For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിറവയറിൽ മുഴുമണ്ഡലത്തിലുള്ള ഡാൻസുമായി സൗഭാഗ്യ; ആറ് മാസമായെന്നും ബാലൻസ് കിട്ടുന്നില്ലെന്നും താരം പറയുന്നു

  |

  ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് താരപുത്രിയും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. നടി താരകല്യാണിന്റെ മകള്‍ എന്നതിലുപരി ടിക് ടോക് വീഡിയോകളിലൂടെയാണ് സൗഭാഗ്യ പ്രേക്ഷകപ്രശംസ നേടി എടുക്കുന്നത്. ഗര്‍ഭകാലത്തെ കുറിച്ച് മുന്‍പും സൗഭാഗ്യ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ നിറവയറില്‍ ക്ലാസിക്കല്‍ ഡാന്‍സ് അവതതരിപ്പിച്ച് കൊണ്ടാണ് താരപുത്രി എത്തിയിരിക്കുന്നത്.

  നിറവയറിൽ മുഴുമണ്ഡലത്തിലുള്ള ഡാൻസുമായി സൗഭാഗ്യ..ഹോ സമ്മതിച്ചു

  സിംപിളായി സാരി ഉടുത്ത് ഇഷ റെബ്ബ, ചുവപ്പിൽ തിളങ്ങിയിട്ടുള്ള നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  ഗര്‍ഭകാലത്തിന്റെ ആറാം മാസം എന്ന് പറഞ്ഞാണ് കിടിലന്‍ ഡാന്‍സ് വീഡിയോ സൗഭാഗ്യ പങ്കുവെച്ചത്. മുഴുമണ്ഡലത്തില്‍ ഇരുന്ന് കൈകള്‍ കൊണ്ടും കാലുകള്‍ കൊണ്ടും ചലിപ്പിച്ചുള്ള ക്ലാസിക്കല്‍ ഡാന്‍സായിരുന്നു നടി കാഴ്ച വെച്ചത്. മാത്രമല്ല ഡാന്‍സ് ചെയ്യുന്നതിനെ കുറിച്ചും മറ്റുള്ള വിശേഷങ്ങളും നീണ്ടൊരു കുറിപ്പായി പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ്.

  മുഴുമണ്ഡലത്തില്‍ ബാലന്‍സ് ചെയ്യുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുള്ളതായി തോന്നുന്നു. മറ്റ് അമ്മമാര്‍ക്ക് ഇങ്ങനെ സംഭവിച്ചെന്ന് വരില്ല. കാരണം എന്റെ കാലുകള്‍ക്ക് 89 കിലോയോളം ഉള്ള ശരീരം താങ്ങുന്നത് തീര്‍ച്ചയായും ഒരു വെല്ലുവിളിയാണ്. പിന്നെ ഗുരുത്വാകര്‍ഷണത്തിന്റെ കാര്യത്തില്‍ നിറവയറിനും ഒരു പങ്കുള്ളതായി ഞാന്‍ ഇതിനൊപ്പം ചേര്‍ത്ത് പറയുകയാണ്. എന്റെ ബാലന്‍സ് തെറ്റിയിട്ട് ഞാന്‍ മുന്നോട്ട് കുനിഞ്ഞ് പോവുകയാണ്. പെല്‍വിക് ഏരിയയിലും മറ്റ് ഞരമ്പുകളിലും ഉണ്ടാവുന്ന വേദനയാണ് ആറാം മാസത്തില്‍ വരുന്നതാണ് ആശങ്ക ഉണ്ടാക്കുന്ന മറ്റൊരു പ്രശ്‌നം.

  മുഴുമണ്ഡലം ചെയ്യുന്നത് അത്ര സുഖകരമായ കാര്യമല്ല. എങ്കിലും ഗര്‍ഭകാലം മുഴുവന്‍ നൃത്തം ചെയ്ത എന്റെ അമ്മയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അതെനിക്ക് പ്രചേദനം നല്‍കുകയാണ്. മണ്ഡി അടവുകള്‍ ചെയ്യുമ്പോള്‍ ഭാരം കൂടുതല്‍ ഉള്ളത് കൊണ്ട് എനിക്ക് യാതൊരു പ്രശ്‌നങ്ങളും ഇല്ലായിരുന്നു. എന്നാല്‍ പ്ലാസന്റ താഴ്ന്ന് നില്‍ക്കുന്നും എട്ട് സെന്റിമീറ്ററുള്ള സിസ്റ്റ് ഉള്ളതും സ്തനങ്ങളില്‍ നിരന്തരമായ വേദന വരുന്നതിലൂടെയും ഞാന്‍ പ്രാക്ടീസ് ചെയ്യുന്നതിനെ ശല്യപ്പെടുത്തുകയാണ്.

