twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പെണ്‍കുട്ടിയായി പുനര്‍ജനിക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നു; മകളുടെ ജനനത്തെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്

    |

    ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറിനൊപ്പം ടെലിവിഷന്‍ അഭിനയ രംഗത്തേക്ക് എത്തിയിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്. ഇരുവരും ഒരുമിച്ച് ഉരുളയ്ക്ക് ഉപ്പേരി എന്നൊരു പരമ്പര അവതരിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം യൂട്യൂബ് ചാനലിലും സജീവമാണ്. അടുത്തിടെ സൗഭാഗ്യ കുടുംബസമേതം ജഗദീഷ് അവതാരകനായ പണം തരും പടം എന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു.

    സൗഭാഗ്യയും അര്‍ജുനുമാണ് മത്സരിച്ചത്. ഇടയ്ക്ക് സൗഭാഗ്യയുടെ പിതാവും നടനുമായ രാജറാമിനെ കുറിച്ചും ചോദ്യം വന്നിരുന്നു. പിതാവിന്റെ പിന്തുണയെ കുറിച്ചും അദ്ദേഹത്തിന്റെ വേര്‍പാടിനെ പറ്റിയുമാണ് താരപുത്രി സംസാരിച്ചത്. ഒപ്പം തന്റെ മകള്‍ അച്ഛനായി പുനര്‍ജനിച്ചതാവാമെന്നും സൗഭാഗ്യ പറയുന്നു.

    എനിക്ക് ആദ്യമായി ഉണ്ടായ റിലേഷന്‍ഷിപ്പ് അഞ്ച് വര്‍ഷത്തോളം നീണ്ട് പോയതാണ്

    അച്ഛന്റെ വേര്‍പാടിനെ കുറിച്ച് സൗഭാഗ്യ പറയുന്നതിങ്ങനെയാണ്.. 'എനിക്ക് ആദ്യമായി ഉണ്ടായ റിലേഷന്‍ഷിപ്പ് അഞ്ച് വര്‍ഷത്തോളം നീണ്ട് പോയതാണ്. എന്നാല്‍ അത് തകര്‍ന്നതോടെ എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായി അത് മാറി. ഇതോടെ ആ മോശം സമയം കഴിഞ്ഞു. ഇനി ജീവിതത്തില്‍ നല്ല കാലമാണെന്ന് കരുതി ഇരിക്കുമ്പോഴാണ് അച്ഛന്‍ പെട്ടെന്നങ്ങ് പോയത്.

    മഷൂറയ്ക്ക് ഇരട്ടക്കുട്ടികളല്ല; ആദ്യ സ്‌കാനിങ്ങിന് ശേഷം പൊട്ടിക്കരഞ്ഞ് മഷു, കാരണം വ്യക്തമാക്കി ബഷീറും സുഹാനയുംമഷൂറയ്ക്ക് ഇരട്ടക്കുട്ടികളല്ല; ആദ്യ സ്‌കാനിങ്ങിന് ശേഷം പൊട്ടിക്കരഞ്ഞ് മഷു, കാരണം വ്യക്തമാക്കി ബഷീറും സുഹാനയും

    മാനസികമായി തകര്‍ന്നിരിക്കുന്ന ആ സമയത്ത് തന്നെ അച്ഛനും പോയി

    മാനസികമായി തകര്‍ന്നിരിക്കുന്ന ആ സമയത്ത് തന്നെ അച്ഛനും പോയതോടെ എനിക്കത് ഉള്‍കൊള്ളാന്‍ ഭയങ്കര ബുദ്ധിമുട്ടായി പോയി. അമ്മ കൂടെയുള്ളതാണ് എനിക്കേറ്റവും സഹായകമായത്. അതില്‍ നിന്നും തിരിച്ച് കയറാന്‍ പറ്റി' എന്നും താരപുത്രി പറയുന്നു.

    'കത്തുകളിലൂടെയാണ് പരസ്പരം മനസ്സിലാക്കിയത്'; ചേട്ടന്റെ സുഹൃത്തുമായി നടന്ന വിവാഹത്തെക്കുറിച്ച് ആശ ശരത്'കത്തുകളിലൂടെയാണ് പരസ്പരം മനസ്സിലാക്കിയത്'; ചേട്ടന്റെ സുഹൃത്തുമായി നടന്ന വിവാഹത്തെക്കുറിച്ച് ആശ ശരത്

    സുദര്‍ശനയ്ക്ക് ആഗ്രഹിച്ചതും അതുപോലൊരു ഡാഡിയെയാണ്

    പിതാവിനെ കുറിച്ച് പറയുകയാണെങ്കില്‍, 'നല്ലൊരു ഫാദറായിരുന്നു. അദ്ദേഹത്തെ ബെസ്റ്റ് ഡാഡി എന്ന് പറയാം. കരിയറിലൊന്നുമല്ല അദ്ദേഹം മികച്ച് നിന്നത്. ഈ ലോകത്തെ ഏറ്റവും മികച്ച അച്ഛനെന്ന റോളിലാണ്. ഞാന്‍ സുദര്‍ശനയ്ക്ക് ആഗ്രഹിച്ചതും അതുപോലൊരു ഡാഡിയെയാണ്. ദൈവം സഹായിച്ച് അങ്ങനെ തന്നെ ഒരാളെ കിട്ടിയെന്നും' സൗഭാഗ്യ പറയുന്നു.

