സൗന്ദര്യയുടെ ആറ് ഏക്കർ സ്ഥലം ഇന്ന് മറ്റൊരു നടന്റെ കൈയിൽ; നടിയുടെ സമ്പാദ്യത്തിൽ അന്ന് ബന്ധുവിന്റെ പരാതി

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്തെ താര റാണിയായിരുന്നു സൗന്ദര്യ. മരിച്ചിട്ട് വർഷങ്ങൾക്കിപ്പുറവും സൗന്ദര്യയെ മറക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. നടി സാവിത്രിക്ക് ശേഷം കുടുംബ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഘോഷിച്ച നടി സൗന്ദര്യയാണ്. അത്രമാത്രം ശ്രദ്ധേയ കഥാപാത്രങ്ങൾ സൗന്ദര്യയെ തേടി തുടരെ വന്നു. തമിഴകത്തും കന്നഡയിലും സൗന്ദര്യ തിരക്കേറിയ നടിയായിരുന്നു. കരിയറിലെ അവസാന കാലഘട്ടത്തിലാണ് നടി മലയാള സിനിമകളിൽ അഭിനയിച്ചത്.

കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ മലയാള സിനിമകളിൽ സൗന്ദര്യ അഭിനയിച്ചു. മോഹൻലാൽ നായകനായെത്തിയ കിളിച്ചുണ്ടൻ മാമ്പഴം വൻ ഹിറ്റായി. പേര് പോലെ വശ്യമായ സൗന്ദര്യമാണ് സൗന്ദര്യക്കെന്ന് ആരാധകർ ഒന്നടങ്കം പറഞ്ഞു. ഒട്ടനവധി സന്നദ്ധ പ്രവർത്തനങ്ങളും സൗന്ദ​ര്യ ചെയ്തിരുന്നു. 2004 ലാണ് സൗന്ദര്യ ഹെലികോപ്ടർ അപകടത്തിൽ മരിക്കുന്നത്. കോടികളുടെ ആസ്തിയുണ്ടായിരുന്ന താരമാണ് സൗന്ദര്യ. ഇപ്പോഴിതാ നടിയുടെ ചില സ്വത്തു വകകളെക്കുറിച്ചുള്ള വിവരമാണ് പുറത്ത് വരുന്നത്.

Soundarya

ഹൈദരാബാദിലെ ഷംഷബാദിൽ ആറ് ഏക്കർ സ്ഥലം സൗന്ദര്യക്കുണ്ടായിരുന്നു. മാതാപിതാക്കളുടെ പേരിലാണ് ഈ സ്ഥലം വാങ്ങിയിരുന്നത്. ഇപ്പോൾ കോടികൾ വില മതിക്കുന്ന ഈ സ്ഥലം പക്ഷെ ഇന്ന് സൗന്ദര്യയുടെ മാതാപിതാക്കളുടെ കൈവശമില്ല. തെലുങ്ക് നടൻ മോഹൻ ബാബുവാണ് ഉടമസ്ഥൻ. ഇതെങ്ങനെ സംഭവിച്ചു എന്നാണ് ആരാധകരുടെ ചോദ്യം.

സൗന്ദ്യര്യയുടെ മാതാപിതാക്കൾ ഈ സ്ഥലം എന്തെങ്കിലും കാരണത്താൽ വിറ്റതായിരിക്കുമെന്ന് അഭിപ്രായമുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുന്നേ സൗന്ദര്യയുടെ സ്വത്ത് സംബന്ധിച്ച് നടിയുടെ വീട്ടുകാർക്കിടയിലുണ്ടായ ചില പ്രശ്നങ്ങൾ ചർച്ചയായിരുന്നു. ഹെലികോപ്ടർ അപകടത്തിൽ സൗന്ദര്യക്കൊപ്പം സഹോദരൻ അമർനാഥും മരിച്ചതാണ്. അമർനാഥിന്റെ ഭാര്യ നിർമലയും മകൻ സ്വാതിക്കും സ്വത്തിൽ അവകാശ വാദം ഉന്നയിച്ചു.

Soundarya

‌സൗന്ദര്യ വിൽപത്രം എഴുതിയിരുന്നെന്ന് വാദിച്ച ഇവർ സ്വത്തിലെ വലിയൊരു ഭാ​ഗം ആവശ്യപ്പെട്ടു. സൗന്ദര്യയുടെ അമ്മ മഞ്ജുളയും ഭർത്താവ് രഘുവും ഈ വാദം എതിർത്തു. 31 വയസിൽ സൗന്ദര്യക്ക് വിൽപത്ര എഴുതേണ്ട ആവശ്യമില്ലെന്ന് ഇവർ വാദിച്ചു. പിന്നീട് കേസ് പിൻവലിച്ചെന്നും കുടുംബം മധ്യസ്ഥ ചർച്ച നടത്തിയെന്നുമാണ് പുറത്ത് വന്ന വിവരം.

ബംഗ്ളൂരിൽ നിന്നും കരിംനഗറിലേക്ക് പോകുകയായിരുന്നു സൗന്ദര്യയും സഹോദരൻ അമർനാഥും. മരണ വാർത്ത ഏവരെയും ഞെട്ടിച്ചു. സൗന്ദര്യക്ക് നിരവധി ഫാൻ പേജുകൾ സോഷ്യൽ മീഡിയയിലുണ്ട്. മരിച്ചിട്ട് വർഷങ്ങൾക്കിപ്പുറവും നടിയെ മറക്കാൻ പ്രേക്ഷകർക്ക് കഴിയുന്നില്ല.

കർണാടകയിലാണ് സൗന്ദര്യ ജനിച്ച് വളർന്നത്. കന്നഡ സിനിമാ ലോകത്തും വലിയ താരമായിരുന്നു സൗന്ദര്യ. രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കൊടുത്ത് തുടങ്ങിയ ഘട്ടത്തിലാണ് സൗന്ദര്യ മരണപ്പെട്ടത്. ഒപ്പം അഭിനയിച്ച സഹപ്രവർത്തകരെല്ലാം സൗന്ദര്യയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കാറുണ്ട്.

Read more about: soundarya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X