»   » നമിത, നയന്‍താര, നഗ്മ, ശ്രിയ, പ്രിയാമണി ഇപ്പോളിതാ ഭാവന വരെ.. സെക്ഷ്വലി അബ്യൂസ്ഡ് ആയ 15 പ്രമുഖ നടികള്‍

നമിത, നയന്‍താര, നഗ്മ, ശ്രിയ, പ്രിയാമണി ഇപ്പോളിതാ ഭാവന വരെ.. സെക്ഷ്വലി അബ്യൂസ്ഡ് ആയ 15 പ്രമുഖ നടികള്‍

Posted By: ശ്വേത കിഷോർ
Subscribe to Filmibeat Malayalam

മലയാളത്തിലെ പ്രമുഖ നടിമാരില്‍ ഒരാളായ ഭാവനയ്‌ക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് സിനിമാ ലോകം. നടിക്ക് പിന്തുണയുമായി സഹതാരങ്ങള്‍ എല്ലാവരും ഉണ്ട് എന്നത് നല്‍കുന്ന ആശ്വാസം ചില്ലറയല്ല. ഒന്നാം ദിവസം മുതല്‍ പൃഥ്വിരാജും മഞ്ജു വാര്യരും അനൂപ് മേനോനും മറ്റ് പ്രമുഖ താരങ്ങളുമെല്ലാം നടിക്കൊപ്പമുണ്ട്.

Read Also: നടിയെക്കൊണ്ട് അരുതാത്തത് ചെയ്യിച്ച ശേഷം വീഡിയോ പിടിച്ചു.. ഈ വീഡിയോ കാണിച്ചാണോ പേടിപ്പിക്കൽ?

എന്നാല്‍ ഒരു നടി ആക്രമിക്കപ്പെടുന്ന ആദ്യത്തെ സംഭവമാണോ ഇത്. മുന്‍പ് എത്രയോ തവണ സെക്ഷ്വല്‍ ആയിട്ടുള്ള ആക്രമണങ്ങള്‍ നടിമാര്‍ക്ക് നേരെ ഉണ്ടായിട്ടുണ്ട്. അതും പരസ്യമായി. അതില്‍ മലയാളത്തിലെയും തമിഴിലെയും മുന്‍നിര നടിമാരും ഉണ്ട്. നയന്‍താരയും നഗ്മയും മുതല്‍ ഭാവന വരെ നീളുന്ന ആ പട്ടിക ഒന്ന് നോക്കൂ..

നഗ്മ

തമിഴിലെ താരറാണിയായിരുന്ന നഗ്മയ്ക്ക് സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥിയായി എത്തിയ നഗ്മയെ കോണ്‍ഗ്രസ് എം എല്‍ എ ഉമ്മവെക്കുകയും ലൈംഗികമായി അപമാനിക്കുകയുമായിരുന്നു. ഇത് വലിയ വിവാദമായി.

നയന്‍താര

ചെന്നൈയില്‍ ഒരു സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഗ്ലാമര്‍ റാണിയായ നയന്‍താരയ്ക്ക് ദാരുണമായ സാഹചര്യമുണ്ടായത്. നടിയെ കണ്ട് ആളുകള്‍ തടിച്ചുകൂടുകയായിരുന്നു. തിരക്കിനിടയില്‍ ചിലര്‍ നയന്‍താരയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയും ചെയ്തു.

ജെനീലിയ

പരസ്യമായി തന്നെ തോണ്ടിയ ഒരു ആരാധകനെ പരസ്യമായി തന്നെ തല്ലിയ നടിയാണ് ജെനീലിയ ഡിസൂസ. ഹൈദരാബാദില്‍ വെച്ചായിരുന്നു ഞെട്ടിക്കുന്ന ഈ സംഭവം ഉണ്ടായത്.

നമിത

തമിഴിലെ ഗ്ലാമര്‍ നടിയായ നമിതയ്‌ക്കെതിരെ രണ്ട് തവണയാണ് ലൈംഗികാതിക്രമം ഉണണ്ടായത്. ഒന്ന് ചെന്നൈയില്‍ ഒരു പരിപാടിക്കിടെ, മറ്റൊന്ന് ബാംഗ്ലൂരില്‍. രണ്ടു തവണയും പരിക്കൊന്നുമില്ലാതെ നമിത കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു

സോന

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മകനായ എസ് സി ചരണ്‍ തന്നെ അപമാനിച്ചു എന്നാണ് നടി സോന നല്‍കിയ പരാതി. വെങ്കട് പ്രഭു സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വെച്ചായിരുന്നു ഈ ഞെട്ടിപ്പിക്കുന്ന സംഭവം.

