twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഇന്ത്യന്‍ റുപ്പിയും ഡയമണ്ട് നെക്ലേസും ഞാന്‍ സംഗീതം ചെയ്തിരുന്നെങ്കില്‍ ഇതിലും നന്നായേനെ'; ഗോപി സുന്ദര്‍

    |

    നിരവധി ശ്രദ്ധേയ ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംഗീത സംവിധായകരില്‍ ഒരാളാണ് ഗോപി സുന്ദര്‍. മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമെല്ലാം ഗോപി സുന്ദര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാട്ടുകള്‍ ഒരുക്കിയും പശ്ചാത്തല സംഗീതം ചെയ്തുമാണ് അദ്ദേഹം വിവിധ ഇന്‍ഡസ്ട്രികളില്‍ സജീവമായത്. നോട്ട്ബുക്ക് എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന് പശ്ചാത്തല സംഗീതം ചെയ്താണ് ഗോപി സുന്ദറിന്റെ തുടക്കം. പിന്നീട് മോഹന്‍ലാല്‍ ചിത്രം ഫ്‌ലാഷിന് വേണ്ടി ആദ്യമായി പാട്ടുകള്‍ ഒരുക്കി.

    അന്‍വര്‍, ഉസ്താദ് ഹോട്ടല്‍, പുലിമുരുകന്‍, കാസനോവ, മല്ലുസിങ്, എബിസിഡി, മുംബൈ പൊലീസ്, 1983, ചാര്‍ലി, കലി, ടേക്ക് ഓഫ്, രാമലീല, ടു കണ്‍ട്രീസ്, ക്യാപ്റ്റന്‍, ഉയരെ, ഭൂതകാലം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഗോപിസുന്ദര്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിട്ടുണ്ട്.

    പാടാന്‍ ഇഷ്ടം

    മറ്റ് സംഗീതസംവിധായര്‍ക്കൊപ്പം ജോലി ചെയ്യാന്‍ തനിക്ക് വലിയ ഇഷ്ടമാണെന്ന് തുറന്നുപറയുകയാണ് ഇപ്പോള്‍ ഗോപിസുന്ദര്‍. അവര്‍ പാടാന്‍ വിളിച്ചാലും താന്‍ പോകും. കൈരളി ടിവിയ്ക്ക് മുന്‍പ് അനുവദിച്ച ഒരു അഭിമുഖത്തിലാണ് ഗോപിസുന്ദറിന്റെ തുറന്നുപറച്ചില്‍.

    എനിക്കേറ്റവും പ്രിയപ്പെട്ട നടി മഞ്ജു വാര്യരാണ്, ആ ഗാനത്തിന്റെ പിറവിയ്ക്ക് പിന്നില്‍...ഗോപിസുന്ദര്‍ പറയുന്നുഎനിക്കേറ്റവും പ്രിയപ്പെട്ട നടി മഞ്ജു വാര്യരാണ്, ആ ഗാനത്തിന്റെ പിറവിയ്ക്ക് പിന്നില്‍...ഗോപിസുന്ദര്‍ പറയുന്നു

    ലാല്‍ ജോസിന്റെ സിനിമ

    ഒരു ആരോഗ്യകരമായ മത്സരം എല്ലാ സംഗീതസംവിധായകരുമായും നിലനില്‍ക്കുന്നുണ്ട്. നല്ല അസൂയയുമുണ്ട്. അത് അവര്‍ക്കും അറിയാം. ചില സിനിമകള്‍ ഞാന്‍ ചെയ്തിരുന്നെങ്കില്‍, അല്ലെങ്കില്‍ എനിക്ക് കിട്ടിയില്ലല്ലോ എന്നോര്‍ത്ത് സങ്കടം തോന്നിയിട്ടുണ്ട്. അതിലൊന്നാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ്. ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഞാന്‍ ചെയ്തിരുന്നെങ്കില്‍ കുറേക്കൂടി നന്നായേനെ എന്ന തോന്നല്‍ എനിക്കുണ്ട്.

    പക്ഷെ, എന്നു വിചാരിച്ച് വിദ്യാസാഗര്‍ ചെയ്ത സംഗീതം മോശമാണെന്ന അര്‍ത്ഥമില്ല. അദ്ദേഹത്തിന്റെ ബെസ്റ്റ് അവിടെ ചെയ്തിട്ടുണ്ട്. പക്ഷെ, അതില്‍ കൂടുതല്‍ ചെയ്യാന്‍ എനിക്ക് സാധിക്കുമെന്ന ധൈര്യം എനിക്കുണ്ട്.

    നയന്‍താര എന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തതാണ്; നടിയ്‌ക്കെതിരെ പ്രഭുദേവയുടെ ആദ്യഭാര്യയുടെ ആരോപണം വീണ്ടും വൈറല്‍നയന്‍താര എന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തതാണ്; നടിയ്‌ക്കെതിരെ പ്രഭുദേവയുടെ ആദ്യഭാര്യയുടെ ആരോപണം വീണ്ടും വൈറല്‍

    ഇന്ത്യന്‍ റുപ്പി

    റിയാസിനെ സോഷ്യൽ മീഡിയയിൽ ചീത്തവിളിക്കുന്നവർ ഈ അമ്മക്ക് പറയാനുള്ളത് കൂടി അറിയണംറിയാസിനെ സോഷ്യൽ മീഡിയയിൽ ചീത്തവിളിക്കുന്നവർ ഈ അമ്മക്ക് പറയാനുള്ളത് കൂടി അറിയണം

    അതുപോലെ ബ്ലെസ്സി സാറിന്റെ ചില ചിത്രങ്ങള്‍ കാണുമ്പോള്‍ എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. ഇന്ത്യന്‍ റുപ്പിയുടെ സംഗീതം കേട്ടും എനിക്ക് അത് മികച്ച രീതിയില്‍ ചെയ്തു കൊടുക്കാന്‍ സാധിക്കുമെന്ന് തോന്നിയിട്ടുണ്ട്. ഞാന്‍ ചെയ്തിരുന്നെങ്കില്‍ അതിന്റെ 200 ശതമാനം മികച്ച രീതിയില്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു.
    അവരെക്കുറിച്ച് മോശമായി പറഞ്ഞതല്ല, വളരെ നല്ലതായിരുന്നു. പക്ഷെ അതെന്റെ കോണ്‍ഫിഡന്‍സാണ്. എനിക്ക് നന്നായി ചെയ്യാന്‍ സാധിക്കുമെന്ന ഉത്തമബോധ്യമുണ്ട്.

    'പക്ഷെ, എനിക്ക് അതിലൊന്നും വിഷമമില്ല. എനിക്ക് കിട്ടാനുള്ള സിനിമകള്‍ എനിക്കു തന്നെ കിട്ടും. ഇതേക്കുറിച്ച് സംവിധായകരോട് ചോദിക്കാറില്ലെന്നും' ഗോപിസുന്ദര്‍ വ്യക്തമാക്കി.

    Read more about: gopi sundar
    English summary
    South Indian Music director Gopi Sundar opens up about his musical journey and life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X