'അച്ഛൻ മരിച്ചശേഷം ഞാനിത് എക്സ്പീരിയൻസ് ചെയ്തിരുന്നു, അമ്മൂമ്മ എത്ര നല്ല ആത്മാവായിരുന്നുവെന്ന് മനസിലാക്കി'

മലയാളി സിനിമാ പ്രേക്ഷകർക്ക് സുബ്ബലക്ഷ്മി എന്നാൽ നന്ദനത്തിലെ വേശാമണിയമ്മാളും കല്യാണരാമനിലെയും പാണ്ടിപ്പടയിലെയും മുത്തശ്ശിയും എല്ലാമാണ്. ജീവിതത്തിൽ അതിനേക്കാൾ മനോഹരമായ മുത്തശ്ശിയായി ഒരു ജീവിതകാലം ചിലവിട്ട അമ്മൂമ്മയാണ് സുബ്ബലക്ഷ്മി. ഒരു മാസം മുമ്പാണ് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് നടി സുബ്ബലക്ഷ്മി അന്തരിച്ചത്. മരിക്കുമ്പോൾ 87 വയസായിരുന്നു സുബ്ബലക്ഷ്മിയുടെ പ്രായം. നടി താര കല്യാൺ അടക്കം മൂന്ന് മക്കളാണ് സുബ്ബലക്ഷ്മിക്കുണ്ടായിരുന്നത്.

അമ്മയുടെ വിയോഗത്തിന് താൻ അനാഥയാക്കപ്പെട്ടുവെന്നാണ് താര കല്യാൺ കുറിച്ചത്. കിടപ്പിലാകുന്നത് വരെ താരയുടെ വീടിനോട് ചേർന്നുള്ള ഫ്ലാറ്റിലാണ് സുബ്ബലക്ഷ്മി താമസിച്ചിരുന്നത്. താര പലവട്ടം തനിക്കൊപ്പം താമസിക്കാൻ സുബ്ബലക്ഷ്മിയെ വിളിച്ചിരുന്നുവെങ്കിലും ഒറ്റയ്ക്കുള്ള താമസമായിരുന്നു സുബ്ബലക്ഷ്മിക്കും താൽപര്യം. താരയുടെ വീട്ടിലെ ബാൽക്കെണിയിൽ നിന്നും നോക്കിയാൽ സുബ്ബലക്ഷ്മിയുടെ ഫ്ലാറ്റ് കാണാം.

Sowbhagya Venkitesh, Thara kalyan

മകളെ കാണാൻ സുബ്ബലക്ഷ്മി ഫ്ലാറ്റിന്റെ ബാൽക്കെണിയിൽ വന്ന് നിൽക്കുന്ന ദൃശ്യങ്ങൾ പലപ്പോഴായി താരയുടെ മകളും യുട്യൂബറുമായ സൗഭാ​ഗ്യ പങ്കുവെച്ചിട്ടുണ്ട്. ഭർത്താവിന്റെ മരണശേഷം താര കല്യാണും ഒറ്റയ്ക്കാണ് താമസം. മുത്തശ്ശിയുടെ വേർപാട് സംഭവിച്ച് ഒരു മാസം പിന്നിടുമ്പോൾ‌ ഹൃദയഭേദകമായ ഒരു വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് സൗഭാ​ഗ്യ വെങ്കിടേഷ്.

മുത്തശ്ശിയുടെ ഫ്ലാറ്റിലെ സാധനങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് അമ്മ താര കല്യാണിനും മകൾ സുദർശനയ്ക്കും ഒപ്പം സൗഭാ​ഗ്യ എത്തിയത്. തനിക്ക് ഏറെ പ്രിയപ്പെട്ടൊരാൾ താമസിച്ചിരുന്ന സ്ഥലത്ത് അയാളുടെ അസാന്നിധ്യത്തിൽ ചെന്ന് അവരുടെ ഓർമകൾ അടങ്ങിയ വസ്തുക്കൾ കാണുമ്പോഴും കയ്യിലെടുക്കുമ്പോഴും ഹൃദയവേദന തോന്നുന്നുവെന്നാണ് സൗഭാ​ഗ്യ വീഡിയോയിൽ പറഞ്ഞത്.

സൗഭാ​ഗ്യ മകൾക്കൊപ്പം കാണാൻ ചെല്ലുമ്പോൾ‌ പാട്ടും ചിരിയും എല്ലാമായാണ് സുബ്ബലക്ഷ്മി സ്വീകരിക്കാറുണ്ടായിരുന്നത്. ഇന്ന് ആ ഫ്ലാറ്റ് അനാഥമായി കിടക്കുന്നത് കാഴ്ചക്കാരിലും സങ്കടമുണ്ടാകുന്നുണ്ട്. നേരത്തെ തന്നെ ഫ്ലാറ്റിലെ ഫർണീച്ചറുകൾ നീക്കം ചെയ്തിരുന്നു. ഇനിയുള്ളത് ഫോട്ടോകൾ, പൂജമുറിയിലെ സാധനങ്ങൾ, സുബ്ബലക്ഷ്മി ഉപയോ​ഗിച്ചിരുന്ന സാരികൾ മറ്റ് വസ്ത്രങ്ങൾ, പാത്രങ്ങൾ എന്നിവയാണ്.

