്ന എന്റെ കുഞ്ഞിന്റെ ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍. ഹാപ്പി ബെര്‍ത്ത് ഡേ ജാമു.. നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. എന്നുമാണ് സൗബിന്‍ എഴുതിയിരിക്കുന്നത്. ചിത്രത്തില്‍ സൗബിനെ കെട്ടിപിടിച്ച് ഉമ്മ കൊടുക്കുന്ന ഭാര്യ ജാമിയ ആണുള്ളത്.

നടി നസ്രിയ നസീം, ഫര്‍ഹാന്‍ ഫാസില്‍, ശ്രിന്ദ, രമേഷ് പിഷാരടി, ജോമോള്‍, ഗീതു മോഹന്‍ദാസ്, ജോജു ജോര്‍ജ്, സയനോര ഫിലിപ്പ്, തുടങ്ങി നിരവധി പേരാണ് ജാമിയയ്ക്ക് പിറന്നാള്‍ സന്ദേശങ്ങളുമായി എത്തിയിരിക്കുന്നത്. മകന്‍ ഓര്‍ഹാനെ കൂടി ചിത്രത്തില്‍ കാണാത്തതിലുള്ള നിരാശ ചിലര്‍ പങ്കുവെച്ചിരുന്നു. 2017 ലാണ് സൗബിനും കോഴിക്കോട് സ്വദേശിനിയായ ജാമിയ സഹീറും തമ്മിലുള്ള വിവാഹം നടക്കുന്നത്.

soubin-jamiya

കൊച്ചി ആസ്ഥാനമാക്കിയുള്ള മാര്‍ക്കറ്റിംഗ് പ്രൊഫഷനില്‍ ജോലി നോക്കുകയായിരുന്നു ജാമിയ. വിവാഹത്തിന് തൊട്ട് മുന്‍പാണ് പറവ എന്ന സിനിമയിലൂടെ സൗബിന്‍ സംവിധായകനാവുന്നത്. ഈ ചിത്രം തിയറ്ററുകളിലും ബോക്‌സോഫീസിലും വലിയ വിജയം നേടിയിരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ നായകനായി മാറിയപ്പോള്‍ ആ സിനിമയിലൂടെ തന്നെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങള്‍ സൗബിനെ തേടി എത്തിയിരുന്നു.

പുതിയ പോസ്റ്റിലൂടെ സൗബിന്‍ സൂചിപ്പിച്ചത് പ്രകാരം ജാമിയ ആണ് സൗബിന്റെ ജീവിതം കളറാക്കി എന്നുള്ളത് സത്യമാക്കുന്നതാണ് താരത്തിന്റെ നേട്ടങ്ങള്‍. 2019 ലായിരുന്നു സൗബിന്‍-ജാമിയ ദമ്പതിമാര്‍ക്ക് ഒരു കുഞ്ഞ് പിറക്കുന്നത്. ഓര്‍ഹാന്‍ എന്ന് പേരിട്ടിരിക്കുന്ന മകനൊപ്പമുള്ള ചിത്രങ്ങള്‍ താരം പുറത്ത് വിടാറുണ്ടായിരുന്നു.

Recommended Video

ബോറടി മാറ്റാൻ പട്ടം പറത്തി സൗബിന്‍ | Filmibeat Malayalam

സൗബിന്റെ പോസ്റ്റ് കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X