പിടിച്ച് കുലുക്കാറില്ലെന്ന് അര്‍ജുന്‍! സൗഭാഗ്യ സിനിമയില്‍ അഭിനയിക്കാത്തതിന് കാരണം ഇതാണ്!

പ്രണയിച്ച് വിവാഹിതരായവരാണ് അര്‍ജുനും സൗഭാഗ്യയും. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തതാണ്. ടിക് ടോക്കിലും ഡാന്‍സിലുമൊക്കെയായി സജീവമാണ് ഇരുവരും. ഈ കുടുംബത്തിലെത്തിയപ്പോഴാണ് താന്‍ അഭിനയം പഠിച്ച് തുടങ്ങിയതെന്ന് അര്‍ജുന്‍ പറയുന്നു. ജെബി ജെഗ്ക്ഷനിലേക്ക് എത്തിയപ്പോഴായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. ഇവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. തുടക്കത്തില്‍ ജിമ്മിലൊക്കെ പോയിരുന്നുവെന്നും ഇപ്പോള്‍ അതൊക്കെ കട്ടായെന്നും അര്‍ജുന്‍ പറയുന്നു.

സലീം കുമാറിനെയായിരുന്നു സൗഭാഗ്യയ്ക്ക് ആദ്യം ഇഷ്ടം. പിന്നീട് സുരാജിലേക്ക് മാറുകയായിരുന്നു. തങ്ങള്‍ ഇരുവരും ആദ്യം ഡബ്‌സ്മാഷ് ചെയ്തത് തമിഴിലായിരുന്നു. ഞാന്‍ പെട്ട്, ടെന്‍ഷനായിപ്പോയിരുന്നു അന്ന്്. കാണാതെ പഠിച്ചാണ് അന്ന് ചെയ്തത്. സൗഭാഗ്യ ഇതെല്ലാം പെട്ടെന്ന് പഠിക്കും. വീട്ടില്‍ ഇരുവരും സിനിമാഡയലോഗുകള്‍ വെച്ചാണ് സംസാരിക്കുന്നത്. നമുക്ക് പെട്ടെന്ന് മനസ്സിലാവില്ലെന്നായിരുന്നു താര കല്യാണ്‍ പറഞ്ഞത്. ഡാന്‍സ് ക്ലാസിലെ പരസ്യത്തിന്റെ കോള്‍ അര്‍ജുന്‍ അനുകരിച്ച് കാണിച്ചിരുന്നു. 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് അഡ്മിഷനെന്ന് പരസ്യത്തിലുണ്ടെങ്കിലും അതാരും ശ്രദ്ധിക്കില്ല.

മിമിക്രിയും മോണോആക്റ്റുമൊന്നും ഇല്ല. ഇപ്പോ ഇതൊക്കെ ചെയ്‌തേ പറ്റൂ. ഇവരുടെ കൂടെ പിടിച്ച് നില്‍ക്കാന്‍ ഇതൊക്കെ കൂടിയേ തീരുവെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു. ചിലപ്പോ അതിരാവിലെ എഴുന്നേല്‍ക്കുമ്പോള്‍ താരകല്യാണീടെ മറ്റേതല്ലേയെന്നായിരുന്നു ചിലരുടെ ചോദ്യം. ചവിട്ട് നാടകനും കഥക്കുമൊക്കെ പഠിപ്പിക്കുമോയെന്നാണ് ചിലരുടെ ചോദ്യം. അവിടെ വരുന്ന രക്ഷിതാക്കളോട് സംസാരിക്കുന്നത് അര്‍ജുനാണ്.

Sowbagya

ടീച്ചറെ എന്നും ചിരിച്ച മുഖത്തോടെയാണ് കാണാറുള്ളത്. പോസിറ്റീവ് എനര്‍ജി ലഭിക്കും എപ്പോഴും. അര്‍ജുന്‍ ചേട്ടനെയാണെങ്കില്‍ കളിതമാശകളുമായാണ് കാണാറുള്ളത്. ബ്രദേര്‍ലി അഫക്ഷനാണ് അദ്ദേഹത്തിന്റെ അടുത്ത് നിന്നുള്ളതെന്നുമായിരുന്നു വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞത്. ഇവരെ പഠിപ്പിക്കുമ്പോഴാണ് ടീച്ചിംഗ് ശരിക്കും എന്‍ജോയ് ചെയ്യുന്നതെന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്.

സൗഭാഗ്യ എന്തുകൊണ്ടാണ് അഭിനയ മേഖല തിരഞ്ഞെടുക്കാത്തതെന്നായിരുന്നു ശാലു കുര്യന്റെ ചോദ്യം. എന്നെങ്കിലും ടീച്ചര്‍ ബിഗ് സ്‌ക്രീനില്‍ വരുമോയെന്നുള്ള ചോദ്യങ്ങളുമായി വിദ്യാര്‍ത്ഥികളും എത്തിയിരുന്നു. എന്തുകൊണ്ടാണ് ഈ ചോദ്യം വരാത്തതെന്നാണ് താന്‍ ആലോചിച്ചിരിക്കുന്നതെന്നായിരുന്നു ബ്രിട്ടാസ് പറഞ്ഞത്.

സിനിമ വലിയ കമ്മിറ്റ്‌മെന്റല്ലേ, രാപ്പകലില്ലാതെ അത്രയും സമയം കൊടുക്കാന്‍ എനിക്ക് പറ്റുമോയെന്നറിയില്ല. ഞാന്‍ കുറച്ച് ലേസിയാണെന്നായിരുന്നു സൗഭാഗ്യയുടെ മറുപടി. വരെ മുന്‍പേ തന്നെ അഭിനയത്തെക്കുറിച്ച് സൗഭാഗ്യ തീരുമാനിച്ചിരുന്നു. അതൊക്കെ നേരത്തെ തീരുമാനമായതാണ്. പിടിച്ച് കുലുക്കാനൊന്നും ഞാന്‍ നിന്നിട്ടില്ല. ചെയ്താല്‍ നന്നായിരിക്കുമെന്ന് പറയാറുണ്ടെന്നുമായിരുന്നു അര്‍ജുന്‍ പറഞ്ഞത്.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X