For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അണിവയറിന്റെ സൗന്ദര്യത്തില്‍ ആരാധകരെ നേടിയ നായിക!!! തമന്നയുടെ നേവല്‍ ഷോ!!!

  By കാർത്തി
  |

  തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള താര സുന്ദരിയാണ് തമന്ന. തമന്ന എന്ന് പറയുമ്പോള്‍ തന്നെ ആരാധകരിലേക്ക് ആദ്യമെത്തുന്ന രൂപം തമന്ന സിനിമകളിലെ ഒഴിവാക്കാനാവാത്ത അണിവയര്‍ ആണ്. അണിവയറിന്റെ സൗന്ദര്യത്തില്‍ ആരാധകരെ നേടിയ താരമാണ് തമന്ന എന്ന് പറഞ്ഞാല്‍ അതൊരു തെറ്റാകില്ല.

  അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ വിജയക്കുതിപ്പിന് തടയിടാന്‍ തിയറ്റര്‍ സംഘടന!!! ലക്ഷ്യം ഭാവന???

  ആ നോട്ടത്തിലുമുണ്ട് പ്രണയം!!! പ്രഭാസിനോടുള്ള പ്രണയം അനുഷ്‌കയുടെ കണ്ണുകള്‍ പറയും!!!

  തമന്നയുടെ അണിവയര്‍ പ്രേക്ഷകരെ അത്രമാത്രം ആകര്‍ഷിക്കുന്നതിനാലാണ് ഓരോ ചിത്രങ്ങളിലും അണിവയര്‍ പ്രദര്‍ശനം ഒരു അനിവാര്യതയായി മാറുന്നത്. ആദ്യ ചിത്രം ഒടുവിലിറങ്ങിയ ബാഹുബലിയില്‍ വരെ തമന്നയുടെ അണിവയര്‍ ശ്രദ്ധേയമാകുന്നു.

  കല്ലറ തുറന്നു മകന്‍ അമ്മയുടെ മൃതദേഹം കടത്തിയത്..ഞെട്ടിക്കുന്ന ട്വിസ്റ്റ്!! പിന്നില്‍ കൂടുതല്‍ പേര്‍

  തമന്ന നായികയായി എത്തുന്ന ചിത്രങ്ങളില്‍ നേവല്‍ ഷോ ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുന്നു. ആദ്യകാല ചിത്രം മുതല്‍ ഇത് തുടര്‍ന്നിരുന്നു. തമന്ന എന്ന മെലിഞ്ഞ സുന്ദരിയുടെ പ്രധാന ആകര്‍ഷണവും ഈ അണിവയര്‍ തന്നെ.

  മിനി സ്‌കേര്‍ട്ടും ഇറുകിയ കുപ്പായങ്ങളും 80 ശതമാനം തമന്ന ചിത്രങ്ങളിലും ഒരു ഷോട്ടിലെങ്കിലും തമന്നയുടെ വസ്ത്രമായി വരുന്നുണ്ട്. ഗാന രംഗങ്ങളില്‍ മാത്രമല്ല, മറ്റ് രംഗങ്ങളിലും കഥാപാത്രം ഇതേ വേഷത്തില്‍ എത്താറുണ്ട്.

  ബാഹുബലി ഒന്നാം ഭാഗത്തില്‍ നിറഞ്ഞ് നിന്ന തമന്ന രണ്ടാം ഭാഗത്തില്‍ എണ്ണം പറഞ്ഞ സീനുകളിലേക്ക് ഒതുക്കിയപ്പോള്‍ പ്രേക്ഷകര്‍ക്ക് നഷ്ടമായതും ഇതേ അണിവയര്‍ സൗന്ദര്യം തന്നെ. ഒന്നാം ഭാഗത്തില്‍ ആവശ്യമായ ദൃശ്യ വിരുന്ന് തമന്ന നല്‍കിയിരുന്നു.

  അല്ലു അര്‍ജുനെ നായകനാക്കി വിവി വിനായക് സംവിധാനം ചെയ്ത ബദ്രിനാഥ് ബിഗ് ബജറ്റിലിറങ്ങിയ വന്‍ ചിത്രമായിരുന്നെങ്കിലും പ്രതീക്ഷിച്ചത്ര വിജയമാകാന്‍ ചിത്രത്തിന്് സാധിച്ചില്ല. ചിത്രത്തിലേക്ക് പ്രേക്ഷരെ ആകര്‍ഷിച്ച പ്രധാന ഘടകം തമന്നയുടെ നേവല്‍ ഷോ ആയിരുന്നു.

