തെന്നിന്ത്യന്‍ താരറാണിമാരുടെ ആരും കാണാത്ത ചിത്രങ്ങള്‍! ഈ ഫോട്ടോസ് കണ്ടാല്‍ ആരെങ്കിലും വിശ്വസിക്കുമോ?

ചെറുപ്പത്തിലെ സിനിമയിലെത്തിയവര്‍ പിന്നീട് നായികയോ നായകനോ ആവുമ്പോള്‍ കാര്യമായ മാറ്റം പെട്ടെന്ന് അനുഭവപ്പെടില്ല. എന്നാല്‍ ഇന്ന് തിളങ്ങി നില്‍ക്കുന്ന പലരുടെയും ചെറുപ്പകാലത്തെ ചിത്രങ്ങള്‍ കണ്ടാല്‍ പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. നവംബര്‍ പതിനാല് ശിശുദിനത്തില്‍ പല താരങ്ങളുടെയും ചെറുപ്പത്തിലെ ചിത്രങ്ങള്‍ ആരാധകര്‍ കുത്തിപൊക്കി കൊണ്ട് വന്നിരിക്കുകയാണ്.

അതില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ നായികമാരുടെ ചില ചിത്രങ്ങള്‍ കണ്ടാല്‍ ചിലപ്പോല്‍ തിരിച്ചറിഞ്ഞെന്ന് വരില്ല. ശരീരഘടന കൊണ്ടും രൂപമാറ്റം കൊണ്ടും അന്നും ഇന്നും അത്രയധികം മാറ്റാണ് പലര്‍ക്കും വന്നിരിക്കുന്നത്. വരലക്ഷ്മി ശരത്കുമാര്‍, സായി പല്ലവി, കീര്‍ത്തി സുരേഷ് തുടങ്ങി തെന്നിന്ത്യന്‍ താരറാണിമാരെല്ലം ചെറുപ്പത്തില്‍ ഇങ്ങനെയായിരുന്നു.

വരലക്ഷ്മി ശരത്കുമാര്‍

വരലക്ഷ്മി ശരത്കുമാര്‍

നടന്‍ ശരത്കുമാറിന്റെ മകളായി 1985 ലായിരുന്നു വരലക്ഷ്മി ജനിച്ചത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് 2012 ല്‍ വരലക്ഷ്മിയും സിനിമയിലേക്കെത്തിയിരുന്നു. തമിഴില്‍ പോടാ പോടി എന്ന ചിത്രത്തിലൂടെയായിരുന്നു വരലക്ഷ്മിയുടെ അരങ്ങേറ്റേം. സിനിമയിലേക്കുള്ള വരലക്ഷ്മിയുടെ വരവ് ചുമ്മാതായിരുന്നില്ല. തമിഴിനൊപ്പം മലയാളം, കന്നഡ എന്നീ ഭാഷകളിലും താരപുത്രി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. മമ്മൂട്ടിച്ചിത്രം കസബയിലൂടെയായിരുന്നു വരലക്ഷ്മി ആദ്യമായി മലയാളത്തിലേക്ക് എത്തിയത്. കാറ്റ്, മാസ്റ്റര്‍പീസ്, എന്നീ സിനിമകളിലും നടി അഭിനയിച്ചിരുന്നു. ഈ വര്‍ഷം നാലോളം തമിഴ് ചിത്രങ്ങളാണ് വരലക്ഷ്മിയുടേതായി പുറത്തിറങ്ങിയിരിക്കുന്നത്.

സായി പല്ലവി

സായി പല്ലവി

2005 ല്‍ കസ്തൂരിമാന്‍ എന്ന സിനിമയില്‍ ബാലതാരമായി എത്തിയിട്ടുണ്ടെങ്കിലും തമിഴില്‍ ധൂം ധാം എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തെക്ക് ഏത്തുന്നത്. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെ നായികയായെത്തിയ തെന്നിന്ത്യന്‍ സിനിമാലോകത്തെ കീഴടക്കിയ സുന്ദരിയായിരുന്നു സായി പല്ലവി. തമിഴ്‌നാട്ടില്‍ ജനിച്ച സായി അഭിനയവും നൃത്തവും കൈയില്‍ കൊണ്ട് നടക്കുന്നുണ്ടെങ്കിലും ഒരു ഡോക്ടറായി പ്രവര്‍ത്തിക്കുകയാണ്. ഇപ്പോള്‍ തെന്നിന്ത്യയിലെ ശ്രദ്ധേയരായ നടിമാര്‍ക്കൊപ്പമാണ് സായിയുടെ സ്ഥാനവും.

