'പഠനത്തിൽ പിന്നോട്ടായതുകൊണ്ടാണോ നൃത്തത്തിലേക്ക് പോയതെന്ന് ചോദിക്കുമായിരുന്നു, അന്ന് അമ്മയോട് കള്ളം പറഞ്ഞു'

സോഷ്യൽമീഡിയയിൽ ഒട്ടേറെ ആരാധകരുള്ള കുടുംബമാണ് സൗഭാഗ്യ വെങ്കിടേഷിന്റേത്. സൗഭാഗ്യക്കും ഭർത്താവ് അർജുൻ സോമശേഖറിനും ഉള്ളതുപോലെ ആരാധകർ ഇരുവരുടെയും കുഞ്ഞ് സുദർശനയ്ക്കും ആരാധകരുണ്ട്. ടിക് ടോക് വീഡിയോകളിലൂടെയാണ് സൗഭാ​ഗ്യ ശ്രദ്ധേയയായത്. അർജുനെ ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയത് സൗഭാ​ഗ്യയ്ക്കൊപ്പം ഡാൻസ് വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ്. ഇന്ന് അർജുനും ഒരു നടനാണ്. ചക്കപ്പഴം സിറ്റ്കോമിലെ ശിവൻ എന്ന കഥാപാത്രമാണ് അർജുന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്.

അമ്മ താര കല്യാണിന്റെ ഡാൻസ് സ്കൂൾ ഏറ്റെടുത്ത് നടത്തുന്നത് ഇപ്പോൾ അർജുനും സൗഭാ​ഗ്യയും ചേർന്നാണ്. യുട്യൂബറായതിന്റെ പേരിൽ നിരവധി പരിഹാസങ്ങൾ കേൾക്കാറുണ്ടെന്ന് പറയുകയാണിപ്പോൾ സൗഭാ​ഗ്യ. ജോലിയൊന്നും കിട്ടാത്തതുകൊണ്ടാണ് താൻ വ്ലോ​ഗിങ് ചെയ്യുന്നതെന്ന രീതിയിൽ പലരും തന്നോട് സംസാരിക്കാറുണ്ടെന്ന് സൗഭാ​ഗ്യ ഐ ആം വിത്ത് ധന്യ വർമ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Sowbhagya Venkitesh

വർഷങ്ങൾക്ക് മുമ്പ് നൃത്തത്തിലേക്ക് താൻ കൂടുതൽ ശ്രദ്ധ കൊടുത്തപ്പോഴും ഇതേ രീതിയിലുള്ള പരിഹാസം നേരിട്ടിരുന്നുവെന്നും അന്ന് കൂടുതൽ വിഷമിച്ചിരുന്നത് അമ്മ താരയായിരുന്നുവെന്നും സൗഭാ​ഗ്യ പറയുന്നു. താരത്തിന്റെ വാക്കുകളിലേക്ക്... 'വ്ലോ​ഗറാണെന്ന് പറയുമ്പോൾ കളിയാക്കുന്നവരും ജോലിയൊന്നും ഇല്ല അല്ലേ എന്നൊക്കെ ചോദിക്കുന്ന ഒരു വിഭാ​ഗം ഇപ്പോഴുമുണ്ട്. ഞാൻ ഡാൻസ് പഠിക്കുന്നുവെന്നതിന്റെ പേരിൽ‌ അമ്മയ്ക്കും ഇത്തരം കളിയാക്കലുകൾ പണ്ട് കേൾക്കേണ്ടി വന്നിട്ടുണ്ട്.'

'ഞാൻ‌ ചെറുപ്പം മുതൽ ഡാൻസ് ഷോകൾ ചെയ്യുമായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ പഠനത്തേക്കാൾ കൂടുതൽ ഡാൻസിന് പ്രാധാന്യം കൊടുക്കുന്നുവെന്ന് കണ്ട് പലരും അമ്മയെ കുറ്റപ്പെടുത്തുമായിരുന്നു. അമ്മ അതുകേട്ട് കൺഫ്യൂസായിരുന്നു. ഡാൻസിൽ ഡി​ഗ്രി എടുക്കേണ്ടെന്ന് വരെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. ഇത്തരം ചോ​ദ്യങ്ങളും കുറ്റപ്പെടുത്തലുകളും കേട്ടിട്ടുള്ളതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.'

