For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ കണ്‍മണിയ്‌ക്കൊപ്പം സൗബിന്‍! ഭാര്യയ്ക്കും കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ട് താരം!

  |

  മലയാള സിനിമാ പ്രേമികള്‍ക്ക് ഇത് ആഘോഷിക്കാനുള്ള ദിവസങ്ങളാണ്. അടുത്ത് അടുത്ത ദിവസങ്ങളിലായി രണ്ട് താരപുത്രന്മാരാണ് സിനിമ കുടുംബത്തില്‍ ജനിച്ചിരിക്കുന്നത്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നടന്‍ കുഞ്ചാക്കോ ബോബനും പ്രിയതമയ്ക്കും ഒരാണ്‍ കുഞ്ഞ് പിറന്നതിന് പിന്നാലെയാണ് നടന്‍ സൗബിന്‍ ഷാഹിറിനും കുട്ടി ജനിക്കുന്നത്. മറ്റുള്ളവരെ പോലെ സര്‍പ്രൈസ് വെക്കാനൊന്നും തന്നെ കിട്ടില്ലെന്ന നിലപാടിലായിരുന്നു താരം.

  കുഞ്ഞ് ജനിച്ച സന്തോഷ വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെ തന്നെ മകന്റെയും ഭാര്യയുടെയും ക്യൂട്ട് ചിത്രം സൗബിന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പരസ്യമാക്കിയിരുന്നു. മാത്രമല്ല് മാതൃദിനത്തിന് മുന്നോടിയായി കുഞ്ഞതഥിയ്‌ക്കൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ സൗബിന്‍ പങ്കുവെച്ചിരിക്കുകയാണ്. ആരാധകരുടെ മനം കവര്‍ന്ന ചിത്രങ്ങള്‍ക്ക് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. സാമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുന്ന ചിത്രങ്ങളിതാണ്.

  സൗബിന്റെ മകന്‍

  2017 ല്‍ വിവാഹിതരായ സൗബിന്‍ ഷാഹിറിനും ഭാര്യയ ജാമിയയ്ക്കും മേയ് പത്തിനായിരുന്നു കുഞ്ഞ് പിറക്കുന്നത്. അന്ന് തന്നെ താന്‍ പിതാവായ കാര്യം സൗബിന്‍ ആരാധകരെ അറിയിച്ചിരുന്നു. ഇറ്റ്‌സ് എ ബോയ് എന്ന് എഴുതിയ ബലൂണുമായിട്ടാണ് മകന്റെ ജനനം സൗബിന്‍ പുറത്തെത്തിച്ചത്. തൊട്ട് പിന്നാലെ ജാമിയ കൈയിലിരിക്കുന്ന മകന്റെ ചിത്രവും ഇന്‍സ്റ്റാഗ്രാമിലൂടെ സൗബിന്‍ പുറത്ത് വിട്ടിരുന്നു. മദേഴ്‌സ് ഡേ യില്‍ ജാമിയയ്ക്ക് ആശംസകളുമായിട്ടാണ് സൗബിന്‍ വീണ്ടുമെത്തിത്. കുഞ്ഞിന്റെ നെറുകയില്‍ ഉമ്മ കൊടുക്കുന്ന ജാമിയയുടെ ചിത്രമായിരുന്നു താരം പങ്കുവെച്ചത്. അമ്മ സ്‌നേഹത്തിന്റെ നേര്‍ കാഴ്ചയായ ചിത്രം ആരാധകര്‍ ഏറ്റെടുത്തു.

