twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൗഭാഗ്യ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ അവര്‍ക്ക് മനസിലായി; പട്ടികളുടെ കൂടെ മകളെ കളിപ്പിക്കുന്നതിനെ പറ്റി അര്‍ജുൻ

    |

    നര്‍ത്തകരും അഭിനേതാക്കളുമായ സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതരാണ്. ഏകദേശം ഒരുപോലെയുള്ള കരിയറായിരുന്നു ഇരുവരുടെയും. നടി താര കല്യാണിന്റെ നൃത്ത വിദ്യാര്‍ഥിയായി വന്ന് പിന്നീട് നടിയുടെ മകളെ തന്നെ വിവാഹം കഴിക്കുകയായിരുന്നു. സൗഭാഗ്യയുമായിട്ടുള്ള വിവാഹത്തിന് ശേഷം അര്‍ജുന് അഭിനയിക്കാനുള്ള അവസരവും ലഭിച്ചു.

    Also Read: വിജയ് എല്ലാ രീതിയിലും തകര്‍ന്ന് പോകും; അവന്‍ താരമാവില്ലെന്ന് ജോത്സ്യന്‍! കാമുകി രശ്മികയെ പറ്റിയും പ്രവചനംAlso Read: വിജയ് എല്ലാ രീതിയിലും തകര്‍ന്ന് പോകും; അവന്‍ താരമാവില്ലെന്ന് ജോത്സ്യന്‍! കാമുകി രശ്മികയെ പറ്റിയും പ്രവചനം

    ഇപ്പോള്‍ മകള്‍ സുദര്‍ശനയുടെ കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ് താരങ്ങള്‍. ഇതിനിടയില്‍ തങ്ങള്‍ക്ക് വരുന്ന മോശം കമന്റുകളെ പറ്റി സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ താരദമ്പതിമാര്‍ തുറന്ന് സംസാരിച്ചു. മകളെ വീട്ടിലെ പെറ്റ് ഡോഗ്‌സിന്റെ കൂടെ കളിക്കാന്‍ വിടുന്നതിനെ പലരും വിമര്‍ശിക്കുകയാണെന്നാണ് അര്‍ജുനും സൗഭാഗ്യയും പറയുന്നത്. എന്നാല്‍ മകളുടെ കളിക്കൂട്ടുകാരെ പോലെയാണ് അവരെന്നാണ് താരങ്ങള്‍ പറയുന്നത്.

     sowbhagya-arjun-

    മോള്‍ സുദര്‍ശന പല കാര്യങ്ങളും പഠിച്ചത് പെറ്റ് ഡോഗുകളുടെ കൂടെയാണെന്നാണ് സൗഭാഗ്യയും അര്‍ജുനും പറയുന്നത്. പട്ടി ഉള്ളിടത്ത് കുട്ടികളെ വളര്‍ത്തരുതെന്ന് പലരും പറയാറുണ്ട്. ഞാന്‍ മനസിലാക്കിയിടത്തോളം പെറ്റ്‌സിന്റെ കൂടെ വളരുന്ന കുട്ടികള്‍ക്ക് അലര്‍ജിയും മറ്റ് കാര്യങ്ങളുമൊക്കെ വളരെ കുറവായിരിക്കുമെന്നാണ്.

    Also Read: മുരളി ഗോപിയുമായിട്ടുള്ള ലിപ്‌ലോക് ആദ്യം പറഞ്ഞിരുന്നില്ല; അത് പ്രൊമോട്ട് ചെയ്തത് വേദനിപ്പിച്ചെന്ന് ഹണി റോസ്Also Read: മുരളി ഗോപിയുമായിട്ടുള്ള ലിപ്‌ലോക് ആദ്യം പറഞ്ഞിരുന്നില്ല; അത് പ്രൊമോട്ട് ചെയ്തത് വേദനിപ്പിച്ചെന്ന് ഹണി റോസ്

    ഇതുപോലെ ഒന്നും കാണാതെ ഇരിക്കുന്നവര്‍ക്കാണ് ചെറിയൊരു പൊടി അടിച്ചാല്‍ പോലും പെട്ടെന്ന് ഹൈപ്പര്‍ സെന്‍സിറ്റീവായി ഭയങ്കര അലര്‍ജി പ്രശ്‌നമായി മാറുന്നത്. ദൈവം സഹായിച്ച് മകള്‍ക്ക് ഇതുവരെ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല. എന്നാല്‍ അവളുടെ അതേ പ്രായത്തിലുള്ള മറ്റ് പിള്ളേര്‍ക്ക് ചെറിയ എന്തെങ്കിലും വന്നാല്‍ പോലും അത് വലിയ പ്രശ്‌നമായി മാറുന്നുണ്ട്. ആദ്യം മുതലേ ഇങ്ങനെ വളര്‍ന്നാല്‍ നല്ലതാണെന്നാണ് തോന്നുന്നതെന്ന് സൗഭാഗ്യ പറയുന്നു.