  ഏഴ് കോടി പ്രതീക്ഷിച്ച് തുടങ്ങിയതാണ്; എന്ന് നിന്റെ മൊയ്തിന്‍ സിനിമയുടെ പിന്നാമ്പുറ കഥ പറഞ്ഞ് ബിജു പ്രവീണ്‍

  ഒരു അപകടം വരുമെന്ന് പ്രതീക്ഷിക്കുന്ന ഭയത്തെ എന്റെ ആത്മവിശ്വാസത്തിന്റെ പകുതിയോളം കീഴടക്കുമെന്ന് എനിക്ക് തന്നെ തോന്നുന്നുണ്ട്. എങ്കിലും ആത്യന്തികമായി ഇത്രയെങ്കിലും പെര്‍ഫോം ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ സന്തുഷ്ടയാണ്. ഒപ്പം തീര്‍ച്ചയായിട്ടും എന്റെ കുഞ്ഞിന് ഇത് എന്നെ കുറിച്ചോര്‍ത്ത് അഭിമാനിക്കുള്ള ഒരു വിഷയം കൂടി ആയിരിക്കുമെന്നും സൗഭാഗ്യ പറയുന്നു.

  പതിനൊന്ന് ആളുകളുമായി പ്രണയത്തിലായി; വിവാഹം കഴിച്ച ആളുമായിട്ടും വേര്‍പിരിഞ്ഞു, മനീഷ കൊയ്‌രാളയുടെ പ്രണയകഥ വൈറല്‍

  അതേ സമയം സൗഭാഗ്യയ്ക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. ചിലര്‍ വണ്ണം കൂടുതലാണെന്ന് പറഞ്ഞ് കമന്റുകള്‍ ഇട്ടിട്ടുണ്ടെങ്കിലും ഈ സമയത്ത് ഇങ്ങനെയാണ്. അതിനെ കുറിച്ച് കുറ്റം പറയല്ലേ എന്ന് തിരുത്തി ആരാധകരും എത്തി. ഗര്‍ഭകാലത്ത് സൗന്ദര്യ സങ്കല്‍പം പലതായിരിക്കും. തടി ഉണ്ടെങ്കില്‍ എന്തേലും കുഴപ്പമുണ്ടോ എന്നൊക്കെ ചിലര്‍ ചോദിക്കുന്നു. എന്തായാലും നിങ്ങളുടെ കുഞ്ഞിന് നല്ലൊരു അമ്മയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

  മതം ഞങ്ങളുടെ വീട്ടില്‍ പ്രശ്‌നമല്ല, ഓണവും വിഷുവും ക്രിസ്തുമസുമെല്ലാം ഭര്‍ത്താവിനും കുടുംബത്തിനൊപ്പമെന്ന് രശ്മി

  ഗര്‍ഭകാലത്തിന്റെ ആറാം മാസം ആണെന്ന് പറഞ്ഞത് കൊണ്ട് തന്നെ വളരെ ടെന്‍ഷനോട് കൂടിയാണ് അവസാനം വരെ ഇത് കണ്ടിരുന്നത്. നിങ്ങളുടെ ഡെഡിക്കേഷനും കഠിനാധ്വാനവുമൊക്കെ ദൈവം കണ്ട് കൊണ്ടാണ് ഇരിക്കുന്നത്. എല്ലാം നന്നായി വരും. ആറ് മാസമായത് കൊണ്ട് ഇനി വേണമെങ്കില്‍ കുറച്ച് വിശ്രമിക്കാം. ഡാന്‍സ് ഒക്കെ കുറച്ചൂടി കഴിഞ്ഞിട്ട് ചെയ്താല്‍ പോരെ എന്ന ചില ഉപദേശങ്ങളും സൗഭാഗ്യയ്ക്ക് ലഭിക്കുന്നുണ്ട്.

  സിദ്ധുവിൻ്റെഭാര്യയായി സുമിത്ര വീണ്ടും; ചോദിക്കാതെ സ്വര്‍ണം തന്ന സുമിത്രയെ കുറിച്ചോര്‍ത്ത് നിരാശപ്പെട്ട് സിദ്ധു

  Read more about: sowbhagya venkitesh
  English summary
  Sowbhagya Venkitesh Is Now Six Months Pregnant, Actress Shared Classical Dance Video With Baby Bumb
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X