twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാമാങ്കം റിലീസിനായി ആകാംക്ഷയോടെ തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളും! ആവേശത്തോടെ ആരാധകര്‍

    By Midhun Raj
    |

    ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടിയുടെ മാമാങ്കം റിലീസിങ്ങിനൊരുങ്ങികൊണ്ടിരിക്കുകയാണ്. എം പദ്മകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം സൂപ്പര്‍ താരത്തിന്റെ കരിയറിലെ തന്നെ എറ്റവും വലിയ ചിത്രമായിട്ടാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം നവംബര്‍ 21നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

    ചരിത്ര കഥാപാത്രമായി നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂക്ക വീണ്ടും എത്തുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകള്‍ക്കും പോസ്റ്ററുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

    മാമാങ്കത്തിന്റെ ടീസര്‍

    മാമാങ്കത്തിന്റെ ടീസര്‍ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങിയിരുന്നു. കേരളത്തിനു പുറമെ മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമെല്ലാം തന്നെ വമ്പന്‍ റിലീസായിട്ടാണ് മെഗാസ്റ്റാര്‍ ചിത്രം എത്തുന്നത്. മമ്മൂട്ടി ചിത്രത്തിന്റെ അന്യഭാഷാ ടീസറുകള്‍ ആര്യ, റാണ ദഗുബതി, വിജയ് ദേവരകൊണ്ട തുടങ്ങിയ സൂപ്പര്‍ താരങ്ങളും പങ്കുവെച്ചിരുന്നു.

    സിനിമയുടെ റിലീസിനായി

    സിനിമയുടെ റിലീസിനായി കാത്തിരിക്കുവെന്ന തരത്തിലാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ ട്വീറ്റുകള്‍ വന്നിരിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ അന്യഭാഷാ ടീസറുകള്‍ക്കും മികച്ച വരവേല്‍പ്പായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. 50 കോടിക്കടുത്ത് ബഡ്ജറ്റിലാണ് മമ്മൂട്ടി ചിത്രം അണിയറയില്‍ ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

    കാവ്യ ഫിലിംസിന്റെ

    കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമ ചരിത്രമാകുമെന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷകള്‍. സിനിമ അണിയറയില്‍ ഒരുങ്ങവേ ചിത്രത്തിന്റെ പ്രൊമോഷന്‍ വര്‍ക്കുകളെല്ലാം നേരത്തെ ആരംഭിച്ചിരുന്നു. മാമാങ്കം റിലീസിനോടനുബന്ധിച്ച് ദേശീയ മാധ്യമങ്ങള്‍ക്ക് മമ്മൂക്ക നല്‍കിയ അഭിമുഖങ്ങളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു.

    മെഗാസ്റ്റാറും

    മെഗാസ്റ്റാറും ഏറെ പ്രതീക്ഷയോടെ നോക്കികാണുന്ന സിനിമകളിലൊന്നാണ് മാമാങ്കം. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഉപയോഗിച്ച കൂറ്റന്‍ സെറ്റിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഗ്രാഫിക്‌സ് വര്‍ക്കുകളും വിഷ്യല്‍ ഇഫക്ട്‌സും വളരെ കുറച്ചുമാത്രം ഉള്‍പ്പെടുത്തിക്കൊണ്ടാണ് മാമാങ്കം ഒരുക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

    ഒറ്റയ്ക്ക് പോയി ഹോട്ടലില്‍ താമസിക്കുമ്പോഴൊക്കെയാണ് ഭയം തോന്നിയിട്ടുളളത്,മീ ടൂവിനെക്കുറിച്ച് സുചിത്രഒറ്റയ്ക്ക് പോയി ഹോട്ടലില്‍ താമസിക്കുമ്പോഴൊക്കെയാണ് ഭയം തോന്നിയിട്ടുളളത്,മീ ടൂവിനെക്കുറിച്ച് സുചിത്ര

    പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍

    പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് വെച്ച് നടക്കുന്ന മാമാങ്കം പ്രമേയമാക്കികൊണ്ടാണ് ചിത്രം ഒരുക്കുന്നത്. സജീവ് പിളളയെ മാറ്റിയ ശേഷം ശങ്കര്‍ രാമകൃഷ്ണനാണ് മാമാങ്കത്തിന്റെ അവലംബിത തിരക്കഥ തയ്യാറാക്കിയിരുന്നത്. എം ജയചന്ദ്രനാണ് ബ്രഹ്മാണ്ഡ ചിത്രത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. വമ്പന്‍ താരനിര തന്നെയാണ് മമ്മൂട്ടി ചിത്രത്തില്‍ അണിനിരക്കുന്നത്.

    ചരിത്രം തിരുത്തികുറിക്കാന്‍ മരക്കാറിന്റെ വരവ്! ബ്രഹ്മാണ്ഡ ചിത്രം അമ്പതിലേറെ രാജ്യങ്ങളില്‍ എത്തുംചരിത്രം തിരുത്തികുറിക്കാന്‍ മരക്കാറിന്റെ വരവ്! ബ്രഹ്മാണ്ഡ ചിത്രം അമ്പതിലേറെ രാജ്യങ്ങളില്‍ എത്തും

    English summary
    South Star's Excited For Mammootty's Mamangam Release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X