അര്‍‍ജുനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷിന്‍റെ തുറന്നുപറച്ചില്‍, ചക്കപ്പഴത്തോട് ബൈ പറയാന്‍ കാരണം ഭാര്യയല്ല

പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ താരങ്ങളാണ് അര്‍ജുനും സൗഭാഗ്യയും. നൃത്ത വേദിയില്‍ നിന്നുള്ള സൗഹൃദം ഇരുവരും ജീവിതത്തിലേക്കും പകര്‍ത്തുകയായിരുന്നു. അഭിനയിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും സൗഭാഗ്യ സ്വീകരിച്ചിരുന്നില്ല. നൃത്തവുമായി മുന്നേറാനാണ് തീരുമാനമെന്നായിരുന്നു താരം പറഞ്ഞത്. ടിക് ടോക്കിലൂടെയും മറ്റുമായി സുപരിചിതനായി മാറിയ താരമാണ് അര്‍ജുന്‍ സോമശേഖര്‍.

ചക്കപ്പഴമെന്ന പരമ്പരയില്‍ ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അര്‍ജുനായിരുന്നു. അടുത്തിടെയായിരുന്നു താരം ഈ പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയത്. തിരുവനന്തപുരം ശൈലിയിലെ സംസാരമായിരുന്നു സംവിധായകനെ ആകര്‍ഷിച്ചതെന്നും താരം പറഞ്ഞിരുന്നു. പിന്‍മാറ്റത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും ഇരുവരും പറഞ്ഞിരുന്നു. പട്ടിയും പ്രാവുമൊക്കെയായി വീട്ടില്‍ കുറേയേറെ അംഗങ്ങളുണ്ടെന്ന് അര്‍ജുനും സൗഭാഗ്യയും പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.

വിവാഹശേഷമുള്ള ചോദ്യം

വിവാഹശേഷമുള്ള ചോദ്യം

വിവാഹം കഴിഞ്ഞ സമയത്ത് പലരും ഡോക്ടറെ കാണുന്നില്ലേയെന്നൊക്കെ ചോദിച്ചിരുന്നു. എന്തെങ്കിലും കുഴപ്പമുണ്ടോയെന്നൊക്കെയാണ് അവരുടെ ചോദ്യം. എന്റെ അമ്മയും അമ്മൂമ്മയും അങ്ങനെയൊന്നും ചോദിച്ചിരുന്നില്ലെന്ന് സൗഭാഗ്യ പറയുന്നു. എന്നോടും അങ്ങനെയാരും ചോദിക്കാറില്ലെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്. പൊതുവെ ദേഷ്യക്കാരനായി പറയാറുണ്ടെങ്കിലും ആള്‍ പാവമാണെന്ന് സൗഭാഗ്യ പറയുന്നു.

ചക്കപ്പഴത്തെക്കുറിച്ച്

ചക്കപ്പഴത്തെക്കുറിച്ച്

ചക്കപ്പഴത്തിന്റെ സെറ്റിലേക്ക് പോവാത്തത് ദേഷ്യം കൊണ്ടൊന്നുമല്ല. അവിടെ ഫുള്‍ തമാശയാണ്. മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞിരുന്നു. പോവരുത് എന്നൊന്നും പറഞ്ഞിട്ടില്ല. സൗഭാഗ്യ കാരണമല്ല ചക്കപ്പഴത്തില്‍ നിന്നും പിന്‍വാങ്ങിയത്. ഒരുകാര്യത്തിനും അന്യോന്യം നിര്‍ബന്ധിക്കാറില്ല തങ്ങള്‍ രണ്ടാളുമെന്നും ഇരുവരും പറയുന്നു. ചെലവുകളെക്കുറിച്ചോര്‍ത്ത് ചെറിയ ടെന്‍ഷനൊക്കെയുണ്ടാവാറുണ്ട്. ഉപജീവന മാര്‍ഗം തന്നെയാണ് ഡാന്‍സ് ക്ലാസ്. നല്ല രീതിയില്‍ നടന്നോണ്ട് പോവുന്ന സ്ഥാപനമാണ്.

ചേട്ടന്‍റെ അമ്മ

ചേട്ടന്‍റെ അമ്മ

ചക്കപ്പഴം ചെയ്തപ്പോള്‍ നന്നായി എന്‍ജോയ് ചെയ്തിരുന്നു. അവസാനനിമിഷം വരേയും അടിപൊളിയായിരുന്നു. ശിവനെ മിസ്സ് ചെയ്യുന്നുവെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ശിവനെന്ന പേരില്‍ അറിയപ്പെടുന്നതില്‍ സന്തോഷമുണ്ട്. സക്കുട്ടിയെ എപ്പോഴും ചൊറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. നുള്ളാറൊക്കെയുണ്ടായിരുന്നു. അവിടത്തെ അമ്മ ശരിക്കും വഴക്ക് കൊടുക്കാറുണ്ട്. ഒരുപ്രാവശ്യം അറിയാതെ അയ്യോയെന്ന് പറഞ്ഞപ്പോള്‍ നീയെന്താ കൊച്ചിനെ കാണിക്കുന്നതെന്ന് ചോദിച്ച് ചേട്ടന്റെ അമ്മ വന്നിരുന്നുവെന്ന് സൗഭാഗ്യ പറയുന്നു. നിനക്ക് ആരോഗ്യമുണ്ടെങ്കില്‍ തെങ്ങില്‍ കയറി കൈവിടെന്ന് അമ്മ പറയും. കുഞ്ഞിലേ മുതല്‍ കേള്‍ക്കുന്നതാണ്.

പട്ടികളെക്കുറിച്ച്

പട്ടികളെക്കുറിച്ച്

പട്ടികളുടെ എല്ലാകാര്യങ്ങളും വിളിച്ച് ചോദിക്കാറുണ്ട്. എന്ത് കൊടുത്തു, എന്ത് ചെയ്തുവെന്നൊക്കെ ചോദിക്കാറുണ്ട്. സൗഭാഗ്യയുടെ അമ്മയ്ക്കും പട്ടി ഭ്രാന്തുണ്ട്. എന്നോടുള്ള ഇഷ്ടം കൊണ്ടാണ് എന്റെ വീട്ടില്‍ ഈ ശീലം സമ്മതിക്കുന്നത്. മൂങ്ങ, പരുന്തിനെയുമൊക്കെ വളര്‍ത്തിയിട്ടുണ്ട്. ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ നിന്റെ സൂയെന്ന് അമ്മ പറയാറുണ്ട്. ഞങ്ങള്‍ ഇങ്ങോട്ടേക്ക് മാറിയതോടെ അവിടെ ഈച്ചയെ പോലും വളര്‍ത്തുന്നില്ലെന്നും അര്‍ജുന്‍ പറയുന്നു.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X