2018 അനുഗ്രഹിച്ചു, താരസുന്ദരിമാരെല്ലാം കുടുംബിനിമാരായി! ഈ വര്‍ഷത്തെ കിടിലന്‍ വിവാഹങ്ങള്‍ ഇവയാണ്!!

സിനിമയില്‍ വലിയ ഉയരങ്ങളിലെത്തി കഴിയുമ്പോള്‍ പ്രിയതാരങ്ങളുടെ വിവാഹത്തെ കുറിച്ചാണ് ആരാധകര്‍ക്ക് അറിയാനുള്ളത്. ഒപ്പം അഭിനയിക്കുന്ന താരങ്ങളുടെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിക്കുന്നതും ഇക്കാരണത്താലായിരുന്നു. പാപ്പരാസികള്‍ പടച്ച് വിടുന്ന പല ഗോസിപ്പുകളും സത്യമാവാറുണ്ട്. അനുഷ്‌ക ശര്‍മ്മ-വീരാട് കോലി പോലെ അത്തരം ചില വിവാഹങ്ങള്‍ അടുത്ത കാലത്തായി നടന്നിട്ടുണ്ട്.

ഈ വര്‍ഷം ഇന്ത്യന്‍ സിനിമാലോകത്ത് ഒരുപാട് താരവിവാഹമായിരുന്നു നടന്നത്. ഏറെ കാലമായി ആരാധകര്‍ കാത്തിരുന്ന വിവാഹങ്ങള്‍ അടുത്ത് അടുത്ത ദിവസങ്ങളിലായിട്ടാണ് നടന്നത്. പ്രിയങ്കയും ദീപികയുമടക്കം ബോളിവുഡിലെ മുന്‍നിര നായികമാരെല്ലാം കുടുംബിനികളായ കാഴ്ചയായിരുന്നു 2018 സാക്ഷ്യം വഹിച്ചത്. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമാലോകത്തും താരസുന്ദരിമാരായ ഒരുപാട് പേര്‍ വിവാഹിതരായിരുന്നു.

 ഭാവനയുടെ വിവാഹം

ഭാവനയുടെ വിവാഹം

മലയാള സിനിമയിലെ യുവനടിമാരില്‍ പ്രധാനിയായ ഭാവനയുടെ വിവാഹത്തിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് കഴിഞ്ഞ ജനുവരിയില്‍ അവസാനിച്ചിരുന്നു. കന്നഡ സിനിമ നിര്‍മാതാവായ നവീനുമായി ഏറെ കാലമായുള്ള പ്രണയത്തിന് ശേഷമായിരുന്നു 2018 ജനുവരി 22 ന് ഭാവനയുടെ വിവാഹം നടന്നത്. തൃശ്ശൂര്‍ കോവിലകത്ത് പാടത്തുമുള്ള കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നുമായിരുന്നു ഭാവനയുടെ വിവാഹ ചടങ്ങുകള്‍ നടന്നത്. അന്ന് വൈകുന്നേരം തന്നെ തൃശ്ശൂര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും സിനിമാരാഷ്ട്രീയ മേഖലയിലുള്ളവര്‍ക്ക് വിവാഹ സത്കാരവും സംഘടിപ്പിച്ചിരുന്നു.

 ദീപിക രണ്‍വീര്‍ വിവാഹം

ദീപിക രണ്‍വീര്‍ വിവാഹം

ഇന്ത്യന്‍ സിനിമാപ്രേമികള്‍ കാത്തിരുന്ന താരവിവാഹമായിരുന്നു രണ്‍വീര്‍ സിംഗിന്റെയും ദീപിക പദുക്കോണിന്റെയും. അഞ്ചോ ആറോ വര്‍ഷത്തിലേറെയായി ദീപികയും രണ്‍വീറും പ്രണയത്തിലായിരുന്നു. ഇതോടെ ഇരുവരും നിരന്തരം ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 14, 15 തീയ്യതികളില്‍ ഇറ്റലിയിലെ ലേയ്ക്ക് കോമോയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. കൊങ്കിണി, സിന്ധി എന്നിങ്ങനെ രണ്ട് മതാചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. ആഡംബരത്തിന് യാതെരു കുറവുമില്ലാതെ നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു പങ്കെടുത്തത്. അതീവ സുരക്ഷയില്‍ നടത്തിയ വിവാഹമായിരുന്നതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനം ഉണ്ടായിരുന്നില്ല.

