For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയ്‌ക്കൊപ്പം മോണിങ് വാക്കിന് പോയ സൗബിന് സംഭവിച്ചത്? വീഡിയോ വൈറലാവുന്നു, കാണൂ!

  |

  സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സൗബിന്‍ ഷാഹിര്‍. ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തി താരമായി മാറിയതിന് ശേഷം സംവിധാനത്തിലും മികവ് തെളിയിച്ച താരത്തിന്റെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും മകന്‍ സിനിമയിലേക്കെത്തുന്നതില്‍ പിതാവിന് ആദ്യം താല്‍പര്യമുണ്ടായിരുന്നില്ല. പഠനത്തിലൂടെ മുന്നേറാനായിരുന്നു അദ്ദേഹം നിര്‍ദേശിച്ചത്. എന്നാല്‍ തന്റെ താല്‍പര്യം സിനിമയോടാണെന്ന് സൗബിന്‍ ഉറപ്പിച്ചതോടെ പിതാവ് ഈ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. ആ തീരുമാനം തെറ്റായിരുന്നില്ലെന്ന് പിന്നീട് താരം തെളിയിച്ചുവെന്നതാണ് ഏറെ ആശ്വാസകരമായ കാര്യം.

  മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കൊപ്പവുമെല്ലാം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യവും ഈ താരത്തിന് ലഭിച്ചിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളെ അതിമനോഹരമായി അവതരിപ്പിക്കുന്നതിനിടയിലും സംവിധാന മോഹം അദ്ദേഹം കൈവിട്ടിരുന്നില്ല. വ്യത്യസ്തതകളോടെ എത്തിയ പറവയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പറവയ്ക്ക് ശേഷം താരം സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് രസകരമായൊരു വീഡിയോയുമായി താരമെത്തിയത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഭാര്യയ്‌ക്കൊപ്പം മോണിങ് വാക്ക്

  ഭാര്യയ്‌ക്കൊപ്പം മോണിങ് വാക്ക്

  സൗബിന്‍ വിവാഹം കഴിക്കാതിരുന്നതിനെക്കുറിച്ച് നിരവധി തവണ ആരാധകര്‍ ചോദ്യമുന്നയിച്ചിരുന്നു. സിനിമാജീവിതവുമായി മുന്നേറുന്നതിനിടയില്‍ വിവാഹ ജീവിതത്തെക്കുറിച്ച് മറന്നുപോയതാണോയെന്നായിരുന്നു ആരാധകരുടെ സംശയം. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടയിലായിരുന്നു താരത്തിന്റെ വിവാഹ വാര്‍ത്ത പുറത്തുവന്നത്. ജാമിയ സഹീറിനെ ജീവിതസഖിയാക്കുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഇരുവരുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. അധികനാള്‍ പിന്നിടുന്നതിനിടയില്‍ ഇവര്‍ വിവാഹിതാരവുകയും ചെയ്തു. ജാമിയയ്‌ക്കൊപ്പമുള്ള സൗബിന്റെ മോണിങ് വാക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

  കുസൃതിത്തരങ്ങള്‍ അവസാനിക്കുന്നില്ല

  കുസൃതിത്തരങ്ങള്‍ അവസാനിക്കുന്നില്ല

  ഭാര്യയ്‌ക്കൊപ്പം നടക്കുന്നതിനിടയില്‍ താരം കാണിച്ച കുസൃതിത്തരങ്ങളാണ് ഈ വീഡിയോയിലുള്ളത്. സിനിമാജീവിതത്തിലും വ്യക്തി ജീവിതത്തിലും മികച്ച പിന്തുണയാണ് ജാമിയ നല്‍കുന്നത്. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളില്‍ സൗബിനൊപ്പം ഭാര്യയും പങ്കെടുക്കാറുണ്ട്. അടുത്തിടെയാണ് ഇവര്‍ പുതിയ ഫ്‌ളാറ്റിലേക്ക് മാറിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെയായാണ് ഈ വീഡിയോയും പുറത്തുവന്നത്.

  വീഡിയോ വൈറലാവുന്നു

  വീഡിയോ വൈറലാവുന്നു

  സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ തരംഗമായി മാറിയത്. മോണിങ് വാക്ക് കൂടാതെ സൗബിന്‍ നടത്തിയ മറ്റ് ചില പരീക്ഷണങ്ങളും ഈ വീഡിയോയിലുണ്ട്. പ്രേമത്തിലെ പിടി മാഷിനെയും കമ്മട്ടിപ്പാടത്തിലെയും പറവയിലെയും കഥാപാത്രങ്ങളെയുമൊന്നും അത്ര പെട്ടെന്ന് മറക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ലല്ലോ, അത് തന്നെയാണ് ഈ വീഡിയോയും തെളിയിക്കുന്നത്.

  വീഡിയോ കാണൂ

  സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണൂ.

  പുതിയ സിനിമയ്ക്കായി കാത്തിരിക്കുന്നു

  പുതിയ സിനിമയ്ക്കായി കാത്തിരിക്കുന്നു

  അഭിനേതാവായാലും സംവിധായകനായാലും സൗബിന്‍ മച്ചാന്‍ പൊളിയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അതിനാല്‍ത്തന്നെ ഏത് റോളിലെത്തിയാലും അവര്‍ സന്തുഷ്ടരാവുമെന്ന കാര്യത്തില്‍ സംശയമില്ല. അടുത്ത ചിത്രത്തിനായി ആകാംക്ഷയോടെയാണ് ആരാധകലോകം കാത്തിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

  മമ്മൂട്ടിക്കൊപ്പമുള്ള സിനിമ സംഭവിക്കുമോ?

  മമ്മൂട്ടിക്കൊപ്പമുള്ള സിനിമ സംഭവിക്കുമോ?

  മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സൗബിനെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ക്രോണിക് ബാച്ചിലറില്‍ അസോസിയേറ്റായി തുടങ്ങിയ സൗബിന്‍ അന്നുമുതല്‍ ഇന്നുവരെ മെഗാസ്റ്റാറുമായി അടുത്ത സൗഹൃദമാണ് പുലര്‍ത്തുന്നത്.

  English summary
  Soubin Shahir's morining walk video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X