'പക്ഷെ എന്റെ ലൈഫ് ഇന്ന് നന്നായി പോകുന്നത് ഡാൻസുള്ളതുകൊണ്ട് മാത്രമാണ്. എനിക്ക് ഒരു ശതമാനം പോലും കുറ്റബോധമില്ല നിരാശയില്ല. പ്ലസ്ടുവിൽ മാർക്കില്ലാത്തതുകൊണ്ടാണോ ഞാൻ തുടർപഠനത്തിന് നൃത്തം തെരഞ്ഞെടുത്തത് എന്ന് പോലും എന്നോട് ചോദിച്ചവരുണ്ട്. പിന്നെ ഇപ്പോൾ കുഞ്ഞിനെ യുട്യൂബ് വ്ലോ​​ഗിൽ കാണിക്കുന്നതുമെല്ലാമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ വരാറുണ്ട്. പക്ഷെ അത് എന്നെ വലുതായി ബാധിക്കാറില്ല.'

'മോൾക്ക് ദോഷം വരുന്നതൊന്നും ഞാൻ ചെയ്യില്ലെന്നാണ്', സൗഭാ​ഗ്യ പറഞ്ഞത്. അർജുൻ ജീവിത പങ്കാളിയായതിന് പിന്നിലെ കഥയും അമ്മ താര ആദ്യം എതിർപ്പ് പ്രകടിപ്പിച്ചതിന് പിന്നിലെ കാരണവും സൗഭാ​ഗ്യ വെളിപ്പെടുത്തി. 'ഞാൻ തോറ്റുപോയ ഒരു പിരിഡിൽ എന്നെ കൈപിടിച്ച് ഉയർത്തി ഇപ്പോഴും ഹാപ്പിയായി വെച്ചിരിക്കുന്നൊരാളാണ് അർജുൻ ചേട്ടൻ.'

Sowbhagya Venkitesh

'ഭർത്താവ് എന്നതിലുപരി നല്ലൊരു കംപാനിയനാണ്. ജോളി പേഴ്സണാണ് എന്റെ ഡാഡിയെപ്പോലെ. അമ്മയ്ക്ക് അർജുൻ ചേട്ടനെ ഒരു സ്റ്റുഡന്റ് എന്ന രീതിയിൽ ഇഷ്ടമായിരുന്നു. പക്ഷെ എന്റെ ജീവിത പങ്കാളിയാകുന്നതിനോട് അമ്മയ്ക്ക് ആദ്യം താൽപര്യമില്ലായിരുന്നു. കാരണം എന്റെ ആദ്യത്തെ റിലേഷൻഷിപ്പിൽ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു.'

'അമ്മയ്ക്ക് അതെല്ലാം അറിയാം. അതുകൊണ്ട് തന്നെ എന്റെ സെലക്ഷന് എന്തോ പ്രശ്നമുണ്ടെന്ന് അമ്മ പറയുമായിരുന്നു. മാത്രമല്ല ഞാൻ നിനക്ക് വരനെ കണ്ടെത്തി തരാമെന്നാണ് അമ്മ പറഞ്ഞിരുന്നത്. പക്ഷെ ഞാൻ സമ്മതിച്ചില്ല. കാരണം ലൈഫ് പാട്നറെ ഞാൻ തന്നെ സെലക്ട് ചെയ്യണമെന്ന് എനിക്ക് നിർബന്ധമായിരുന്നു.'

'ഞങ്ങൾ ഫ്രണ്ട്സ് മാത്രമാണെന്ന് ഒരുപാട് അമ്മയോട് കള്ളം പറഞ്ഞിരുന്നു. അത് അമ്മയെ ചെറുതായി വിഷമിപ്പിച്ചിരുന്നു. കാരണം എന്റെയും അർജുൻ ചേട്ടന്റെയും റിലേഷൻഷിപ്പിനെ കുറിച്ച് അമ്മയ്ക്ക് ചെറിയ ഹിന്റ് കിട്ടിയിരുന്നു. അതേ കുറിച്ച് അമ്മ ചോദിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും അമ്മ പിന്നീട് അതൊക്കെ ബ്രേക്ക് ചെയ്ത് ഓക്കെയായി ഒപ്പം നിന്നു. അതിൽ എനിക്ക് സന്തോഷമുണ്ടെന്നാണ്', സൗഭാ​ഗ്യ പറഞ്ഞത്.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X