  ബദ്രിനാഥിലെ ഗാനരംഗങ്ങളിലെ പ്രധാന ആകര്‍ഷണം തമന്നയുടെ നനഞ്ഞൊട്ടിയ ശരീരവും നേവലുമായിരുന്നു. അണിവയറിലൂടെ ഒഴുകുന്ന ജലകണത്തിന്റെ ദൃശ്യം നിരവധി തവണ ചിത്രത്തില്‍ ആവര്‍ത്തിക്കുന്നുമുണ്ട്.

  ബദ്രിനാഥില്‍ മാത്രമല്ല പയ്യയിലെ അടടാ മഴയടാ എന്ന് തുടങ്ങുന്ന ഗാനത്തിലും അണിവയറിലൂടെ ഒഴുകുന്ന വെള്ളത്തുള്ളിയുടെ ദൃശ്യം കാണാം. തമന്നയുടെ ആദ്യകാല ചിത്രമായ ഹാപ്പി ഡെയ്‌സ് മുതല്‍ ഇങ്ങോട്ട് തമന്ന വേഷമിട്ട പകുതിയിലധികം ചിത്രങ്ങളിലും ഈ ദൃശ്യം ഒഴിവാക്കാനാകാത്ത ഒന്നായി.

  തിരശീലയില്‍ മാത്രമല്ല തിരശീലയ്ക്ക് പുറത്തും ഫാഷനബിളായി എത്തുന്ന താരമാണ് തമന്ന. ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ചെത്താന്‍ തമന്നയ്ക്ക് മടിയില്ല. അടുത്ത കാലത്ത് പല പരിപാടികളിലും തമന്നയുടെ വസ്ത്രധാരണം ചര്‍ച്ചയായിരുന്നു.

  തെന്നിന്ത്യയിലെ സെക്‌സി ഗ്ലാമര്‍ താരമെന്ന വിശേഷണമുള്ള തമന്നയുടെ മേനി പ്രദര്‍ശനം വിമര്‍ശനങ്ങളും വരുത്തിവച്ചിരുന്നു. കഴിവില്ലാത്തതുകൊണ്ടാണ് തമന്ന സെക്‌സിയായതെന്നായിരുന്നു വിമര്‍ശനം. തമന്ന ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

  ലിപ് ലോക്ക് ചുംബനങ്ങള്‍ ചെയ്യില്ലെന്നും ബിക്കിനി ഇട്ട് അഭിനയിക്കില്ലെന്നും പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ തമന്ന ബിക്കിനിയിലെത്തി. സെയ്ഫ് അലിഖാന്‍, റിതേഷ് ദേശ്മുഖ്, റാം കപൂര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ഹംഷക്കല്‍സ് എന്ന ചിത്രത്തിലാണ് തമന്ന ബിനിക്കി ധരിച്ചെത്തിയത്.

  പതിമൂന്നാമത്തെ വയസിലാണ് തമന്ന തന്റെ ആദ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. എനക്ക് 20 ഉനക്ക് പതിനെട്ട് എന്ന ചിത്രത്തില്‍ നായികയുടെ കൂട്ടുകാരിയുടെ വേഷമായിരുന്നു തമന്നയ്ക്ക്. ജ്യോതി കൃഷ്ണ സംവിധാനം ചെയ്ത ചിത്രം 2003ലാണ് തിയറ്ററുകളിലെത്തിയത്.

  2005 ഹിന്ദിയിലായിരുന്നു തമന്ന നായികയായി ആദ്യം അരങ്ങേറ്റം കുറിക്കുന്നത്. ചാന്ദ് സ റോഷന്‍ ചെഹ്‌റ എന്ന ചിത്രത്തിലൂടെ നായികയായി എത്തുമ്പോള്‍ 15 വയസായിരുന്നു തമന്നയുടെ പ്രായം. അതേ വര്‍ഷം ശ്രീ എന്ന തെലുങ്ക് ചിത്രത്തിലും തമന്ന നായികയായി. 2006ല്‍ തമിഴിലും തെലുങ്കിലുമായി ചിത്രീകരിച്ച കേഡി എന്ന ചിത്രത്തിലൂടെ തമിഴിലും തമന്ന നായികയായി അരങ്ങേറി.

