'ചെറിയ കുട്ടിയല്ലേ പല്ലിന്റെ പേരിൽ കുറ്റപ്പെടുത്തരുത്, ആ കുഞ്ഞ് ഇതെല്ലാം കാണില്ലേ?'; മീനയുടെ മകളുടെ വീഡിയോ!
ആറ് വയസ് പ്രായമുള്ളപ്പോഴാണ് തെരിയിൽ വിജയിയുടെ മകളായി നൈനിക അഭിനയിച്ചത്. ഭാസ്കർ ഒരു റാസ്കൽ, നിമിർ എന്നീ സിനിമകളിലും നൈനിക അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പന്ത്രണ്ട് വയസാണ് നൈനികയുടെ പ്രായം
ബാലതാരമായി എത്തി നായികയായി തിളങ്ങിയ താര സുന്ദരിയാണ് മീന. 1981ല്‍ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മീന ബാലതാരമായി ആദ്യമായി ക്യാമറയുടെ മുന്നില്‍ എത്തുന്നത്. പിന്നീട് തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം ബാലതാരമായി മീന അഭിനയിച്ചു.
1991ല്‍ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ നായികയായി മീന അരങ്ങേറ്റം കുറിച്ചത്. എല്ലാ ഭാഷയിലേയും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച മീനയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. രജനികാന്ത് അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ മകളായും നായികയായും ഒരുപോലെ തിളങ്ങാനുളള ഭാഗ്യവും മീനയ്ക്ക് ലഭിച്ചിട്ടുണ്ട്.

അന്യഭാഷ നടിമാര്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന മലയാളത്തില്‍ മീനയ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിങ്ങനെ മുന്‍നിര താരങ്ങളോടൊപ്പം തിളങ്ങാന്‍ നടിക്ക് കഴിഞ്ഞിരുന്നു.
ഇപ്പോൾ താരം സിനിമയിലെ നാൽപ്പത് വർങ്ങൾ ആഘോഷിക്കുകയാണ്. മീന സിനിമയിലെത്തിയതിന്റെ നാൽപ്പത് വർഷങ്ങൾ വലിയ ചടങ്ങായി പ്രമുഖരുടെ സാന്നിധ്യത്തിലാണ് ആഘോഷിച്ചത്.
മീനയുടെ ഉറ്റ സുഹൃത്തുക്കളും സിനിമാ പ്രവർത്തകരുമെല്ലാം പരിപാടിയിൽ പങ്കെടുക്കാനായി എത്തിയിരുന്നു. മീന 40 എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടേയും ആരാധകരുടേയും ഹൃദയം കവർന്നത് ഏക മകൾ നൈനികയാണ്.
വളരെ നാളുകൾക്ക് ശേഷം നൈനിക അമ്മയ്ക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. നൈനികയും ഒരു കുഞ്ഞ് സെലിബ്രിറ്റിയാണ്. താരപുത്രി എന്നതിലുപരിയായി നൈനിക ഒരു കുട്ടി അഭിനേത്രി കൂടിയാണ്. തെരി എന്ന വിജയ് ചിത്രത്തിൽ മുഴുനീള വേഷം ചെയ്തത് കുറച്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ നൈനിക പ്രേക്ഷകർക്ക് സുപരിചിതയാണ്.
ആറ് വയസ് പ്രായമുള്ളപ്പോഴാണ് തെരിയിൽ വിജയിയുടെ മകളായി നൈനിക അഭിനയിച്ചത്. ഭാസ്കർ ഒരു റാസ്കൽ, നിമിർ എന്നീ സിനിമകളിലും നൈനിക അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പന്ത്രണ്ട് വയസാണ് നൈനികയുടെ പ്രായം. കുട്ടിത്താരത്തിന്റെ പുതിയ വീഡിയോ വൈറലയാതോടെ നിരവധി പേർ കമന്റുമായി എത്തി.
കുട്ടി മീനയെ നൈനികയിൽ കാണാം എന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തത്. അതിനിടയിൽ ചിലർ നൈനികയുടെ നിരതെറ്റിയിരിക്കുന്ന പല്ലിനെ കുറ്റപ്പെടുത്തി ഹേറ്റ് കമന്റുകളുമായി എത്തി. ടീത്ത് ബ്രേസേസ് ഇട്ട് ശരിയാക്കൂ എന്ന് തുടങ്ങി നിരവധി അഡ്വൈസുകളും കുറ്റപ്പെടുത്തലുകളുമായും ആരാധകർ വന്നിട്ടുണ്ട്.

അതേസമയം ചെറിയ കുട്ടിയല്ലേ പല്ലിന്റെ പേരിൽ കുറ്റപ്പെടുത്തരുതെന്നും ആ കുഞ്ഞും വീഡിയോ കാണില്ലേയെന്നും ചിലർ കമന്റായി കുറിച്ചു. ചിലർ അമ്മയെപ്പോലെ വേഗം നായികയായി സിനിമയിൽ അരങ്ങേറുവെന്നും നൈനികയെ ആശംസിച്ചു. വളരെ കുറച്ച് നാളുകളെയായിട്ടുള്ളു നൈനികയ്ക്ക് അച്ഛൻ വിദ്യാസാഗറിനെ നഷ്ടപ്പെട്ടിട്ട്.
ശ്വാസകോശ സംബന്ധമായ അസുഖം കാരണമാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ചത്. ഭർത്താവിന്റെ മരണം താരത്തേയും കുടുംബത്തേയും ഒരുപാട് തളർത്തിയിരുന്നു. അവയവം മാറ്റിവെക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് വിദ്യാസാഗർ മരിച്ചത്.
ഭർത്താവിന്റെ മരണശേഷം മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ബ്രോ ഡാഡിയാണ് ഏറ്റവും അവസാനം മീന അഭിനയിച്ച് റിലീസ് ചെയ്ത മലയാളം സിനിമ. ആ സിനിമയുടെ റിലീസിന് ശേഷമാണ് മീനയുടെ ഭർത്താവ് മരിച്ചത്.
ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യ വേഷമാണ് മീന ചെയ്തത്. പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമ 2022 തുടക്കത്തിലാണ് ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയത്. കനിഹ, കല്യാണി പ്രിയദർശൻ, സൗബിൻ, മല്ലിക സുകുമാരൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











