മഞ്ഞയില്‍ കുളിച്ച് സൗഭാഗ്യ വെങ്കിടേഷ്! സര്‍പ്രൈസുമായി സുഹൃത്തുക്കളും! ഹല്‍ദി ചിത്രങ്ങള്‍ വൈറല്‍!

മലയാള സിനിമയില്‍ വീണ്ടുമൊരു വിവാഹം കൂടി. അടുത്തിടെയായി നിരവധി പേരാണ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഒന്നിന് പിന്നാലെ ഒന്നൊന്നായി താരവിവാഹങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലായി അര്‍ജുന്‍ ശേഖറിനെ സ്വന്തമാക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്. അഭിനേത്രിയും നര്‍ത്തകിയുമായ താരകല്യാണിന്റെ മകളായ സൗഭാഗ്യ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. അമ്മയ്‌ക്കൊപ്പം നൃത്തം ചെയ്തും ഡബ്‌സ്മാഷ് വീഡിയോയുമൊക്കെയായും സൗഭാഗ്യ എത്താറുണ്ട്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായാണ് സൗഭാഗ്യയും അര്‍ജുനും വിവാഹിതരാവുന്നത്.

വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങുകള്‍ കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഹല്‍ദി ആഘോഷത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. താരകല്യാണും സൗഭാഗ്യയുമുള്‍പ്പടെ നിരവധി പേരാണ് ഹല്‍ദി ആഘോഷത്തിലെ ചിത്രങ്ങളും വീഡിയോയും ഷെയര്‍ ചെയ്ത് എത്തിയിട്ടുള്ളത്. ഫെബ്രുവരി 19,20 തീയതികളിലായാണ് വിവാഹം നടത്തുന്നത്. തമിഴ് ബ്രാഹ്മണ ആചാരപ്രകാരമായാണ് വിവാഹം നടത്തുന്നത്. വിവാഹത്തിന്‍രെ ക്ഷണക്കത്ത് നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

മഞ്ഞയില്‍ കുളിച്ച് സൗഭാഗ്യ

മഞ്ഞയില്‍ കുളിച്ച് സൗഭാഗ്യ

വിവാഹത്തിന് മുന്നോടിയായി ഹല്‍ദി ഗംഭീര ആഘോഷമാക്കിയാണ് നടത്തുന്നത്. പതിവ് തെറ്റിക്കാതെയായിരുന്നു സൗഭാഗ്യയും ഇതാഘോഷിച്ചത്. മഞ്ഞ നിറത്തിലുള്ള സാരിയണിഞ്ഞ് സൗഭാഗ്യ എത്തിയപ്പോള്‍ അതേ നിറത്തിലുള്ള കുര്‍ത്തിയിലായിരുന്നു അര്‍ജുന്‍. അമ്മയും അമ്മൂമ്മയും സുഹൃത്തുക്കളുമുള്‍പ്പടെ ഹല്‍ദി ആഘോഷത്തിനെത്തിയവരെല്ലാം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. മഞ്ഞപ്പൂക്കള്‍ തലയിലും കഴുത്തിലുമിട്ട് അതീവ സന്തോഷത്തോടെയായിരുന്നു സൗഭാഗ്യ ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്.

അര്‍ജുനും ഒപ്പമുണ്ട്

അര്‍ജുനും ഒപ്പമുണ്ട്

സൗഭാഗ്യ മാത്രമല്ല പ്രതിശ്രുത വരനായ അര്‍ജുനും ചടങ്ങിനായി എത്തിയിരുന്നു. അവിടെ ഇരിയെടി എന്ന് പറഞ്ഞ് സൗഭാഗ്യയ്ക്ക് പണി കൊടുക്കാനും അര്‍ജുന്‍ മുന്നിലുണ്ടായിരുന്നു. 10 വര്‍ഷത്തിലധികമായി സൗഭാഗ്യയും അര്‍ജുനും സുഹൃത്തുക്കളാണ്. അമ്മയുടെ നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുന്‍. ആ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്. സൗഭാഗ്യയ്‌ക്കൊപ്പം നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട് അര്‍ജുന്‍. വെള്ളയമ്പലത്ത് നൃത്തവിദ്യാലയം നടത്തിവരികയാണ് അര്‍ജുന്‍.

സുഹൃത്തുക്കളും ബന്ധുക്കളും

സുഹൃത്തുക്കളും ബന്ധുക്കളും

മഞ്ഞവെള്ളത്തില്‍ കുളിപ്പിക്കാനും മഞ്ഞള്‍ തേക്കാനുമൊക്കെയായി സുഹൃത്തുക്കളും ബന്ധുക്കളും തിരക്ക് കൂട്ടുന്ന കാഴ്ചയായിരുന്നു. താരാകല്യാണ്‍ മാത്രമല്ല അമ്മയും ചടങ്ങില്‍ നൃത്തം ചെയ്തിരുന്നു. കൊച്ചുമകളുടെ വിവാഹത്തില്‍ മുത്തശ്ശിയും സന്തോഷത്തിലാണ്. ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയിലുമെല്ലാം ഇവരുടെ സന്തോഷം പ്രകടമാണ്.

ആഗ്രഹിച്ചത് പോലൊരാളെ

ആഗ്രഹിച്ചത് പോലൊരാളെ

താന്‍ ആഗ്രഹിച്ചത് പോലൊരാളെയാണ് തനിക്ക് ജീവിതപങ്കാളിയായി ലഭിച്ചതെന്ന് നേരത്തെ സൗഭാഗ്യ പറഞ്ഞിരുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെയായാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. നന്ദി അമ്മേ, ഞാന്‍ ആഗ്രഹിച്ചത് പോലെയൊരാളെത്തന്നെയാണ് നല്‍കിയത് എന്ന് സൗഭാഗ്യ നേരത്തെ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സൗഭാഗ്യയുടെ പോസ്റ്റുകളെല്ലാം പെട്ടെന്ന് വൈറലാവാറുണ്ട്.

പ്രണയം പരസ്യമായത്

പ്രണയം പരസ്യമായത്

അര്‍ജുനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചും സൗഭാഗ്യ എത്താറുണ്ട്. ദൈവം തന്ന അമൂല്യ നിധികളിലൊന്നാണ് അര്‍ജുനെന്ന് മുന്‍പ് സൗഭാഗ്യ കുറിച്ചിരുന്നു. ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പതിവായി മാറിയതിന് പിന്നാലെയായാണ് ഇരുവരും പ്രണയത്തിലാണോയെന്ന ചോദ്യങ്ങളുമായി ആരാധകരുമെത്തിയത്. അടുത്തിടെ താരം തന്നെ ഇത് സ്ഥിരീകരിക്കുകയും വിവാഹത്തെക്കുറിച്ച് പ്രഖ്യാപിക്കുകയുമായിരുന്നു.

അവരുടെ സമ്മാനമായിരുന്നു

തന്റെ വിദ്യാര്‍ത്ഥികളുടെ സമ്മാനത്തെക്കുറിച്ചും സൗഭാഗ്യ കുറിച്ചിരുന്നു. സര്‍പ്രൈസുകളും സമ്മാനങ്ങളുമൊക്കെയായി അവരായിരുന്നു ഹല്‍ദി പ്ലാന്‍ ചെയ്തത്. അത് വളരെ നന്നായി നടത്തുകയും ചെയ്തു. എന്നെന്നും ഓര്‍മ്മിക്കാനുള്ള മനോഹരമായ ദിവസമാണ് അവര്‍ തനിക്കായി സമ്മാനിച്ചതെന്നും സൗഭാഗ്യ കുറിച്ചിട്ടുണ്ട്. എത്ര മോഹരമായ ആചാരങ്ങളെന്നായിരുന്നു സൗഭാഗ്യ ഇതിനിടയില്‍ കുറിച്ചത്.

View this post on Instagram

Amama dancing at haldi function 😍 she is excited

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

അമ്മമ്മയുടെ സന്തോഷം

നൃത്തത്തെ ജീവവായുവായി കൊണ്ടുനടക്കുന്ന കുടുംബമാണ് സൗഭാഗ്യയുടേത്. സന്തോഷനിമിഷങ്ങളില്‍ നൃത്തം ചെയ്തും ഇവരെത്തിയിരുന്നു. കല്യാണരാമനുള്‍പ്പടെ നിരവധി സിനിമകളില്‍ തിളങ്ങിയ മുത്തസ്ശിയും ഇത്തവണ ചുവടുവെച്ചിരുന്നു. ആ സന്തോഷവും സൗഭാഗ്യ പങ്കുവെച്ചിട്ടുണ്ട്.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X