കീര്‍ത്തി സുരേഷ്

കീര്‍ത്തി സുരേഷ്

നടി മേനകയുടെയും നിര്‍മാതാവ് സുരേഷിന്റെയും മകളായ കീര്‍ത്തി സുരേഷും ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ നടിയാണ്. മലയാളത്തില്‍ പൈലറ്റ്, കുബേരന്‍, അച്ഛനെയാണെനിക്ക് ഇഷ്ടം എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ ബാലതാരമായി അഭിനയ കീര്‍ത്തി 2013 ല്‍ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയായി എത്തിയത്. ദിലീപിന്റെ നായികയായി റിംഗ് മാസ്റ്ററിലും കീര്‍ത്തി പ്രത്യക്ഷപ്പെട്ടിരുന്നു. തമിഴിലേക്കും തെലുങ്കിലേക്കും ചുവടുമാറിയതോടെ കീര്‍ത്തിയ്ക്ക് വച്ചടി വച്ചടി കയറ്റമായിരുന്നു. കരിയറിന്റെ ആദ്യകാലങ്ങളില്‍ വിമര്‍ശനങ്ങള്‍ നേടിയയിരുന്നെങ്കിലും സൂര്യ, വിജയ്, ശിവകാര്‍ത്തികേയന്‍, വിക്രം, വിശാല്‍ തുടങ്ങി തമിഴിലെ പ്രമുഖ താരങ്ങളുടെയും മലയാളത്തില്‍ ദിലീപ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെയും നായികയായിരുന്നു.

സാമന്ത

സാമന്ത

സാമന്ത രുത് പ്രഭു എന്നറയിപ്പെട്ടിരുന്ന നടി സാമന്ത നാഗചൈതന്യയെ വിവാഹം കഴിച്ചതോടെ സാമന്ത അക്കിനേനി എന്ന പേര് സ്വീകരിച്ചിരുന്നു. നടിയും മോഡലുമായ സാമന്ത തമിഴ്, തെലുങ്ക് ഇന്‍ഡ്‌സ്ട്രികളിലൂടെയായിരുന്നു കരിയര്‍ ആരംഭിച്ചത്. നാല് ഫിലിം ഫേര്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ നടി ദക്ഷിണേന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ്. 2010 ല്‍ ഒരു തെലുങ്ക് സിനിമയിലൂടെയായിരുന്നു സാമന്ത ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ശേഷം ഒട്ടനവധി ഹിറ്റ് സിനിമകളില്‍ അഭിനയിക്കാനുള്ള ഭാഗ്യവും സാമന്തയെ തേടി എത്തിയിരുന്നു.

 തപ്‌സി പന്നു

തപ്‌സി പന്നു

തെന്നിന്ത്യയില്‍ നിന്നും പെട്ടെന്ന് ഉദിച്ചു വന്ന നടിയായിരുന്നു തപ്സി പന്നു. തെലുങ്കിലും തമിഴിലും സജീവമായിരുന്ന തപ്സി മലയാളത്തില്‍ മമ്മൂട്ടിയുടെ നായികയായിട്ടും അഭിനയിച്ചിരുന്നു. അടുത്തിടെ ബോളിവുഡിലേക്ക് കൂടി എത്തിയതോടെ നടിയുടെ കരിയര്‍ മാറി മറിഞ്ഞിരുന്നു. മോഡലിംഗില്‍ സജീവമായിരുന്ന തപ്‌സി 2010 ലായിരുന്നു സിനിമാ ജീവിതം ആരംഭിക്കുന്നത്. തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ തപ്‌സി കുറഞ്ഞ കാലത്തിനുള്ളില്‍ ഒട്ടനവധി സിനിമകളുടെ ഭാഗമായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X