  2007ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ഹാപ്പി ഡെയ്‌സ്, തമിഴ് ചിത്രമായ കല്ലൂരി എന്നിവയുടെ ബോക്‌സ് ഓഫീസ് വിജയം തമന്നയുടെ കരിയറില്‍ വഴിത്തരിവായി. രണ്ട് ചിത്രങ്ങളിലും കോളേജ് വിദ്യാര്‍ഥിയുടെ വേഷമായിരുന്നു തമന്നയ്ക്ക്. നായകന്മാര്‍ പുതുമുഖങ്ങളുമായിരുന്നു.

  2009ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം കൊഞ്ചം ഇഷ്ടം കൊഞ്ചം കഷ്ടം അഭിനേത്രി എന്ന നിലയില്‍ തമന്നയ്ക്ക് സിനിമ ലോകത്ത് ഒരിടം നല്‍കി. മികച്ച തെലുങ്ക് നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡിന് ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടു. സിദ്ധാര്‍ത്ഥായിരുന്നു ചിത്രത്തിലെ നായിക.

  2009ല്‍ തമന്ന മുന്‍നിര നായകന്മാരുടെ നായികയായി. ധനുഷിന്റെ നായികയായി പഠിക്കാത്തവനാണ് ആദ്യം തിയറ്ററിലെത്തിയത്. ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായി. തൊട്ടുപിന്നാലെ സൂര്യയുടെ നായികയായി എത്തിയ അയന്‍ വന്‍ ഹിറ്റായി. തമന്ന മുന്‍നിര നായികമാരുടെ ഗണത്തിലേക്ക് ഉയരുകയായിരുന്നു.

  തെലുങ്കില്‍ നിന്നും മികച്ച നടിക്കുള്ള നോമിനേഷന്‍ ലഭിച്ച തമന്ന 2009ല്‍ മികച്ച തമിഴ് നടിക്കുള്ള നോമിനേഷന്‍ നേടി രണ്ടാം ഫിലിം ഫെയര്‍ അവാര്‍ഡിലെത്തി. ജബി വി മെറ്റ് എന്ന ബോളിവുഡ് ചിത്രത്തിന്റെ തമിഴ് റീമേക്കിലെ പ്രകടനത്തിനായിരുന്നു തമന്നയെ പരിഗണിച്ചത്. ഭരത് ആയിരുന്നു ചിത്രത്തിലെ നായകന്‍.

  2009ല്‍ തെലുങ്കിലും തമിഴിലും മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ നോമിനേഷന്‍ നേടിയ തമന്ന 2010ലും ഇത് ആവര്‍ത്തിച്ചു. കാര്‍ത്തി നായകനായി എത്തിയ ലിംഗു സ്വാമി ചിത്രം പയ്യയിലെ പ്രകടനത്തിനായിരുന്നു വീണ്ടും ഫിലിം ഫെയര്‍ നോമിനേഷന്‍ ലഭിച്ചത്.

  തമന്നയുടെ മേനി പ്രദര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ട ബദ്രിനാഥിലൂടെ വീണ്ടും അവാര്‍ഡിന്റെ പടിവാതില്‍ക്കലേക്ക് തമന്ന എത്തി. ഇതിനം തെന്നിന്ത്യയിലെ മുന്‍നിരനായികയായി തമന്ന വളര്‍ന്നു കഴിഞ്ഞിരുന്നു.

  വിജയ്, സൂര്യ, കാര്‍ത്തി, ധനുഷ്, ജയം രവി, അല്ലു അര്‍ജുന്‍, റാം ചരണ്‍ തേജ, രവി തേജ തുടങ്ങി തെലുങ്കിലേയും തമിഴിലേയും പ്രധാന നായകന്മാരുടെയെല്ലാം നായികയായി തമന്ന മാറി.

  മുന്‍നിര താരങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കുവച്ചപ്പോഴും അണിവയര്‍ മറച്ച് വയക്കാതെ പരമാവധി തന്റെ ശരീരത്തെ പ്രദര്‍ശിപ്പിക്കാന്‍ തമന്ന മടി കാണിച്ചില്ല. വെളുത്തു മെലിഞ്ഞ ആ ശരീരത്തിന് ധാരാളം ആരാധകരെ നേടാനും സാധിച്ചു.

