അച്ഛന്റെ കൈകളിൽ ഭഭ്രമായി താരപുത്രൻ! സൗബിനും കുടുംബവും മാലിയിൽ.. .ചിത്രം വൈറൽ
ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ എത്തി. പിന്നീട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് നടൻ സൗബിൻ ഷാഹിർ. ചെറിയ സമയത്തിനുള്ളിലായിരുന്നു താരത്തിന്റെ ശക്തമായ വളർച്ച. സഹസംവിധായകനായി വെള്ളിത്തരിയിൽ എത്തിയ സൗബിൻ, പ്രേമം, സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ് , വൈറസ് എന്നീ ചിത്രങ്ങളിലൂടെ താരമൂല്യം ഉയരുകയായിരുന്നു. ഇപ്പോഴിത പുറത്തു വന്ന ചിത്രമായ വികൃതിയും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സൗബിൻ. ഇപ്പോൾ വൈറലാകുന്നത് താരത്തിന്റെ അവധി ആഘോഷ ചിത്രങ്ങളാണ്. മാലി ദ്വീപിൽ കുടുംബത്തിനോടൊപ്പം അവധി ആഘോഷിക്കുകയാണ് താരം. മകനോടൊപ്പമുള്ള താരത്തിന്റെ ചിത്രം വൈറലാണ്. കുഞ്ഞുമായി ബീച്ചിൽ നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ മെയ് പത്തിനായിരുന്നു സൗബിന് കുഞ്ഞുണ്ടാകുന്നത്. ഓർഹാൻ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞുമായുള്ള താരത്തിന്റേയും ഭാര്യയുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.2017 ഡിസംബറിലായിരുന്നു സൗബിന്റേയും കോഴിക്കോട് സ്വദേശിയായ ജാമിയയുടേയും വിവാഹം. വികൃതിയ്ക്ക് ശേഷം പുറത്തു വരുന്ന സൗബിൻ ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും പുറത്തു വന്നിരുന്നു.


Click it and Unblock the Notifications











