കുടുംബത്തില്‍ രണ്ട് നഷ്ടം സംഭവിച്ചു; അര്‍ജുന്റെ ചേട്ടത്തിയമ്മയുടെയും അച്ഛന്റെയും വേര്‍പാടിനെ കുറിച്ച് സൗഭാഗ്യ

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു നടി താരകല്യാണിന്റെ മകളും അര്‍ജുന്‍ സോമശേഖറും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹശേഷം ഇരുവരും ഒരുമിച്ച് പല അഭിമുഖങ്ങളിലും പങ്കെടുത്തിട്ടുണ്ട്. അഭിനയ രംഗത്തേക്ക് കൂടി അര്‍ജുന്‍ പ്രവേശിച്ചതോടെ കുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു.

ഇപ്പോഴിതാ കുടുംബത്തില്‍ നടന്ന രണ്ട് വലിയ ദുഃഖങ്ങളെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് സൗഭാഗ്യ. അര്‍ജുന്റെ കുടുംബം ഏറ്റവും വേദന നിറഞ്ഞൊരു അവസ്ഥയിലൂടെയാണ് കടന്ന് പോവുന്നതെന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ നടി പറയുന്നത്. ഫാമിലി ഫോട്ടോ പങ്കുവെച്ച് അതിലെ രണ്ട് പേരെ കൊറോണ കൊണ്ട് പോയെന്ന് സൗഭാഗ്യ പറയുന്നു. ആദ്യം അര്‍ജുന്റെ ചേട്ടന്റെ ഭാര്യയും പിന്നാലെ അച്ഛനുമാണ് മരണപ്പെട്ടത്.

sowbhagya

ഇത് ശേഖര്‍ ഫാമിലി. ഇടത് വശത്ത് നിന്ന് തുടങ്ങുകയാണെങ്കില്‍ ആദ്യം നില്‍ക്കുന്നത് എന്റെ മരുമകന്‍, നാത്തൂന്‍, സഹോദരന്‍, അമ്മായിയമ്മ, എന്റെ ഭര്‍ത്താവ്, അമ്മായിയച്ഛന്‍, ഞാന്‍, എന്റെ മരുകമള്‍ എന്നിവരാണ് ചിത്രത്തിലുള്ളത്. ഒരിക്കലിത് സന്തോഷം നിറഞ്ഞ പൂര്‍ണമായ കുടുംബമായിരുന്നു. ജീവിതം പ്രവചിക്കാന്‍ പറ്റാത്തതും വിചിത്രവുമാണ്.

എന്തൊരു ക്യൂട്ട് ആണ്, പായൽ രജ്പുതിൻ്റെ മനോഹരമായ ഫോട്ടോസ്

Recommended Video

Soubhagya Wedding Video | സൗഭാഗ്യ വെങ്കടേഷിന്റെ കിടിലൻ കല്യാണവീഡിയോ | FilmiBeat Malayalam

ഞങ്ങളുടെ കുടുംബത്തിന് ഏറ്റവും വിലയേറിയെ രണ്ട് നെടുംതൂണുകള്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. എന്റെ സഹോദരിയും അമ്മായിയച്ഛനും. നഷ്ടപ്പെട്ടവരെ തിരിച്ച് കൊണ്ട് കൊണ്ട് വരാന്‍ തീര്‍ച്ചയായും നമുക്ക് സാധിക്കില്ല. എന്നാല്‍ നമ്മുടെ കൂടെ ഉള്ളവരെ സംരക്ഷിക്കാന്‍ ദൈവം നമ്മളെ സഹായിക്കട്ടേ... എന്നുമാണ് സൗഭാഗ്യ പറയുന്നത്. സിനിമ, സീരിയല്‍ രംഗത്ത് നിന്നുള്ള പ്രമുഖ താരങ്ങളും ആരാധകരുമെല്ലാം കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയാണെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ്.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X