'എന്തുകൊണ്ടാണ് അവർ ഇങ്ങനെ ചെയ്യുന്നതെന്ന് മകൾ ചോദിക്കുമ്പോൾ എനിക്ക് ഉത്തരമില്ലാതെയാകും'; മകളെ കുറിച്ച് മീന!

സിനിമ എവിടെയുണ്ടോ അവിടെ ​ഗോസിപ്പുണ്ട്. താരങ്ങളെ കുറിച്ചും അവരുടെ റിലേഷൻഷിപ്പുകളെ കുറിച്ചും പ്രതിഫലത്തെ കുറിച്ചുമെല്ലാം നിരന്തരം ​ഗോസിപ്പുകൾ വരാറുണ്ട്. ചിലപ്പോഴെല്ലാം ​ഇത്തരം ​ഗോസിപ്പുകൾ അതിര് വിടാറുമുണ്ട്. അടുത്തിടെ ​​ഗോസിപ്പുകൾ കാരണം ഏറ്റവും കൂടുതൽ വിഷമം അനുഭവിച്ച ഒരാളാണ് നടി മീന.

അതും വളരെ മോശമായ ഒരു അവസ്ഥയിലൂടെ കടന്നുപോകുമ്പോഴായിരുന്നു വീണ്ടും ഏറെ കുത്തി നോവിക്കുന്ന ഒരു ​ഗോസിപ്പ് നടിയെ കുറിച്ച് വ്യാപകമായി പ്രചരിച്ചത്. ഭർത്താവ് മരിച്ച് വളരെ കുറച്ച് മാസങ്ങൾ മാത്രം പിന്നിടവെ നടി വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്നാണ് ​ഗോസിപ്പ് വന്നത്.

Actress Meena

വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് മീന രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നതെന്നാണ് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. തന്റെ മകൾക്ക് വേണ്ടിയാണ് ഈ തീരുമാനം നടി എടുക്കുന്നതെന്നും അന്ന് വാർത്ത വന്നിരുന്നു. മീന വിവാഹത്തിന് സമ്മതം അറിയിച്ചുവെന്നും വ്യവസായിയായ ഒരു കുടുംബ സുഹൃത്തിനെയാണ് താരം വിവാഹം ചെയ്യാൻ ഒരുങ്ങുന്നതെന്നുമെല്ലമാണ് വാർത്ത വന്നത്.

സംഭവം വൈറലായതോടെ മീന തന്നെ പ്രതികരിച്ച് രം​ഗത്തെത്തി. 'എന്റെ ഭര്‍ത്താവ് പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. അപ്പോഴേക്കും ഇത്തരമൊരു വാർത്ത പരത്തുന്നത് എങ്ങനെയെന്ന് എനിക്ക് മനസിലാകുന്നില്ല.'

'കഥകള്‍ നല്ലതാണെങ്കില്‍ സിനിമയില്‍ അഭിനയിക്കുന്നതിലായിരിക്കും ഇനിയും ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അതുപോലെ എന്റെ മകള്‍ക്ക് നല്ലൊരു ഭാവി നല്‍കും ഇതാണ് എനിക്ക് പ്രധാനമായിട്ടുള്ള തന്റെ ലക്ഷ്യമെന്നുമാണ്' മീന പ്രതികരിച്ചത്. ഇപ്പോഴിത ഇത്തരം ​ഗോസിപ്പുകൾ തന്റെ മകളെ എത്രമാത്രം ബാധിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മീന. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മീന മനസ് തുറന്നത്.

'എവിടെ നിന്നാണ് ​ഗോസിപ്പ് ഉണ്ടാകുന്നതെന്ന് എനിക്കറിയില്ല. പിന്നെ എല്ലാവർക്കും അറിയില്ലേ ഈ സമയത്ത് ഇത്ര പെട്ടന്ന് ഒന്നും സംഭവിക്കില്ലെന്ന്. എങ്ങനെ അങ്ങനെ പറയാൻ തോന്നുന്നുവെന്ന് മനസിലാകുന്നില്ല. ഞാൻ സെലിബ്രിറ്റിയായതുകൊണ്ടും സ്ത്രീയായതുകൊണ്ടും ചിലർ നിസാരമായി കാര്യങ്ങൾ എടുത്ത് ​ഗോസിപ്പുകൾ ഇറക്കുന്നു.'

Actress Meena

'ബുൾഷിറ്റ് അടിച്ചിറക്കാൻ ആർക്കും അവകാശമില്ല. ​ഗോസിപ്പ് എനിക്ക് പുതിയതല്ല. ചെറുപ്പം മുതൽ നിരവധി കേൾക്കുന്നുണ്ട്. പക്ഷെ നമ്മളും ഒരു മനുഷ്യനാണ്. നമുക്ക് സെൻസിറ്റീവായിട്ടുള്ള സമയമുണ്ടാകും. ആ സമയത്ത് പോലും നമ്മളെ വിടാതെ ഇങ്ങനെ ഓരോന്ന് എഴുതി വിടുന്നത് കാണുമ്പോൾ അപ്സെറ്റാകാറുണ്ട്.'

'എന്നെ മാത്രമല്ല എനിക്ക് ചുറ്റുമുള്ള മനുഷ്യരേയും അത് ബാധിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അവരിങ്ങനെ എഴുതുന്നതെന്ന് എന്റെ മകൾ ചോദിക്കാറുണ്ട്. അപ്പോൾ എനിക്ക് ഉത്തരമില്ലാതാകും. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ മുഴുവനും വിശ്വസിക്കരുതെന്ന് ഇപ്പോൾ മകളെ ഞാൻ പഠിപ്പിക്കുന്നുണ്ട്' എന്നാണ് മീന പറഞ്ഞത്. 2022 മാര്‍ച്ച് അവസാനത്തോടെയാണ് മീനയുടെ ഭര്‍ത്താവിന് ശ്വാസകോശ അണുബാധയുണ്ടായി ചികിത്സയിലായത്.

ഗുരുതരമായി ആശുപത്രിയില്‍ കിടന്ന വിദ്യാസാഗര്‍ 2022 ജൂണിലാണ് മരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറച്ച് വർഷങ്ങളായി വിദ്യാസാ​ഗർ ചികിത്സയിലായിരുന്നു. ഇതിനിടെ കോവിഡ് ബാധിച്ചത് ആരോ​ഗ്യസ്ഥിതി വഷളാക്കുകയായിരുന്നു. അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ഒരുക്കങ്ങൾ പുരോ​ഗമിക്കവെയാണ് മീനയ്ക്ക് ഭർത്താവിനെ നഷ്ടമായത്.

ജാനമ്മ ഡേവിഡ് എന്ന ചിത്രമാണ് മീനയുടേതായി മലയാളത്തിൽ റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായാണ് താരം എത്തുന്നത്. പൃഥിരാജും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ബ്രോ ഡാഡിയാണ് മീനയുടേതായി അവസാനം റിലീസ് ചെയ്ത മലയാളം ചിത്രം. അടുത്തിടെ മീന സിനിമയിൽ എത്തിയതിന്റെ നാൽപ്പത് വർഷങ്ങൾ രജനികാന്ത് ഉൾപ്പടെയുള്ളവരുടെ സാന്നധ്യത്തിൽ ആഘോഷിച്ചിരുന്നു.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X