ഭാവി വരനൊപ്പം താരപുത്രിയുടെ കിടിലന്‍ ഫോട്ടോഷൂട്ട്! സൗഭാഗ്യയുടെ വിവാഹം ഉടന്‍? ചിത്രങ്ങള്‍ കാണാം
2020 ല്‍ കുടുംബ ജീവിതത്തിലേക്ക് കടക്കുന്ന താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക്, ഡബ്‌സ്മാഷ് വീഡിയോകളിലൂടെ ശ്രദ്ധേയായ സൗഭാഗ്യയുടെ വിവാഹനിശ്ചയം അടുത്തിടെയാണ് നടന്നത്. സമൂഹ മാധ്യമങ്ങളിലൂടെ സൗഭാഗ്യ തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞെന്ന കാര്യം പറഞ്ഞത്.
ഒപ്പം ചടങ്ങിനിടെയുള്ള ഫോട്ടോസും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഭാവിവരന്‍ അര്‍ജുന്‍ സോമശേഖറിനൊപ്പമുള്ള കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. നീല നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് സൗഭാഗ്യ എത്തിയിരിക്കുന്നത്.

പ്രണയ നിമിഷങ്ങളെല്ലാം ചേര്‍ത്തിണക്കിയ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വിവാഹം എന്നാണെന്നുള്ള കാര്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ലെങ്കിലും ഉടന്‍ തന്നെ ഉണ്ടാവുമെന്നാണ് അറിയുന്നത്.

അന്തരിച്ച അഭിനേതാവും നര്‍ത്തകനുമായ രാജാറാമിന്റെയും നര്‍ത്തകിയും നടിയുമായ താര കല്യാണിന്റെയും മകളാണ് സൗഭാഗ്യ. മാത്രമല്ല മലയാള സിനിമയിലെ പ്രിയപ്പെട്ട മുത്തശ്ശി സുഭ ലക്ഷ്മിയുടെ ചെറുമകള്‍ കൂടിയാണ് സൗഭാഗ്യ വെങ്കിടേഷ്. അഭിനയത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ച സൗഭാഗ്യ സിനിമയിലേക്ക് ഇനിയും എത്തിയിട്ടില്ല. അതിന് വേണ്ടിയാണ് ആരാധകരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications