ചാക്കോച്ചന്‍ മാത്രമല്ല ആദ്യ കണ്‍മണിയുടെ ചിത്രം പങ്കുവെച്ച് സൗബിന്‍ ഷാഹിര്‍! ചിത്രം വൈറലാവുന്നു
നടന്‍ സൗബിന്‍ ഷാഹിറിനെ സംബന്ധിച്ചിടത്തോളം 2019 അത്രയധികം അനുഗ്രഹിക്കപ്പെട്ട വര്‍ഷമാണ്. സഹസംവിധായകന്‍, സഹനടന്‍ എന്നീ റോളുകളില്‍ സിനിമയിലെത്തിയ താരം അതിവേഗമാണ് താരമൂല്യം സ്വന്തമാക്കിയത്. സംവിധായകനും നടനുമെല്ലാമായി തിളങ്ങി നില്‍ക്കുന്ന സൗബിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കിട്ടിയത് ഇക്കൊല്ലമായിരുന്നു. പിന്നാലെ തന്നെ സൗബിന് മകനും പിറന്നിരുന്നു.

കുഞ്ഞ് പിറന്ന ആദ്യ ദിവസങ്ങളില്‍ തന്നെ താരം ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ഫാദേഴ്‌സ് ഡേ യില്‍ മകന്റെ ഏറ്റവും പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. 2017 ല്‍ വിവാഹിതരായ സൗബിന്‍ ഷാഹിറിനും ഭാര്യയ ജാമിയയ്ക്കും മേയ് പത്തിനായിരുന്നു കുഞ്ഞ് പിറക്കുന്നത്. അന്ന് തന്നെ താന്‍ പിതാവായ കാര്യം സൗബിന്‍ ആരാധകരെ അറിയിച്ചിരുന്നു. ഓര്‍ഹാന്‍ എന്നാണ് മകന് താരം പേരിട്ടിരിക്കുന്നത്.
പിന്നാലെ ഭാര്യ ജാമിയയും കൈയിലിരിക്കുന്ന കുഞ്ഞിന്റെ ചിത്രവും ഇന്‍സ്റ്റാഗ്രാമിലൂടെ സൗബിന്‍ പുറത്ത് വിട്ടിരുന്നു. മദേഴ്സ് ഡേ യില്‍ ജാമിയയ്ക്ക് ആശംസകളുമായി മകന്റെ ഫോട്ടോയുമായി സൗബിന്‍ എത്തിയിരുന്നു. കുഞ്ഞിന്റെ നെറുകയില്‍ ഉമ്മ കൊടുക്കുന്ന ജാമിയയുടെ ചിത്രമായിരുന്നു താരം പങ്കുവെച്ചത്. സൗബിന്‍ മാത്രമല്ല നടന്‍ കുഞ്ചാക്കോ ബോബനും ഫാദേഴ്‌സ് ഡേ യില്‍ മകന്റെ ചിത്രവും പുറത്ത് വിട്ടിരുന്നു.


Click it and Unblock the Notifications