വിവാഹശേഷം പുതിയ അച്ഛനേയും അമ്മയേയും പരിചയപ്പെടുത്തി സൗഭാഗ്യ വെങ്കിടേഷ്! ചിത്രം വൈറലാവുന്നു!
അടുത്തിടെയായിരുന്നു സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായത്. അടുത്ത സുഹൃത്തായ അര്‍ജുന്‍ സോമശേഖരനായിരുന്നു താരം ജീവിതസഖിയാക്കിയത്. ടിക് ടോക്കിലൂടെയും നൃത്തത്തിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് സൗഭാഗ്യ. അര്‍ജുനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചും താരമെത്താറുണ്ട്. ഹല്‍ദി ആഘോഷവും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. തമിഴ് ആചാരപ്രകാരമായാണ് വിവാഹം നടത്തിയത്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടത്തിയത്. സൗഭാഗ്യയുടെ അമ്മ താരയുടെ ശിഷ്യന്‍ കൂടിയാണ് അര്‍ജുന്‍.
താനാഗ്രഹിച്ചത് പോലൊരു പങ്കാളിയെയാണ് അമ്മ സമ്മാനിച്ചതെന്ന് സൗഭാഗ്യ പറഞ്ഞിരുന്നു. മറ്റാരോ ചെയ്ത കുറ്റത്തിന് അര്‍ജുനെ വഴക്ക് പറയേണ്ടി വന്നിരുന്നുവെന്നും ആ തെറ്റിനെക്കുറിച്ച് ആ പ്രായത്തില്‍ തന്നെ അവന്‍ തിരുത്തിപ്പറഞ്ഞത് താനോര്‍ത്തിരിക്കുന്നുണ്ടെന്നും താര കല്യാണ്‍ പറഞ്ഞിരുന്നു. അമ്മയോടുള്ള സ്‌നേഹം പങ്കുവെച്ച് അര്‍ജുനും സംസാരിച്ചിരുന്നു. വിവാഹത്തിന് ശേഷമായി പുതിയ വിശേഷവും ചിത്രവും പങ്കുവെച്ചെത്തിയിരിക്കുകയാണ് സൗഭാഗ്യ ഇപ്പോള്‍.

പുതിയ അച്ഛനും അമ്മയും എന്ന് പറഞ്ഞായിരുന്നു സൗഭാഗ്യ ഫോട്ടോ പോസ്റ്റ് ചെയ്തത്. അര്‍ജുനും അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രമാണ് സൗഭാഗ്യ പങ്കുവെച്ചത്. വിവാഹദിനത്തില്‍ അച്ഛന്‍ ഒപ്പമില്ലാത്തതിന്റെ സങ്കടം പങ്കുവെച്ച് സൗഭാഗ്യ വികാരധീനയായിരുന്നു. അര്‍ജുന്റെ അച്ഛനെ കെട്ടിപ്പിടിക്കുന്നതിന്റെ വീഡിയോയും വൈറലായി മാറിയിരുന്നു. സൗഭാഗ്യയ്ക്കും അര്‍ജുനും ആശംസ നേര്‍ന്ന് നിരവധി പേരാണ് എത്തിയിട്ടുള്ളത്. ഈ സന്തോഷം എന്നും നിലനില്‍ക്കട്ടെയെന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നുമൊക്കെയുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്.
Recommended Video
ചിത്രത്തിന് കടപ്പാട്: സൗഭാഗ്യ വെങ്കിടേഷ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്


Click it and Unblock the Notifications