അമ്മൂമ്മയ്ക്ക് സെര്‍വിക്കല്‍ ക്യാന്‍സര്‍ ആയിരുന്നു, അറിയുമ്പോഴേക്കും വൈകി; വെളിപ്പെടുത്തി സൗഭാഗ്യ

നടി താര കല്യാണും മകള്‍ സൗഭാഗ്യയുടെയും സൗഭാഗ്യയുടെ മകളുടെയും വിശേഷങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. താരാ കല്യാണിന്റെ അമ്മ അന്തരിച്ച നടി സുബ്ബലക്ഷ്മിയമ്മയുടെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ സുപരിചിതമായിരുന്നു. നടി മാത്രമല്ല മികച്ച നര്‍ത്തകിയും സംഗീതജ്ഞയും കൂടിയായിരുന്നു താര കല്യാണിന്റെ അമ്മയായ സുബ്ബലക്ഷ്മിയമ്മ.

അന്തരിച്ച നടന്‍ ഉണ്ണകൃഷ്ണന്‍ നമ്പൂതിരിയും സുബ്ബലക്ഷ്മിയും ജോഡികളായി അഭിനയിച്ച സിനിമയിലെ കഥാപാത്രങ്ങള്‍ മലയാളികളെ ഇന്നും ചിരിപ്പിക്കുന്നവയാണ്. രാപ്പകലിലെയും കല്യാണ രാമനിലെയുമൊക്കെ സുബ്ബലക്ഷ്മിയമ്മയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ ഏറെ ആഘോഷിക്കപ്പെട്ട ജോഡികള്‍ കൂടിയാണ് ഇവരുടേത്. നേരത്തെ തന്നെ നമ്മള്‍ സിനിമയില്‍ വരണമായിരുന്നുവെന്ന് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞിരുന്നുവെന്ന് ഒരിക്കല്‍ സുബ്ബലക്ഷ്മിയമ്മ പറഞ്ഞിരുന്നു.

Subbalakshmi

സുബ്ബലക്ഷ്മിയമ്മ അസുഖ ബാധിതയായി ആശുപത്രിയില്‍ ഉണ്ടായിരുന്ന ഘട്ടത്തില്‍ സൗഭാഗ്യ പങ്കുവെച്ച വീഡിയോകളും ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സുബ്ബലക്ഷ്മിയമ്മയുടെ മരണകാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കൊച്ചുമകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ സൗഭാഗ്യ.

ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് ഡോക്ടര്‍ അനിത എസ്. പിള്ളയുമൊത്ത് തന്റെ യൂട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് അമ്മൂമ്മയുടെ മരണകാരണത്തെക്കുറിച്ചും സൗഭാഗ്യ വെളിപ്പെടുത്തിയത്. അമ്മൂമ്മയ്ക്ക് അവാസന നാളുകളില്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടു പിടിച്ചുവെന്നും അത് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരുന്നുവെന്നും സൗഭാഗ്യ പറയുന്നു.

'ആര്‍ക്കും അറിയില്ല അമ്മൂമ്മയ്ക്ക് എന്തായിരുന്നു അസുഖമെന്ന്. പ്ലസന്റായ വാര്‍ത്തയല്ലെങ്കിലും അത് പറഞ്ഞുകൊണ്ട് തന്നെ തുടങ്ങുകയാണ്.
അമ്മൂമ്മയ്ക്ക് അവസാന നാളുകളില്‍ ഉണ്ടായിരുന്നത് സെര്‍വിക്കല്‍ കാന്‍സര്‍ ആയിരുന്നു. അത് കണ്ടു പിടിക്കുമ്പോഴേക്കും തന്നെ ഏറെ വൈകിയിരുന്നു. ഒന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തിലായിരുന്നു അത്. എന്തായാലും എന്റെ ഫാമിലിയില്‍ ഒരാള്‍ക്ക് വന്നതാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. അസുഖത്തെ കണ്‍മുന്നില്‍ കണ്ടതാണ്,' സൗഭാഗ്യ പറഞ്ഞു.