    കട്ട് പറയാത്തത് കൊണ്ട് ലിപ് ലോക് വരെ എത്തി; ഇന്റിമേറ്റ് സീന്‍ ചെയ്യുന്നതിനിടെ പരിധി വിട്ട് പോയ താരങ്ങള്‍കട്ട് പറയാത്തത് കൊണ്ട് ലിപ് ലോക് വരെ എത്തി; ഇന്റിമേറ്റ് സീന്‍ ചെയ്യുന്നതിനിടെ പരിധി വിട്ട് പോയ താരങ്ങള്‍

    രാജന്‍ ചേട്ടന്‍ തിരിച്ച് എന്നെ സ്‌നേഹിച്ചില്ലെന്ന പരാതി എനിക്കുണ്ട്

    രാജയെ കുറിച്ചുള്ള ഓര്‍മ്മകള്‍ തനിക്ക് പ്രചോദനമല്ല, വേദനയാണെന്ന് താരയും മറുപടിയായി പറഞ്ഞു. 'വലിയൊരു നഷ്ടബോധമാണ് തോന്നുന്നത്. കാരണം എനിക്ക് രാജന്‍ ചേട്ടനെ ഭയങ്കര ഇഷ്ടമായിരുന്നു. ഇങ്ങനെ ഒരാള്‍ക്ക് മറ്റൊരാളെ സ്‌നേഹിക്കാന്‍ പറ്റുമോന്ന് അറിയില്ല. അത്രയ്ക്കും ഇഷ്ടമായിരുന്നു. രാജന്‍ ചേട്ടന്‍ തിരിച്ച് എന്നെ സ്‌നേഹിച്ചില്ലെന്ന പരാതി എനിക്കുണ്ട്.

    പക്ഷേ സൗഭാഗ്യയുടെ കുട്ടിയായി രാജന്‍ ചേട്ടന്‍ വന്നത് പോലെ തോന്നുന്നു. എന്നോട് വലിയ അടുപ്പമുണ്ട് മകള്‍ക്ക്. അത് രാജന്‍ ചേട്ടന്റെ ആത്മാവ് ആയിരിക്കും' താര പറയുന്നു.

    Recommended Video

    അർജുന്റെയും സൗഭാഗ്യയുടെയും സൗഭാഗ്യമായി സുദർശന..എന്താ ഒരു ക്യൂട്ട് ബേബി
     നിന്റെ മകളായി ഞാന്‍ ജനിക്കുമെന്നും എനിക്കൊരു പെണ്‍കുട്ടിയായി ജനിക്കാന്‍ ആഗ്രഹമുണ്ടെന്നും അച്ഛന്‍ പറഞ്ഞിട്ടുണ്ട്

    'എന്നെ ഒരു അമ്പത് വയസ് വരെയേ കാണാന്‍ സാധിക്കുകയുള്ളുവെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അമ്പത് വയസിന് ശേഷം എന്നെ ഫോട്ടോയായി കാണാമെന്ന് അച്ഛന്‍ പറയുമ്പോള്‍ അങ്ങനെ പറയല്ലേ, പറയുന്നത് പോലെ തന്നെ സത്യമായാലോ എന്ന് ഞാന്‍ ചോദിച്ചു. അത് സത്യമായാല്‍ നിന്റെ മകളായി ഞാന്‍ ജനിക്കുമെന്നും എനിക്കൊരു പെണ്‍കുട്ടിയായി ജനിക്കാന്‍ ആഗ്രഹമുണ്ടെന്നും അച്ഛന്‍ പറഞ്ഞിട്ടുണ്ട്. ഗര്‍ഭിണിയായപ്പോഴും പെണ്‍കുട്ടി തന്നെ ജനിക്കുമോ എന്ന ആഗ്രഹം ഉണ്ടായിരുന്നു' സൗഭാഗ്യ വ്യക്തമാക്കുന്നു.

    Read more about: sowbhagya venkitesh
    English summary
    Sowbhagya Venkitesh About Her Late Father Raja's Wish To Reborn As Her Daughter
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X