 ശ്രിയ ശരണ്‍

ശ്രിയ ശരണ്‍

ബോളിവുഡിലും തെന്നിന്ത്യയിലും ശ്രദ്ധേയായ ശ്രിയ ശരണ്‍ ഒരു കാലത്ത് പാപ്പരാസികളുടെ സ്ഥിരം ഇരയായിരുന്നു. എന്നാല്‍ അതീവ രഹസ്യമായിട്ടായിരുന്നു നടിയുടെ വിവാഹം കഴിഞ്ഞ മാര്‍ച്ച് 19 ന് നടന്നത്. രാജസ്ഥാനിലെ ഉദയപൂരില്‍ നിന്നുമായിരുന്നു ശ്രിയയുടെ വിവാഹം. മൂന്ന് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്ന റഷ്യന്‍ ടെന്നിസ് താരവും ബിസിനസ്സുകാരനുമായ ആന്ദ്രേ കൊഷീവ് തന്നെയാണ് ശ്രിയയെ വിവാഹം കഴിച്ചിരിക്കുന്നത്. ഇരുകുടുംബത്തിന്റെയും സമ്മതത്തോടെ പാരമ്പര്യ ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹം നടത്തിയിരുന്നത്.

 പ്രിയങ്ക ചോപ്ര-നിക്ക് ജോന്‍സ്

പ്രിയങ്ക ചോപ്ര-നിക്ക് ജോന്‍സ്

ദീപികയെയും രണ്‍വീറിനെയും പോലെ തന്നെ ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകനായ നിക്ക് ജോന്‍സും വിവാഹിതരായത്. ഡിസംബര്‍ 1,2 തീയതികളിലായി രാജസ്ഥാനിലെ ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വെച്ചായിരുന്നു വിവാഹം. ബോളിവുഡില്‍ നിന്ന് സല്‍മാന്‍ഖാന്റെ സഹോദരി അര്‍പ്പിത ഖാനും അംബാനി കുടുംബാംഗങ്ങള്‍ക്കു മാത്രമാണ് വിവാഹത്തിന് ക്ഷണമുണ്ടായിരുന്നത്. നവംബര്‍ 29 ന് ആരംഭിച്ച പ്രിയങ്കയുടെ വിവാഹ ചടങ്ങുകള്‍ ദിവസങ്ങളോളം നീണ്ട് നിന്നിരുന്നു. മെഹന്തി, സംഗീത് ചടങ്ങുകളും ഹാല്‍ദി ചടങ്ങും തുടങ്ങി പരമ്പരാഗതമായ ആചാരങ്ങളെല്ലാം നടത്തിയിരുന്നു. ഡിസംബര്‍ 2,3 തീയ്യതികളിലായി വധു വരന്മാരുടെ പരമ്പരാഗതമായ മതാചാരങ്ങള്‍ പ്രകാരം ഹിന്ദു, ക്രിസ്ത്യന്‍ ആചാര പ്രകാരമായി രണ്ട് രീതിയിലാണ് താരവിവാഹം നടന്നത്.

 സോനം കപൂര്‍

സോനം കപൂര്‍

ബോളിവുഡിലെ പ്രമുഖ താരപുത്രിയായ സോനം കപൂറും ഈ വര്‍ഷമായിരുന്നു വിവാഹം കഴിച്ചത്. ബിസിനസുകാരനായ ആനന്ദ് അഹൂജയായിരുന്നു സോനത്തിന്റെ വരന്‍. ബാന്ദ്രയില്‍ നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു പങ്കെടുത്തിരുന്നത്. ബാന്ദ്രയിലുള്ള ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലോയില്‍ വെച്ച് സിഖ് മതാചാര പ്രകാരമായിരുന്നു വിവാഹചടങ്ങുകള്‍.

 നേഹ ധൂപിയ

നേഹ ധൂപിയ

നേഹ ധൂപിയയും സിനിമ നടനും മോഡലുമായ അങ്കത് ബേഡിയും തമ്മില്‍ മേയ് പത്തിനായിരുന്നു വിവാഹിതരായത്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം. ഞാനെന്റെ സുഹൃത്തിനെ വിവാഹം ചെയ്തു എന്നും പറഞ്ഞായിരുന്നു വിവാഹത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്. സിഖ് ആചാര പ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. നേഹയുടെ വിവാഹത്തിലും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു പങ്കെടുത്തിരുന്നത്.

 മേഘ്‌ന രാജ്

മേഘ്‌ന രാജ്

ഏറെ നാളുകളായി ആരാധകര്‍ കാത്തിരുന്നതായിരുന്നതായിരുന്നു തെന്നിന്ത്യന്‍ നടി മേഘ്‌നയുടെ വിവാഹവും. കന്നഡ നടനും മേഘ്‌നയുടെ ബാല്യകാല സുഹൃത്തുമായ ചിരഞ്ജീവി സര്‍ജയും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. കഴിഞ്ഞ ഒക്ടോബറില്‍ വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും മേയ് രണ്ടിനായിരുന്നു വിവാഹം. ക്രിസ്ത്യന്‍ ആചാര പ്രകരം വിവാഹം കഴിച്ചെങ്കിലും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഹിന്ദു പാരമ്പര്യ ആചാര പ്രകാരവുമടക്കം രണ്ട് രീതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X