താരയാണ് ആദ്യം അമ്മയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറഞ്ഞ് ആദ്യം വിളിക്കുന്നതെന്ന് ഡോക്ടറും പറഞ്ഞു. അങ്ങനെയാണ് കാണിക്കുന്നത്. കാഷ്വാലിറ്റിയില്‍ കൊണ്ടുപോകുന്ന സമയത്ത് തലകറക്കവും വീഴ്ചയും ആയിരുന്നത് കൊണ്ട് ന്യൂറോളജിക്കല്‍ കണ്ടീഷന്‍ ആയിരിക്കുമെന്നാണ് കരുതിയിരുന്നത്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമാണ് ആദ്യം ഇതിന്റെ തുടക്കം സെര്‍വിക്ക്‌സില്‍ നിന്ന് ആയിരിക്കാം എന്ന് തോന്നുന്നത്. ബാക്കി ഭാഗങ്ങളിലേക്ക് ഇത് പടരുന്നത് അതിന് ശേഷമാണ് എന്നാണ് നമ്മുടെ നിഗമനം. നമ്മള്‍ കണ്ടു പിടിക്കുമ്പോഴേക്കും സര്‍ജറി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തിലേക്ക് മാറിയിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.

R Subbalakshmi

സ്ത്രീകളില്‍ നടുവേദന വരുന്നത് പോലും നിസാരമാക്കി കാണരുതെന്നാണ് ഡോക്ടര്‍ പറയുന്നത്. പല കാരണങ്ങള്‍ കൊണ്ട് നടുവേദന വരാം. നടുവേദന വരുമ്പോള്‍ ഒന്നുകില്‍ ഓര്‍ത്തോയെ കാണിക്കുകയോ അല്ലെങ്കില്‍ ബാമുകളോ തൈലങ്ങളോ മറ്റോ പുരട്ടുകയുമാണ് നമ്മള്‍ ചെയ്യുക. എന്നാല്‍ നടുവേദന വരുമ്പോള്‍ ഗൈനകോളജിസ്റ്റിനെ കൂടി കാണിക്കുന്നത് നമ്മുടെ ആശങ്ക കുറയ്ക്കാന്‍ സഹായിക്കുമെന്നും ഡോക്ടര്‍ ഇതിനോടൊപ്പം പറഞ്ഞു വെക്കുന്നുണ്ട്. പലര്‍ക്കും നേരത്തെ കണ്ടു പിടിക്കുന്നത് വഴി അസുഖം ഭേദമാക്കാമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

അമ്മൂമ്മയ്ക്ക് വയറില്‍ നിന്ന് ഇടയ്ക്ക് വേദന ഉണ്ടെന്ന് പറയുമായിരുന്നു. പക്ഷെ ആശുപത്രിയില്‍ പോകാന്‍ ഒട്ടും സമ്മതിക്കുമായിരുന്നില്ല. ഭയങ്കര പേടിയൊക്കെയാണ്. അതുകൊണ്ട് സ്ഥിരമായ ചെക്ക് അപ്പുകളൊന്നും തന്നെ നടത്തിയിരുന്നില്ലെന്നും സൗഭാഗ്യ പറയുന്നു. എന്നാല്‍ ആദ്യ സ്റ്റേജില്‍ ആയിരുന്നെങ്കില്‍ ഇത്ര വിഷയം വരുമായിരുന്നില്ല. എന്നാല്‍ സുബ്ബലക്ഷ്മിയമ്മയുടെ കാര്യത്തില്‍ അവരുടെ പ്രായം വലിയൊരു ഘടകം തന്നെയായിരുന്നു. കണ്ടുപിടിക്കുമ്പോഴേക്കും ഒരുപാട് വൈകി പോയിരുന്നെന്നും ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X