ലക്ഷ്മി റായി

പോണ്ടിച്ചേരിയില്‍ ഒരു ഷൂട്ടിങ് സ്ഥലത്ത് വെച്ചാണ് തെന്നിന്ത്യന്‍ നടി ലക്ഷ്മി റായിയെ ചിലര്‍ ചേര്‍ന്ന് ഉപദ്രവിച്ചത്. നടിയെ തോണ്ടുകയും പിടിക്കുകയും വരെ ഉണ്ടായി. ഷൂട്ടിങ് സംഘത്തിലെ ആളുകള്‍ ഇടപെട്ടാണ് നടിയെ രക്ഷിച്ചത്.

പ്രിയാമണി

താരക്രിക്കറ്റായ സി സി എല്ലിന്റെ പാര്‍ട്ടിയില്‍ വെച്ചാണ് പ്രിയാമണിക്ക് മോശം അനുഭവം ഉണ്ടായത്. മദ്യപിച്ച് മത്തായ ഒരു സെലിബ്രിറ്റി ക്രിക്കറ്ററാണ് പ്രിയാമണിയോട് മോശമായി പെരുമാറിയത്.

തമന്ന

വിശാഖപട്ടണം വിമാനത്താവളത്തില്‍ വെച്ചായിരുന്നു തെന്നിന്ത്യന്‍ താരസുന്ദരിയായ തമന്നയ്‌ക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത്.

സമാന്ത

തിരുപ്പതിയില്‍ ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മൂന്ന് ചെറുപ്പക്കാര്‍ ചേര്‍ന്ന് സമാന്തയെ അപമാനിച്ചത്. 2011 ലായിരുന്നു ഇത്.

ഹന്‍സിക

കോയമ്പത്തൂരില്‍ വെച്ചാണ് നടി ഹന്‍സിക മോട്വാനി അപമാനിതയായത്. ആയിരക്കണക്കിന് ആരാധര്‍ക്കിടയില്‍ ചിലര്‍ നടിയോട് മോശമായി പെരുമാറുകയായിരുന്നു.

ശ്വേത മേനോന്‍

എം പി പീതാംബരക്കുറുപ്പ് പരസ്യമായി അപമാനിച്ചു എന്ന് പരാതി നല്‍കിയത് ശ്വേത മേനോനാണ്. ഒരു പൊതുപരിപാടിക്കിടെയായിരുന്നു ഇത്. എന്നാല്‍ പിന്നീട് ശ്വേത മേനോന്‍ ഈ പരാതി പിന്‍വലിച്ചു.

ജ്യോതിക

തമിഴ് നടി ജ്യോതികയും പരസ്യമായി അപമാനിക്കലിന് ഇരയായിട്ടുണ്ട്. ഇതിന്റെ വീഡിയോയും ഓണ്‍ലൈനില്‍ സുലഭമായിരുന്നു. ഈ വീഡിയോ ഇപ്പോഴും നടിയുടെ പേരില്‍ ചുറ്റിനടപ്പുണ്ട്

മുമൈദ് ഖാന്‍

നടി മുമൈദ് ഖാനെ ലൈംഗികപരമായി ആക്രമിച്ച സംഭവം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. ഒരു സ്റ്റാര്‍ ഹോട്ടലില്‍ വെച്ചാണ് ചിലര്‍ നടിയെ തോണ്ടുകയും അശ്ലീ കമന്റുകള്‍ പാസാക്കുകയും ചെയ്തത്.

ഭാവന

കൊച്ചിയില്‍ ഒരു സിനിമയുടെ ഡബ്ബിങിന് എത്തിയപ്പോഴാണ് നടി ഭാവനയ്‌ക്കെതിരെ ആക്രമണം ഉണ്ടായത്. തന്നെ കാറില്‍ കയറ്റി കടത്തിക്കൊണ്ടുപോയ സംഘത്തിനെതിരെ നടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

English summary
Actresses who were sexually harassed, abused, molested in public

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam