എനിക്കുമൊരു അമൂല്യ രത്‌നം കിട്ടി! പ്രണയത്തെ കുറിച്ചുള്ള സൂചന നൽകി സൗഭാഗ്യ വെങ്കിടേഷ്

സോഷ്യൽ മീഡിയയിലെ താരമാണ് നടിയും നർത്തകിയുമായ താരകല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ്. സെലിബ്രിറ്റി കിഡ്സ് അധികവു മാതപിതാക്കളുടെ ചുവട് പിടിച്ച് സിനിമയിൽ വേര് ഉറപ്പിക്കുമ്പോൾ അഭിനയത്തിൽ മറ്റൊരു വ്യത്യസ്തമായ മേഖല കണ്ടെത്തി അവിടെ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു സൗഭാഗ്യ. ടിക്ക് ടോക്ക് ഡബ്സ്മാഷ് എന്ന് കേൾക്കുമ്പോൾ പ്രേക്ഷകർക്ക് ആദ്യം ഓർമ വരുന്നത് സൗഭാഗ്യയെയാണ്. താരത്തിന്റെ പല വീഡിയോകളു സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായിരുന്നു

അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും സൗഭാഗ്യ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സെൻസേഷനായ സൗഭാഗ്യയുടെ ഒരു ചിത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാകുകയാണ്. സൗഭാഗ്യയും സുഹൃത്ത് അർജുൻ സോമശേഖറുമായുള്ള ചിത്രമായിരുന്നു താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.‌

 നൃത്ത വേഷത്തിൽ സൗഭാഗ്യ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നുളള ചിത്രനാമായിരുന്നു താരം പങ്കുവെച്ചത്. ദീപങ്ങളാൽ അലങ്കരിച്ച പടവുകളിൽ നിന്ന് നൃത്ത വേഷത്തിൽ അർജുനോടൊപ്പം നിൽക്കുന്ന ചിത്രമായിരുന്നു സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. സന്തോഷം നൽകുന്ന സ്ഥലം, ഇവിടെ നിന്നാണ് എല്ലാം അരംഭിക്കുന്നത്. വിധി.. ദൈവം എന്താണ് നിങ്ങൾക്കായി കാത്ത്വെച്ചിരിക്കുന്നതെന്ന് അറിയില്ല. പക്ഷ വിശ്വസിക്കൂ, എന്തു തന്നെയായലും അത് മികച്ചതായിരിക്കും. പത്മനാഭ സ്വാമി തമ്പുരാനേ ശരണം.. എന്ന അടിക്കുറിപ്പോടെയാണ് സൗഭാഗ്യ ചിത്രം പങ്കുവെച്ചത്. മുണ്ടും കുർത്തയും ധരിച്ച് ക്ലാസിക്ക് ലുക്കിലാണ് അർജുൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അമൂല്യമായത്

അർജുനുമായുള്ള മറ്റൊരു ചിത്രവും സൗഭാഗ്യ പങ്കുവെച്ചിട്ടുണ്ട്. ഒരുപാട് നന്ദിയുണ്ട്, ദൈവം എനിക്കൊരു അമൂല്യ നിധിയെ നൽകി. എന്ന അടിക്കുറിപ്പോടെയായിരുന്നു മറ്റൊരു ചിത്രം പങ്കുവെച്ചത്. ഇതോടു കൂടി പ്രേക്ഷകരുടെ സംശയം ഇരട്ടിക്കുകയായിരുന്നു. സൗഭാഗ്യയുടെ ടിക്ക് ടോക്ക് വീഡിയോകളിലും ഡബ്സ്മാഷിലും അർജുനും പ്രത്യക്ഷപ്പെടാറുണ്ട്. ഇവരുടെ കല്യാണത്തെ കുറിച്ചാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. ഇവരുടെ കല്യാണത്തിനെ കുറിച്ചാണ് എല്ലാവർക്കും അറിയേണ്ടത്.

ഡബ്സ്മാഷ് ക്വീൻ


ഡബ്സ്മാഷ് ക്വീൻ എന്നാണ് സൗഭാഗ്യയയെ അറിയപ്പെടുന്നത്.കണ്ണുകൊണ്ടും പുരികം കൊണ്ടും നൃത്തം ചെയ്ത് കോമഡി രംഗങ്ങള്‍ തങ്ങളുടേതായ ശൈലിയില്‍ പുനരവതരിപ്പിച്ചുമാണ് താരപുത്രി പ്രേക്ഷകരുട മനസ്സിൽ കയറി കൂടിയത്. സൗഭാഗ്യയ്ക്കൊപ്പ അമ്മ താര കല്യാണും ടിക്ക് ടോക്ക് വീഡിയോകളിൽ പ്രത്യക്ഷപ്പെടറുണ്ട് അമ്മയുടേയു മകളുടെ നൃത്ത - ടിക്ക്ടോക്ക് ഡബ്സ്മാഷ് വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റാണ്. സ്റ്റേജ് ഷോകളിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ ഹിറ്റാകാറുണ്ട്.

 അമ്മയാണ്  എല്ലാം


സോഷ്യൽ മീഡിയയിൽ കൈനിറയെ ആരാധകരുള്ള സൗഭാഗ്യയയുടെ റോൾ മോഡൽ അമ്മയാണ് . മുൻപൊരിക്ക ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തുൽ താരം വ്യക്തമാക്കിയിരുന്നു.അമ്മയെ പുസ്തകം എന്ന് പറയാം. അതുമുഴുവന്‍ എനിക്ക് പഠിക്കാനുള്ളതാണ്. അമ്മയുടെ ലൈഫ് ഒരു റോളര്‍ കോസ്റ്റര്‍ പോലെയാണ്. നിറയെ അപ്‌സ് ആന്‍ഡ് ഡൗണ്‍സ്. അതെല്ലാം വളരെ ബോള്‍ഡായിട്ടാണ് കൈകാര്യം ചെയ്തത്. ഇതൊക്കെ കാണുമ്പോൾ തനിയ്ക്ക് അമ്മയോടുള്ള ആരാധന വർധിക്കുകയും ചെയ്തുവെന്നും സൗഭാഗ്യ നേരത്തെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X