തൃഷ മുതല്‍ മഞ്ജു വരെ;2019 ല്‍ ഇതുവരെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മാറ്റുരച്ച് വിജയിച്ച നായികമാര്‍
Recommended Video
സൂപ്പര്‍താരങ്ങള്‍ മാത്രം പേരെടുത്തിരുന്ന സിനിമാ ലോകത്ത് ഇപ്പോള്‍ മാറ്റങ്ങള്‍ ഏറെയാണ്. ഇന്ന് സിനിമകള്‍ തിരിച്ചറിയപ്പെടുന്നത് നായികമാരുടെയും പേരിലാണ്. നായികമാര്‍ ഏറെ മുന്നേറിയിരിയ്ക്കുന്നു. സ്ത്രീപക്ഷ ചിത്രങ്ങള്‍ അധികമായി ഇറങ്ങുകയും നായികമാര്‍ അത് സൂപ്പര്‍ഹിറ്റാക്കുകയും ചെയ്യുന്നു.
2019 ലും നായികമാര്‍ മുന്നോട്ട് തന്നെയാണ്. നായകനെയും മരങ്ങളും ചുറ്റിപ്പറ്റിയുള്ള അഭിനയത്തില്‍ നിന്ന് നടിമാര്‍ക്ക് മോചനം ലഭിച്ചിരിയ്ക്കുന്നു. വര്‍ഷം പാതിയോട് അടുക്കുമ്പോള്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മത്സരിച്ച് അഭിനയിച്ച് മുന്നേറിയ സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ 'സൂപ്പര്‍ ലേഡീസ്' ആരൊക്കെയാണെന്ന് ഒന്ന് പരിശോധിക്കാം...

തൃഷ
ഓരോ വര്‍ഷവും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കഴിവ് തെളിയിച്ചുകൊണ്ടിരിയ്ക്കുകയാണ് തൃഷ. ഈ വര്‍ഷം രജനികാന്തിനൊപ്പം അഭിനയിച്ച പെറ്റയാണ് മുന്നില്‍ നില്‍ക്കുന്നത്. രജനിയുടെ ഭാര്യയായിട്ടാണ് തൃഷ ചിത്രത്തിലെത്തിയത്. ദൈര്‍ഘ്യം കുറഞ്ഞ കഥാപാത്രമാണെങ്കിലും ഒഴിച്ചുകൂടാനാവാത്ത ശക്തമായ സ്ത്രീ കഥാപാത്രമാണ്.

നയന്‍താര
സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ സൂപ്പര്‍ലേഡിയാണ് നയന്‍താര. രണ്ട് ചിത്രങ്ങളാണ് ഈ വര്‍ഷം ഇതുവരെ നയന്‍താരയുടേതായി റിലീസായത്. അജിത്തിനൊപ്പം അഭിനയിച്ച വിശ്വാസമാണ് ഒന്ന്. അജിത്തിനെ പോലൊരു സൂപ്പര്‍താരത്തിനൊപ്പം അഭിനയിക്കുമ്പോഴും നയന്‍ തന്റെ കഥാപാത്രത്തിന്റെ വ്യക്തിത്വം നിലനിര്‍ത്തി. അയിര എന്ന സ്ത്രീപക്ഷ ചിത്രത്തിന്റെ മികച്ച വിജയവും നയന്‍താരയുടെ നേട്ടമാണ്.

സമാന്ത അക്കിനേനി
സമീപകാലത്ത് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിയ്ക്കുകയാണ് സമാന്ത. അത്രയേറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത് ഓരോ സിനിമയിലൂടെയും സമാന്ത ആരാധകരെ ത്രസിപ്പിയ്ക്കുന്നു. മഞ്ജിലി എന്ന ചിത്രത്തിലൂടെയാണ് ഈ വര്‍ഷം സാം ഞെട്ടിപ്പിച്ചിരിയ്ക്കുന്നത്.

ശ്രദ്ധ ശ്രീനാഥ്
അഭിനയിച്ച എല്ലാ ചിത്രങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു. കൊഹിനൂര്‍ എന്ന മലയാള സിനിമയിലൂടെ അഭിമുഖമായ ശ്രദ്ധ ഇതിനോടകം കന്നട, തമിഴ് സിനിമാ ലോകത്ത് വന്‍ വിജയങ്ങള്‍ നേടിക്കഴിഞ്ഞു. യു ടേണ്‍, കാട്ര് വെളിയിടൈ, ഓപ്പറേഷന്‍ അലമേലമ്മ, വിക്രം വേദ, റിച്ചി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം ഭാഗമായി. ഈ വര്‍ഷം ജേഴ്‌സി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രദ്ധ പ്രേക്ഷരെ അത്ഭുതപ്പെടുത്തിയിരിയ്ക്കുന്നത്. ശ്രദ്ധയുടെ ആദ്യ തെലുങ്ക് ചിത്രമാണ് ജേഴ്‌സി.

മഞ്ജു വാര്യര്‍
മലയാളത്തിന് അഭിമാനമായി ഇവിടെ മഞ്ജു വാര്യര്‍ ഉണ്ടല്ലോ. 1995 ല്‍ സിനിമാ ലോകത്ത് വന്നപ്പോഴുള്ള അതേ ചുറുചുറുപ്പും കഴിവും മഞ്ജുവിന് ഇന്നും ഉണ്ടെന്ന് തെളിയിക്കുന്ന ചിത്രമായിരുന്നു ഈ വര്‍ഷം പുറത്തിറങ്ങിയ ലൂസിഫര്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ എന്ന ചിത്രത്തില്‍ കരുത്തുറ്റ സ്ത്രീ കഥാപാത്രവുമായി മഞ്ജുവും എത്തി.


Click it and Unblock the Notifications











