സിനിമയ്ക്ക് വേണ്ടി സൗബിന്‍ പ്രാവിനെ വളര്‍ത്തിയത് എത്ര വര്‍ഷമാണെന്ന് അറിയാമോ? ഇതാണ് സംവിധായകന്‍!!

നടന്‍ സൗബിന്‍ ഷാഹിര്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നു പറവ. കൊച്ചിയിലെ മട്ടാഞ്ചേരിയില്‍ നടക്കുന്ന പറവ കളിയുമായി ബന്ധപ്പെടുത്തിയാണ് സൗബിന്റെ പറവ നിര്‍മ്മിച്ചിരുന്നത്. സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. ഇതിന് പിന്നാലെ യഥാര്‍ത്ഥ ജീവിതത്തില്‍ എട്ട് വര്‍ഷത്തോളം പ്രാവിനെ വളര്‍ത്തിയ അനുഭവം സൗബിന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

അടുത്തിടെ ഒരു മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് സൗബിന്റെ പ്രാവ് വളര്‍ത്തലിനെ കുറിച്ചുള്ള കാര്യം താരം തന്നെ വ്യക്തമാക്കിയത്. ഏഴ്, എട്ട് വര്‍ഷത്തോളമായിരുന്നു സൗബിന്റെ പ്രാവ് വളര്‍ത്തല്‍. യഥാര്‍ത്ഥ സംഭവങ്ങള്‍ ചേര്‍ത്ത് ഒരു സ്‌ക്രീപ്റ്റ് തയ്യാറാക്കാന്‍ ആറേഴ് വര്‍ഷം എടുത്തെന്നും സൗബിന്‍ പറയുന്നു.

 സൗബിന്റെ പറവ വളര്‍ത്തല്‍

സൗബിന്റെ പറവ വളര്‍ത്തല്‍


പറവ എന്നൊരു സിനിമ നിര്‍മ്മിക്കുക മാത്രമല്ല അതിന് വേണ്ടി വര്‍ഷങ്ങള്‍ തയ്യാറെടുപ്പകള്‍ സൗബിന്‍ നടത്തിയിരുന്നു. അക്കാര്യങ്ങള്‍ അടുത്തിടെ ഒരു മാഗസീന് നല്‍കിയ അഭിമുഖത്തില്‍ സൗബിന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

 പ്രാവിനെ വളര്‍ത്തിയിരുന്നു.

പ്രാവിനെ വളര്‍ത്തിയിരുന്നു.

ഏഴ്, എട്ട് വര്‍ഷത്തോളമായിരുന്നു സൗബിന്‍ പ്രാവിനെ വളര്‍ത്തിയിരുന്നത്. മാത്രമല്ല അതിലെ പാവപ്പെട്ടവരുടെ ജീവിതത്തിന്റെ രസങ്ങളൊക്കെ താനും അറിഞ്ഞിട്ടുണ്ടെന്നും സൗബിന്‍ പറയുന്നു.

വര്‍ഷങ്ങളെടുത്തു..

വര്‍ഷങ്ങളെടുത്തു..

അങ്ങനെ യഥാര്‍ത്ഥ ജീവിതത്തിലെ സംഭവങ്ങള്‍ കൂട്ടി സ്‌ക്രീപ്റ്റ് എഴുതുന്നതിനായി ഏഴ്, എട്ട് വര്‍ഷം എടുത്തിരുന്നെന്നും അതിനൊപ്പം സിനിമയുടെ ഷൂട്ടിന് വേണ്ടി പിന്നെയും രണ്ട് വര്‍ഷമെടുത്തെന്നും സൗബിന്‍ പറയുന്നു.

പ്രാവും കുട്ടികളും

പ്രാവും കുട്ടികളും

സിനിമയില്‍ അവതരിപ്പിച്ച കുട്ടികളും പ്രാവും ഇണങ്ങിയ ശേഷമായിരുന്നു സിനിമയുടെ ഷൂട്ട് തുടങ്ങിയത്. മാത്രമല്ല സിനിമയിലെ ഭക്ഷണ കൊതിയൊക്കെ ഒര്‍ജിനലാണെന്നും സൗബിന്‍ വ്യക്തമാക്കുന്നു.

ഹാര്‍ബര്‍ പണിക്കാര്‍

ഹാര്‍ബര്‍ പണിക്കാര്‍

മട്ടാഞ്ചേരിയിലെ ഹാര്‍ബര്‍ പണിക്കാരാണ് ഏറ്റവും ഫ്രഷ് ഫുഡ് കഴിക്കുന്നത്. അവര്‍ക്ക് നല്ല പെടയക്കണ മീന്‍ കിട്ടും. തന്റെ ചെറുപ്പത്തില്‍ താനും അങ്ങനെ കഴിച്ചിട്ടുണ്ടെന്നും സൗബിന്‍ പറയുന്നു.

 പറവ

പറവ


ഈ വര്‍ഷം പുറത്തിറങ്ങിയതില്‍ കുടുംബ പ്രേക്ഷകര്‍ക്കടക്കം ആരെയും ഒരുപോലെ പിടിച്ചിരുത്തിയ സിനിമയാണ് പറവ. പ്രേക്ഷകര്‍ക്കിടയില്‍ നിന്നും സിനിമയെ കുറിച്ച് മികച്ചത് എന്നൊരു അഭിപ്രായം മാത്രമെ ഉണ്ടായിരുന്നുള്ളു.

 സൗബിന്റെ കന്നിചിത്രം

സൗബിന്റെ കന്നിചിത്രം

വര്‍ഷങ്ങളായി സഹസംവിധായകന്റെയും സഹാതാരത്തിന്റെയും വേഷത്തില്‍ നടക്കേണ്ടി വന്ന സൗബിന്‍ ഷാഹിറിന്റെ സ്വപ്‌നമായിരുന്നു പറവ. കന്നി ചിത്രം തന്നെ സൂപ്പര്‍ ഹിറ്റായതോടെ സൗബിനും സൂപ്പര്‍ സ്റ്റാറായിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X