  അര്‍ജുന്‍ പങ്കുവെച്ച ചിത്രം

  സൗബിന്റെ ചിത്രത്തിന് താഴെ നടന്‍ കുഞ്ചാക്കോ ബോബനും കമന്റുമായി എത്തിയിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു ചാക്കോച്ചന്റെ കമന്റ്. ഇരു താരങ്ങള്‍ക്കും ഇ്ത സന്തോഷത്തിന്റെയും അനുഗ്രഹങ്ങളുടെയും വര്‍ഷമായിരിക്കുമെന്നും പറഞ്ഞ് കമന്റുകള്‍ വന്ന് കൊണ്ടേ ഇരിക്കുകയാണ്. സൗബിന്‍ പുറത്ത് വിട്ടത് മാത്രമല്ല സൗബിന്റെ അടുത്ത സുഹൃത്തും നടനുമായ അര്‍ജുന്‍ അശോകനും രംഗത്ത് എത്തിയിരിക്കുകയാണ്. കുഞ്ഞിനെ എടുത്തിരിക്കുന്ന സൗബിന്റെ ചിത്രമായിരുന്നു അര്‍ജുന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. ഞങ്ങളുടെ ലോകത്തേക്ക് സ്വാഗതം മിസ്റ്റര്‍ ജൂനിയര്‍ എന്ന ക്യാപ്ഷനോടെയാണ് അര്‍ജുന്‍ ചിത്രം പങ്കുവെച്ചത്.

  മികച്ച നടനായ സൗബിന്‍

  കോഴിക്കോട്ട് സ്വദേശിനി ജാമിയയുമായി 2017 ഡിസംബറിലായിരുന്നു സൗബിന്റെ വിവാഹം. സഹസംവിധായകന്‍, സഹനടന്‍ എന്നിങ്ങനെ അത്ര ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെ അല്ലായിരുന്നു സൗബിന്റെ വളര്‍ച്ച. എന്നാല്‍ അതിവേഗം വലിയ താരമൂല്യം സ്വന്തമാക്കിയ സൗബിന്‍ സംവിധായകനും നടനുമെല്ലാമായി മാറി. കഴിഞ്ഞ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അംഗീകാരം സ്വന്തമാക്കിയതും സൗബിനായിരുന്നു. ജയസൂര്യയ്‌ക്കൊപ്പം അവാര്‍ഡ് പങ്കുവെച്ച് കൊണ്ടാണ് സൗബിന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

   പറവയും സുഡാനിയും

  പറവയും സുഡാനിയും

  സൗബിന്റെ കരിയര്‍ മാറ്റി മറിച്ച രണ്ട് സിനിമകളില്‍ ഒന്ന് പറവയും മറ്റൊന്ന് സുഡാനി ഫ്രം നൈജീരീയയുമാണ്. പറവ എന്ന ചിത്രത്തിലൂടെ സംവിധായകനായി സൗബിന്‍ മാറിയപ്പോള്‍ സുഡാനിയിലൂടെയാണ് നായകനായി അഭിനയിച്ചത്. മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ അംഗീകാരം ലഭിച്ചത് സുഡാനിയിലെ പ്രകടനത്തിലൂടെയായിരുന്നു. പറവയും സൂപ്പര്‍ ഹിറ്റായതോടെ സൗബിന്റെ കരിയര്‍ തന്നെ മാറി മറിഞ്ഞു. ഇപ്പോള്‍ സൗബിന്റെ സിനിമകള്‍ക്ക് വേ്ണ്ടി വമ്പന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

   കുമ്പളങ്ങിയിലെ സജി

  കുമ്പളങ്ങിയിലെ സജി

  ഈ വര്‍ഷം റിലീസിനെത്തിച്ച് ഹിറ്റായ സൗബിന്റെ സിനിമ കുമ്പളങ്ങി നൈറ്റ്‌സാണ്. സൗബിനൊപ്പം ഫഹദ് ഫാസില്‍, ഷെയിന്‍ നീഗം തുടങ്ങിയ താരങ്ങളും അണിനിരന്ന ചിത്രത്തില്‍ സജി എന്ന വേഷമായിരുന്നു താരം അവതരിപ്പിച്ചത്. സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവുമധികം സ്വാധീനിച്ച കഥാപാത്രമായിരുന്നിത്. ഇനി അമ്പിളി, വൈറസ്, ജാക്ക് ഡാനിയേല്‍, ട്രാന്‍സ്, ജൂതന്‍, എന്നിങ്ങനെ സൗബിന്റേതായി വരാനിരിക്കുന്നത് ഒട്ടനവധി ചിത്രങ്ങളാണ്. ചില സിനിമകളുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്.

  English summary
  Soubin Shahir shares beautiful picture on Mothers day
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X