  ലിപ് ലോക്ക് രംഗങ്ങളും ബിക്കിനി വേഷങ്ങളും ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തമന്ന ചെയ്ത ഹുംഷക്കല്‍സ് എന്ന ബോളിവുഡ് കോമഡി ചിത്രത്തില്‍ തമന്ന ബിക്കിനി ധരിച്ചെത്തി. പക്ഷെ തമന്നയുടെ നേവല്‍ ഷോയ്ക്കും ബിക്കിനി വേഷത്തിനും ചിത്രത്തെ ബോക്‌സ് ഓഫീസില്‍ താങ്ങി നിറുത്താനായില്ല.

  നായികയായി തിളങ്ങി നില്‍ക്കുമ്പോഴും ഐറ്റം ഡാന്‍സറായി തമന്ന എത്തി. വിവി വിനായക് സംവിധാനം ചെയ്ത അല്ലുഡു സീനു എന്ന ചിത്രത്തിലാണ് തമന്ന ഐറ്റം ഡാന്‍സറായി എത്തയിത്. ബെല്ലക്കൊണ്ട ശ്രീനിവാസും സാമന്തയുമായിരുന്നു ചിത്രത്തിലെ നായിക നായകന്മാര്‍.

  തമന്നയുടെ അഭിനയ ജീവിതത്തില്‍ മേക്കപ്പ് ഇല്ലാതെ അഭിനയിച്ച ചിത്രമാണ് ധര്‍മ്മ ധുരൈ. ഒരു ഡോക്ടറുടെ വേഷമായിരുന്നു ചിത്രത്തില്‍ തമന്നയ്ക്ക്. വിജയ് സേതുപതി നായകനായ ചിത്രം നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും നേടി ബോക്‌സ് ഓഫീസ് ഹിറ്റായി.

  തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ തമന്ന തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ടെങ്കിലും മൂന്ന് ഭാഷകളില്‍ ഒരു തമന്ന ചിത്രം ഇറങ്ങുന്നത് 2016ലായിരുന്നു. എഎല്‍ വിജയ് സംവിധാനം ചെയ്ത പ്രഭുദേവ ചിത്രം ദേവി. ഇരട്ട വേഷത്തിലായിരുന്നു ഈ ഹൊറര്‍ ചിത്രത്തില്‍ തമന്ന അഭിനയിച്ചത്. മൂന്ന് ഭാഷകളിലുമായി ചിത്രം നൂറ് കോടിയിലധികം കളക്ഷന്‍ നേടി.

  തമന്നയുടെ കരിയറിലെ ഭാഗ്യം തന്നെയായിരുന്നു ബാഹുബലി. ആദ്യ ഭാഗത്തില്‍ നിറഞ്ഞ് നിന്നതും തമന്നയായിരുന്നു. രണ്ടാം ഭാഗത്തില്‍ കാര്യമായ പ്രാധാന്യം തമന്നയക്ക് ലഭിച്ചില്ല. പ്രഭാസിനൊപ്പമുള്ള പ്രണയ രംഗങ്ങളില്‍ തമന്ന നിറഞ്ഞ് നിന്നും. നേവല്‍ ഷോയ്ക്ക് അവിടേയും കുറവുണ്ടായിരുന്നില്ല.

  വെള്ളിത്തിരയില്‍ മാത്രമല്ല പൊതു പരിപാടികളില്‍ എത്തുമ്പോഴും ശരീരം കഴിയാവുന്നത്ര പ്രദര്‍ശിപ്പിക്കാന്‍ തമന്ന ശ്രദ്ധിക്കാറുണ്ട്. നേവല്‍ ഷോ അവിടേയും പരമാവധി തമന്ന പ്രയോജനപ്പെടുത്താറുണ്ട്.

  രണ്ട് തമിഴ് ചിത്രങ്ങളാണ് തമന്നയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ചിമ്പു നായയകനായി എത്തുന്ന അമ്പനവന്‍ അസറാതവന്‍ അടങ്ങാതവന്‍ എന്ന ചിത്രത്തിലും വിക്രം നായകനാകുന്ന സ്‌കെച്ച് എന്ന ചിത്രത്തലുമാണ് തമന്ന നായികയാകുന്നത്.

  English summary
  Tamannaah's neval show is the main attraction of her all movies. Directors never miss such scenes from the movie. It attract audiences.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X