ഇവന്‍ ഒര്‍ഹാന്‍ സൗബിന്‍! കുഞ്ഞതിഥിയുടെ പേര് പുറത്തുവിട്ട് സൗബിന്‍ ഷാഹിര്‍! വൈറലാവുന്ന പോസ്റ്റ് കാണൂ!

ക്യാമറയ്ക്ക് മുന്നില്‍ നിന്നും പിന്നിലേക്കെത്തി താരമായി മാറിയവരിലൊരാളാണ് സൗബിന്‍ ഷാഹിര്‍. സംവിധാനത്തോടാണ് തനിക്ക് കൂടുതല്‍ താല്‍പര്യമെന്ന് തുടക്കത്തിലേ അദ്ദേഹം പറഞ്ഞിരുന്നു. ആദ്യ സംവിധാന സംരംഭമായ പറവയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. നടനായും സംവിധായകനായും നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം. അടുത്തിടെയായിരുന്നു സൗബിനും ജാമിയയ്ക്കും മകന്‍ ജനിച്ചത്. താരം തന്നെയായിരുന്നു ഈ സന്തോഷം പങ്കുവെച്ച് എത്തിയത്. 2017 ഡിസംബറിലായിരുന്നു സൗബിന്റെ ജീവിതത്തിലേക്ക് ജാമിയ എത്തിയത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലെത്തിയ കുഞ്ഞതിഥിയുടെ ചിത്രവും താരം പുറത്തുവിട്ടിരുന്നു.

ജാമിയയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരായിരുന്നു താരത്തിനും കുടുംബത്തിനും ആശംസ നേര്‍ന്ന് രംഗത്തെത്തിയത്. ഇപ്പോഴിതാ മകന്റെ പേര് പുറത്തുവിട്ടിരിക്കുകയാണ് സൗബിന്‍. ഒര്‍ഹാന്‍ സൗബിനെന്നാണ് മകന് പേര് നല്‍കിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഈ വിശേഷം പങ്കുവെച്ചത്. ഓര്‍ഹാന്റെ പുതിയ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓര്‍ഹന്‍ പാമുഖാണോ പ്രചോദനമായതെന്നാണ് ആരാധകരും സുഹൃത്തുക്കളുമൊക്കെ താരത്തോട് ചോദിച്ചത്. ഗീതു മോഹന്‍ദാസ്, ആദില്‍ ഇബ്രാഹിം, ചാന്ദിനി, സിജു വില്‍സണ്‍, അശ്വതി ശ്രീകാന്ത്, വിനയ് ഫോര്‍ട്ട് ശ്രിന്റ തുടങ്ങി നിരവധിപേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്.

Soubin Shahir

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ഒരു യമണ്ടന്‍ പ്രേമകഥയാണ് സൗബിന്റേതായി തിയേറ്ററുകളിലേക്കെത്തിയ പുതിയ സിനിമ. വൈറസ്, അമ്പിളി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ട്രാന്‍സ് തുടങ്ങി നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി സിനിമയൊരുക്കിയേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. സൗബിന്‍ ഷാഹിറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X