അവാര്‍ഡ് പൊളിയാണ് മച്ചാനേ! പുരസ്‌കാരം ലഭിച്ചതിന് ശേഷം സൗബിന്‍ ഷാഹിറിന്റെ പ്രതികരണമിങ്ങനെ..
Recommended Video

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടന്‍ സൗബിന്‍ ഷാഹിറിനും ലഭിച്ചിരുന്നു. നവാഗതനായ സക്കറിയുടെ സംവിധാനത്തിലെത്തിയ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ പ്രകടനമായിരുന്നു സൗബിനെ തേടി ഈയൊരു അംഗീകാരമെത്താന്‍ കാരണം. സൗബിന്‍ നായകനായി അരങ്ങേറ്റം നടത്തിയ സിനിമ ഇതാണെന്നുള്ളതാണ് ശ്രദ്ധേയം. പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നാണ് സൗബിന്റെ പ്രതികരണം.
സൗബിന്റെ വാക്കുകളിലേക്ക്..
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് നടന്‍ സൗബിന്‍ ഷാഹിര്‍ പറഞ്ഞിരിക്കുന്നത്. സുഡാനി ടീമിന് നിരവധി അവാര്‍ഡുകള്‍ കിട്ടിയതില്‍ സന്തോഷം. ജയസൂര്യയ്ക്ക് മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയതില്‍ സന്തോഷം. ഞാന്‍ മേരിക്കുട്ടിയില്‍ ജയസൂര്യയുടേത് നല്ല അഭിനയനായിരുന്നു. ഫാസില്‍ സാറിന്റെ അടുത്ത് അസിസ്റ്റന്റ് ഡയറക്ടറായി എന്നെ ചേര്‍ത്തത് ബാപ്പയായിരുന്നു. ഈ പുരസ്‌കാരം ബാപ്പയ്ക്ക് സമര്‍പ്പിക്കുന്നെന്നും സൗബിന്‍ പറയുന്നു. അവാര്‍ഡ് പൊളിയാണെന്നും ഇപ്പോള്‍ ഒരു പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം വ്യക്തമാക്കി.

സഹസംവിധായകനായി സിനിമയിലേക്ക് എത്തി നടനും സംവിധായകനും ആയി മാറിയ താരമാണ് സൗബിന്‍ ഷാഹിര്‍. ഫാസിലിന്റെ അസോസിയേറ്റ് ഡയറക്ടറായി ക്രോണിക് ബാച്ച്‌ലര്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു സൗബിന്‍ കരിയര്‍ ആരംഭിച്ചത്. സഹനടനായി ഒത്തിരിയധികം സിനിമകളില്‍ അഭിനയിച്ചെങ്കിലും നായകനായത് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെയായിരുന്നു. 2017 ല്‍ പറവ എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്കും സൗബിന്‍ ചുവട് മാറിയിരുന്നു. ഇപ്പോള്‍ കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ് താരം.


Click it and Unblock the Notifications