അമ്മ പോയിട്ട് ഒരു മാസമായെങ്കിലും ഇപ്പോഴും ഫ്ലാറ്റിൽ അമ്മയുടെ സാന്നിധ്യവും അമ്മ കത്തിക്കാറുള്ള ചന്ദനതിരിയുടെ മണവും തങ്ങി നിൽക്കുന്നുണ്ടെന്നാണ് താര കല്യാൺ പറഞ്ഞത്. മുമ്പൊരിക്കൽ സുബ്ബലക്ഷ്മി താമസിച്ചിരുന്ന ഫ്ലാറ്റിന്റെ വിശേഷങ്ങൾ അവരുടെ സാന്നിധ്യത്തിൽ തന്നെ പകർത്തി സൗഭാ​ഗ്യ പങ്കിട്ടിരുന്നു. അതുകൊണ്ട് തന്നെ സൗഭാ​ഗ്യയുടെ പ്രേക്ഷകർക്കും ആ ഫ്ലാറ്റ് പരിചിതമാണ്.

Sowbhagya Venkitesh, Thara kalyan

തനിക്ക് വേണ്ട സാധനങ്ങൾ അവിടെ നിന്നും എടുത്തിട്ടുണ്ടെന്നും ഫ്ലാറ്റ് വൃത്തിയാക്കുന്ന ജോലി ഇനിയും പൂർത്തിയാകാനുണ്ടെന്നും വീഡിയോയിൽ സൗഭാ​ഗ്യ പറഞ്ഞു. മുത്തശ്ശിയില്ലാതെ ഫ്ലാറ്റിൽ എത്തിയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് സൗഭാ​ഗ്യ പറഞ്ഞത് ഇങ്ങനെയാണ്.... 'ഒരാൾ വളരെ ഹാപ്പിയായി ഇരുന്ന ഒരു സ്ഥലത്ത് പോയി അവിടം ആക്സസ് ചെയ്ത് അയാളുടെ ആബ്സൻസിൽ സാധനങ്ങളും മറ്റും കൈകാര്യം ചെയ്യുക എന്നത് വളരെ സങ്കടകരമായ ഒരു കാര്യമാണ്.'

'ഞാൻ ഇത് മൂന്നാമത്തെ തവണയാണ് അനുഭവിക്കുന്നത്. എന്റെ അച്ഛൻ മരിച്ചപ്പോഴാണ് ആദ്യം ഞാൻ ഇത് എക്സ്പീരിയൻസ് ചെയ്തത്. അച്ഛൻ അച്ഛന്റെ റൂമിൽ ആരെയും കയറ്റാറില്ലായിരുന്നു. അതുകൊണ്ട് തന്നെ അച്ഛന്റെ മരണശേഷം അവിടെ കയറി സാധനങ്ങളൊക്കെ ക്ലീൻ ചെയ്തപ്പോൾ‌ അച്ഛൻ അവിടെയുള്ള പോലെ തോന്നി. തൊടരുത്... സൂക്ഷിക്കൂ എന്നൊക്കെ പറയുന്നത് പോലെ തോന്നി.'

'എന്റെ അമ്മൂമ്മ എത്ര നല്ല ആത്മാവായിരുന്നുവെന്ന് ഇന്ന് ഞാൻ മനസിലാക്കി. അവിടെ ചെന്ന് ഓരോ സാധനങ്ങൾ കാണുമ്പോഴും എവിടേക്ക് നോക്കുമ്പോഴും ഒരു സൂത്തിങ് അനുഭവമാണ് ഉണ്ടാകുന്നത്. കാരണം ജീവിച്ചിരുന്നപ്പോൾ അങ്ങനൊരു ഫീലിങാണ് അമ്മൂമ്മ തന്നിട്ടുള്ളത്'. സൗഭാ​ഗ്യയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ കമന്റുമായി എത്തി.

പ്രിയപ്പെട്ടത് എല്ലാം വിട്ട് നമ്മൾ എല്ലാവരും ഒരു ദിവസം പേവും. അമ്മൂമ്മ 2023ൻ്റെ നഷ്ടങ്ങളിൽ ഒന്ന്, ഈ ഫ്ലാറ്റ് കാണുമ്പോൾ സുബ്ബലക്ഷ്മി അമ്മൂമ്മ ഇവിടെ എവിടെയെക്കയോ നിറഞ്ഞ് നിൽക്കുന്നത് പോലെ തോന്നും, ഒത്തിരി ഇഷ്ടമുള്ള അമ്മൂമ്മയായിരുന്നു കരഞ്ഞു കൊണ്ടാണ് കണ്ട് തീർത്തത് എന്നെല്ലാമാണ് കമന്റുകൾ വീഡിയോയ്ക്ക് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X