    കുട്ടികളെ അങ്ങനെ വളര്‍ത്തരുത്, ഇങ്ങനെ ചെയ്യരുത് എന്നൊക്കെ പലരും പറയും. ഇതൊക്കെ മാറ്റണമെന്ന് ഞങ്ങളും പറയുന്നില്ല. എന്നാല്‍ ഞങ്ങളെ ചെയ്യുന്നതിനെ മോശമായി പറയാതിരുന്നൂടേ എന്നാണ് ചോദിക്കാനുള്ളതെന്ന് അര്‍ജുനും പറയുന്നു. പട്ടിക്കുട്ടിയുടെ കൂടെ നിന്നിട്ടുള്ള ഫോട്ടോ എടുത്താല്‍ അതില്‍ പത്ത് നല്ല കമന്റിനൊപ്പം മൂന്ന് നെഗറ്റീവ് കമന്റുകളും ഉണ്ടാവും.

     sowbhagya-arjun-

    എന്തൊക്കെയായാലും അതൊരു പട്ടിയല്ല, കടിക്കും, സൂക്ഷിക്കണം, എന്നൊക്കെയാണ് പലരും പറയുന്നത്. ഞങ്ങള്‍ ഒട്ടും കെയറിങ്ങ് ഇല്ലാത്ത മാതാപിതാക്കളാണെന്ന് ചിന്തിക്കേണ്ട കാര്യമില്ലല്ലോ. എല്ലാ മാതാപിതാക്കളും നല്ല പാരന്റ്‌സാണ്. എല്ലാവര്‍ക്കും അവരവരുടെ മക്കളോട് സ്‌നേഹം കാണും. അതില്ലാതെ പട്ടിയുടെ കൂടെ കുട്ടിയെ വിട്ടിട്ട് നമ്മളങ്ങ് ഇറങ്ങി പോവുമെന്നാണോ ആളുകള്‍ ചിന്തിക്കുന്നതെന്ന് അര്‍ജുന്‍ ചോദിക്കുന്നു.

    കുട്ടികള്‍ പെറ്റിന്റെ അടുത്ത് കളിക്കാന്‍ പോകുമ്പോള്‍ വെറുതേ അങ്ങ് തുറന്ന് വിടുകയല്ല. ജെന്റിലായി പലതും നമ്മള്‍ പഠിപ്പിക്കണം. ഞങ്ങളുടെ വീട്ടിലുള്ളതെല്ലാം വലിയ ഡോഗുകളാണ്. അവരില്‍ നിന്നും ഇതുവരെ ചെറിയൊരു പ്രശ്‌നം പോലുമില്ലാത്തത് നമ്മള്‍ മകളെ അങ്ങനെ നിയന്ത്രിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് കൊണ്ടാണ്.

    കുഞ്ഞ് വരുന്നതിന് മുന്‍പ് തന്നെ ഡോഗിനും പരിശീലനം കൊടുത്തിരുന്നു. അവര്‍ക്കും അത് മനസിലായിട്ടുണ്ടാവും. കാരണം സൗഭാഗ്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ശരീരത്തേക്ക് ചാടി കയറരുതെന്ന് ഒക്കെയുള്ള ട്രെയിനിങ് കൊടുത്തു. അവരുടെ ഭാഗത്ത് നിന്നും നല്ല പെരുമാറ്റാണ് ആ സമയത്തും ഉണ്ടായത്. ഞങ്ങള്‍ പുറത്ത് പോയിട്ട് തിരികെ വന്നാല്‍ ഇവര്‍ ഓടി വന്ന് ദേഹത്തേക്ക് ചാടി കയറും.

    എന്നാല്‍ അതിന് ശേഷം അവര്‍ ചാടുന്നത് കുറച്ചു. ശരിക്കും അവര്‍ക്കും എന്തോ മനസിലായത് പോലെയുണ്ടെന്ന് അവരുടെ പ്രവൃത്തിയിലൂടെ ഞങ്ങള്‍ക്കും തോന്നി. എന്ന് കരുതി അടുത്ത് വരാതിരുന്നിട്ടില്ല. പതുക്കെ വരാനും എടുത്ത് ചാടുന്നതൊക്കെ നിയന്ത്രിച്ചതോടെ പട്ടികളും അങ്ങനെ തന്നെ പെരുമാറാന്‍ തുടങ്ങിയെന്ന് അര്‍ജുനും സൗഭാഗ്യയും പറയുന്നു.

    Read more about: sowbhagya venkitesh
    English summary
    Sowbhagya Venkitesh And Arjun Somashekar About Their Daughters Bond With Pet Dogs. Read In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X