സൗബിന്റെ അമ്പിളി അത്ര സിമ്പിളായിരുന്നില്ല! ശരീരം മുഴുവൻ വേദനയായി, ഒടുവിൽ ഉഴിച്ചില്‍....
ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത താരമാണ് സൗബിൻ ഷാഹിർ. ചെറിയ കഥപാത്രങ്ങളിലൂടെ ക്യാമറയ്ക്ക് മുന്നിൽ എത്തുകയും പിന്നീട് മലയാള സിനിമയുടെ സ്ഥിരം മുഖമായി മാറുകയായിരുന്നു. പ്രായവ്യത്യാസമില്ലാതെ എല്ലാവരുടെയും ഇഷ്ടം താരം കൂടിയാണ് ഇദ്ദേഹം.
കോമഡി വേഷങ്ങളിൽ നിന്ന് നായകനിലേയ്ക്ക് വളരെ വേഗമാണ് താരം ഉയർന്നത്. കുമ്പളങ്ങി നൈറ്റ്സ്, വൈറസ് എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൗബിൻ നായകനായി എത്തുന്ന ചിത്രമാണ് അമ്പിളി. ചിത്രത്തിൽ ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്ത ഗെറ്റപ്പിലാണ് താരം എത്തുന്നത്. സിനിമയിലെ താരത്തിന്റെ ലുക്കും മറ്റും ശ്രദ്ധിക്കപ്പെട്ടിരുന്നു. സുഖമില്ലാത്ത ആളായിട്ടാണ് താരം എത്തുന്നത്. അത് കഥാപാത്രത്തിന്റെ ചലനത്തിൽ പ്രതിഫലിപ്പിക്കുക ഏറെ ബുദ്ധിമുട്ടുളളതായിരുന്നത്രേ. ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ഉഴിച്ചില്‍ നടത്തേണ്ട അവസ്ഥ വരെയുണ്ടായി താരത്തചിന് . മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കര്യം വെളിപ്പെടുത്തിയത്.

കരിയറിലെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് അമ്പിളി. സുഖമില്ലാത്ത ഒരാൾ എന്നാൽ അതുപോല തന്നെ ബുദ്ധിയുള്ള ഒരാളാണ് അമ്പിളി. ഈ കഥാപാത്രം അഭിനയിച്ച് ഫലിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. കഥാപാത്രം പരമാവധി ഭംഗിയാക്കാൻ പരമാവധി താൻ ക്ഷമിച്ചുവെന്നും സൗബിൻ പറഞ്ഞു.

അമ്പിളിയാകാൻ വലിയ തയ്യാറെടുപ്പുകളൊന്നും താൻ ചെയ്തിരുന്നില്ല. അങ്ങനെ ചെയ്തു നോക്കിയാൽ കിട്ടുന്ന കഥാപാത്രമായിരുന്നില്ല അമ്പിളി. വളരെ ബലം പിടിച്ചാണ് അമ്പിളിയുടെ നടപ്പ്. കൈകാലുകൾ മുറുകെ പിടിച്ച്, കാലുകൾ ബലം പിടിച്ച് പ്രത്യേക നടപ്പിലൂടെയാണ് ആ കഥാപാത്രം ചെയ്യാൻ തുടങ്ങിയത്.. അങ്ങനെ ചെയ്തു തുടങ്ങി കുറെ കഴിഞ്ഞപ്പോൾ ശരീരത്തിന് നല്ല വേദന അനുഭവപ്പെട്ടിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ചെറിയ ഗ്യാപ് വന്നിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും കഥാപാത്രമായപ്പോൾ കുറെ ശരീരിക വേദനകൾ അനുഭവിക്കേണ്ടി വന്നിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞപ്പോൾ ശരീര വേദന കൂടി. ഏറ്റവും ഒടുവിൽ വേദന സഹിക്കാൻ പറ്റാതെ ഉഴിച്ചിൽ നടത്തേണ്ട അവസ്ഥവരെയുണ്ടായെന്നും സൗബിൻ പറഞ്ഞു.

ചെറുപ്പം മുതലെ ഫഹദുമായി വലിയ അടുപ്പമാണുള്ളത്. അതിന്റെ കംഫർട്ട് ഒരുമിച്ച് അഭിനയിക്കുമ്പോൾ ലഭിച്ചിരുന്നു.നമ്മളെ സപ്പോര്‍ട്ട് ചെയ്ത് സമ്മര്‍ദമില്ലാതെ അഭിനയിപ്പിക്കാന്‍ ഫഹദിന് എപ്പോഴും കഴിയാറുണ്ട്. അന്നയും റസൂലിലെ റസൂലും കോളിന്‍സും മഹേഷിന്റെ പ്രതികാരത്തിലെ മഹേഷും ക്രിസ്പിനുമൊക്കെ ഇത്ര ഭംഗിയായിട്ടുണ്ടെങ്കില്‍ അത് ഞങ്ങള്‍ക്കിടയിലെ കെമിസ്ട്രിയാണെന്നും സൗബിൻ പറഞ്ഞു.

സൗഹൃദത്തിന്റേയും ബന്ധത്തിന്റ പേരിൽ കുറെ സിനിമകൾ ചെയ്യേണ്ടി വരും. ചില ചിത്രങ്ങളിൽ കഥാപാത്രത്തെ കുറിച്ച് കേൾക്കാതെ ചെയ്യേണ്ടി വരും. സിനിമയിൽ അത്രമാത്രം സെലക്ടീവാകാനൊന്നും കഴിയില്ല.നടൻ എന്ന നിലയിൽ ഇത്രയും സ്വീകാര്യത കിട്ടുമൊന്ന് ഒരിക്കലും വിചാരിച്ചില്ല.അതുകൊണ്ട് എനിക്ക് കംഫര്‍ട്ടബിളായ ആളുകള്‍ക്കൊപ്പം സഹകരിക്കാനാണ് നോക്കുന്നത്.


Click it and Unblock the Notifications











