ഒരുമിച്ച് തുടങ്ങിയതില്‍ ഏറ്റവും സ്‌പെഷല്‍! ജാമിയയെ ചേര്‍ത്തുനിര്‍ത്തി സൗബിന്‍! പോസ്റ്റ് വൈറല്‍! കാണൂ
ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തി താരമായി മാറിയതാണ് സൗബിന്‍ ഷാഹിര്‍.ഏത് തരത്തിലുള്ള കഥാപാത്രവും തന്റെ കൈയ്യില്‍ സുരക്ഷിതമാണെന്ന് ഈ താരം തെളിയിച്ചിരുന്നു. സ്വതസിദ്ധമായ അഭിനയശൈലിയുമായി മുന്നേറുകയാണ് താരം. ഇത്തവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും താരത്തിന് ലഭിച്ചിരുന്നു. സുഡാനി പ്രം നൈജീരിയയിലെ പ്രകടനത്തിലൂടെയാണ് താരത്തിന് പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം തന്റെ പിതാവിന് സമര്‍പ്പിക്കുന്നുവെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഈ സന്തോഷവാര്‍ത്തയ്ക്ക് പിന്നാലെയാണ് പുതിയ സിനിമയിലെ ലുക്കുമായി താരമെത്തിയത്. ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിരുന്നു.
ഫഹദ് ഫാസിലായിരുന്നു പോസ്റ്റര്‍ പുറത്തുവിട്ടത്. കൈയ്യില്‍ പൂക്കളുമായി നിറപുഞ്ചിരിയോടെ നില്‍ക്കുന്ന താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നസ്രിയയുടെ സഹോദരനായ നവീന്‍ നസീമും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിങ്ങളിതെന്തൊരു മനുഷ്യനാണ് സൗബിന്‍ എന്നായിരുന്നു ആരാധകരുടെ ചോദ്യം. ക്ഷണനേരം കൊണ്ടായിരുന്നു പോസ്റ്റര്‍ തംരഗമായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സൗബിന്‍. പുതിയ വീടിന്റെ ചിത്രം പങ്കുവെച്ചും താരമെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ഈ സന്തോഷം പങ്കുവെച്ചത്.

നമ്മള്‍ ഒരുമിച്ച് തുടക്കം കുറിച്ചവയില്‍ ഏറ്റവും സ്‌പെഷല്‍ ഇതാണെന്നായിരുന്നു താരത്തിന്‍രെ കുറിപ്പ്. 2017 ഡിസംബറിലായിരുന്നു സൗബിന്‍ ജാമിയയെ ജീവിതസഖിയാക്കിയത്. ഒക്ടോബറിലായിരുന്നു എന്‍ഗേജ്‌മെന്റ്. സിനിമയിലെത്തിയ കാലം മുതല്‍ താരത്തിന് നേരിടേണ്ടി വന്ന ചോദ്യത്തിന് കൂടിയാണ് ഇതോടെ അവസാനമായത്. സൗബിന്‍ ഷാഹിറിന്‍രെ പോസ്റ്റ് കാണാം.


Click it and Unblock the Notifications