അര്‍ജുനെ ചുംബിച്ച് സൗഭാഗ്യ! പുകവലി മോശമാണെന്ന് ആരാധകരുടെ കമന്‍റുകള്‍! പോസ്റ്റ് വൈറല്‍!

താരകല്യാണും മകള്‍ സൗഭാഗ്യ വെങ്കിടേഷും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അഭിനയത്തിന് പുറമെ നൃത്തവും തങ്ങള്‍ക്ക് വഴങ്ങുമെന്ന് തെളിയിച്ച ഇരുവരും ടിക് ടോക്കിലും സജീവമാണ്. അടുത്തിടെയായിരുന്നു സൗഭാഗ്യയുടെ ജീവിതത്തിലേക്ക് അര്‍ജുനെത്തിയത്. വിവാഹവും പിന്നീടുള്ള വിശേഷങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു. തനിക്കേറെ പ്രിയപ്പെട്ടവനാണ് മകളെ വിവാഹം ചെയ്തതെന്നും അക്കാര്യത്തില്‍ സംതൃപ്തയാണെന്നും താര കല്യാണ്‍ പറഞ്ഞിരുന്നു. ഇവരുടെ വീടിന് തൊട്ടടുത്തായി മറ്റൊരു വീട്ടില്‍ താമസിക്കുകയാണ് അവര്‍. അങ്ങനെ ചെയ്തതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും അവര്‍ വ്യക്തമാക്കിയിരുന്നു.

അര്‍ജുനൊപ്പമുള്ള ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് സൗഭാഗ്യ ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അര്‍ജുന്‍ തന്നെ ചുംബിക്കുന്നതിന്റെയും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളുമാണ് സൗഭാഗ്യ പോസ്റ്റ് ചെയ്തത്. പുറകിലേക്കുള്ള ജീവിതത്തെക്കുറിച്ച് തിരിഞ്ഞുനോക്കി പശ്ചാത്താപിക്കാത്തതിന്റെ കാരണം ഈ മനുഷ്യനാണ്. സന്തോഷകരമായ ഭാവിയാണ് അദ്ദേഹം എനിക്കായി സമ്മാനിച്ചതെന്നും താരം കുറിച്ചിട്ടുണ്ട്.

ജഗപൊക എന്ന ക്യാപ്ഷനോടെയും സൗഭാഗ്യ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അര്‍ജുന്റെ മൂക്കില്‍ നിന്നാണോ ഈ പുകയെന്നുള്ള വിമര്‍ശനങ്ങളായിരുന്നു ചിത്രത്തിന് കീഴിലുണ്ടായിരുന്നത്. പുക വലിക്കുന്നത് പോലെ തന്നെ അത് ശ്വസിക്കുന്നതും ദോഷമാണ്. പുകവലിക്കാന്‍ സമ്മതിക്കരുതെന്നും അത് ആരോഗ്യത്തിന് ഹാനികരമാണെന്നുമുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്. താന്‍ മുന്‍പ് സിഗരറ്റ് വലിച്ചിരുന്നുവെന്നും ഇപ്പോള്‍ കുറച്ചുവെന്നുമായിരുന്നു അര്‍ജുന്‍ മുന്‍പ് പറഞ്ഞത്.

Sowbhagya

വീട്ടില്‍ അനാവശ്യ നിയന്ത്രണങ്ങളൊന്നുമില്ലായിരുന്നുവെന്നും അവരെ വെട്ടിച്ച് ഒരു കാര്യവും ചെയ്യേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാംത്സാഹാരം കഴിക്കുന്നയാളാണ് താനെന്നും അതില്‍ സൗഭാഗ്യയ്ക്ക് വിരോധമില്ലെന്നും താന്‍ തന്നെയാണ് കുക്ക് ചെയ്യാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അച്ഛന്‍ തന്നെ അടുക്കളയില്‍ കയറാന്‍ സമ്മതിച്ചിരുന്നില്ലെന്നുള്ള മറുപടിയായിരുന്നു സൗഭാഗ്യ നല്‍കിയത്. ഭാര്യ കുക്ക് ചെയ്യാത്തതില്‍ പരാതിയുള്ള ഭര്‍ത്താവല്ല താനെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്.

More from Filmibeat

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X