'ഒരു മകൾ മതിയെന്ന് തീരുമാനിച്ചവരാണ്; സംഭവിക്കാൻ പാടില്ലാത്ത ഒത്തിരി കാര്യങ്ങൾ; എത്ര പെട്ടന്ന് ജീവിതം മാറി'

നടി താര കല്യാണിന്റെ മകളായ സൗഭാ​ഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിലൂടെയാണ് ജനപ്രീതി നേടുന്നത്. യൂട്യൂബ് വീഡിയോകളിലൂടെ തന്റെ കുടുംബത്തിലേ വിശേഷങ്ങളെല്ലാം സൗഭാ​ഗ്യ പങ്കുവെക്കാറുണ്ട്. പ്രതിസന്ധി നിറഞ്ഞ ഒന്നിലേറെ ഘട്ടങ്ങൾ സൗഭാ​ഗ്യക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അച്ഛന്റെയും അമ്മൂമ്മയുടെയും മരണം, അമ്മയുടെ അസുഖം, കൊവിഡ് സമയത്ത് ബന്ധുക്കൾ മരിച്ചത് തുടങ്ങിയ വിഷമ ഘട്ടങ്ങൾ സൗഭാ​ഗ്യ നേരിട്ടു. ഇപ്പോഴിതാ കുടുംബത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സൗഭാ​ഗ്യ വെങ്കിടേഷ്.

ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് സൗഭാ​ഗ്യ മനസ് തുറന്നത്. എന്റെ കുടുംബം അർജുൻ ചേട്ടന്റെയും കുടുംബമാണ്. അർജുൻ ചേട്ടന്റെ കുടുംബം എന്റെയും. അതുകൊണ്ട് വലിയ പ്രശ്നങ്ങൾ ഒന്നുമില്ല. എന്റെ അമ്മയെ വേറൊരാളായി കണ്ടാൽ അവരുടെ കുടുംബത്തിലേക്ക് കൊണ്ട് വരുമ്പോൾ സ്വീകരിക്കാൻ പറ്റില്ല, പക്ഷെ അങ്ങനെയല്ല. അർജുൻ ചേട്ടൻ അമ്മയെ ഇപ്പോഴും ടീച്ചർ എന്നാണ് വിളിക്കുന്നത്. ഫ്രീഡവും സ്നേഹവും ഉണ്ട്. ഏത് സാഹചര്യത്തിലും അമ്മ നമ്മുടെ കൂടെ വന്ന് നിന്നാൽ വേറൊരാൾ വന്ന് നിൽക്കുന്നു എന്ന തോന്നൽ ഇല്ല.

Sowbhagya Venkitesh

ബ്രദർ ഇൻ ലോയ്ക്ക് എന്റെ അമ്മയുടെ പ്രായമുണ്ട്. എന്നെ മോളെയെന്നാണ് വിളിക്കുന്നത്. മൂത്ത മകളാണ് ഞാനെന്ന് അദ്ദേഹം പറയുന്നു. ആ സ്നേഹമുള്ളതിനാൽ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാൻ സാധിക്കുന്നുണ്ടെന്നും സൗഭാ​ഗ്യ വെങ്കിടേഷ് വ്യക്തമാക്കി. സാമ്പത്തിക കാര്യങ്ങളെല്ലാം ഇപ്പോൾ ശ്രദ്ധിക്കാറുണ്ടെന്നും സൗഭാ​ഗ്യ വ്യക്തമാക്കി. മകളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഇപ്പോഴേ ചിന്തിക്കാറുണ്ട്. എന്റെയും അർജുൻ ചേട്ടന്റെയും റിട്ടെയർമെന്റിനുള്ളത് ഇപ്പോഴേ ചിന്തിച്ച് വെക്കാറുണ്ട്.

അർജുൻ ചേട്ടൻ കുടുംബത്തിന് വേണ്ടി എല്ലാം ചെലവഴിക്കുന്ന ആളാണ്. കണക്ക് നോക്കാതെ ചെയ്യുന്ന ആളാണ്. ഒരാളങ്ങനെയായതിനാൽ ഒരാൾ പണത്തിന്റെ കാര്യത്തിൽ ശ്രദ്ധ നൽകുന്നെന്നും സൗഭാ​ഗ്യ പറഞ്ഞു. ജീവിതത്തിൽ സംഭവിക്കാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ സംഭവിച്ച് പോയെന്നും സൗഭാ​ഗ്യ തുറന്ന് പറഞ്ഞു. സംഭവിക്കാൻ പാടില്ലാത്ത ഒത്തിരി കാര്യങ്ങൾ സംഭവിച്ച് പോയി.

Sowbhagya Venkitesh

അത് റിലേഷൻഷിപ്പാണെങ്കിലും അച്ഛന്റെ മരണമാണെങ്കിലും. അവിടെ നിന്ന് ജീവിതം മാറിയത് എനിക്കിപ്പോഴും വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. അതിൽ നിന്ന് വന്ന സ്ട്രസ് എന്നത് ആൾക്കാർക്ക് എന്റെയടുത്ത് നിന്നും അർജുൻ ചേട്ട‌ന്റെയടുത്ത് നിന്നുമുള്ള എക്സ്പെക്ടേഷൻ കൂടുതലാണ്. നമ്മൾ ചെയ്തത് ശരിയാണോ, അവർക്കത് ചെയ്ത് കൊടുക്കുന്നുണ്ടോ എന്നൊക്കെ ഓവറായി നോക്കിക്കൊണ്ടിരുന്നാൽ സ്ട്രസ് ആകും. നമ്മളെക്കൊണ്ട് കഴിയുന്നതിന്റെ പരമാവധി നമ്മൾ ചെയ്യുന്നുണ്ട്.

വിശ്രമിക്കാൻ പറ്റാത്ത ഫേസിൽ കൂടെ പോകുന്നതായി ഇപ്പോഴും ഞങ്ങൾക്ക് തോന്നാറുണ്ട്. എത്ര പെട്ടെന്നാണ് ജീവിതം മാറിപ്പോയത്. കല്യാണം കഴിഞ്ഞിട്ട് നാല് വർ‌ഷമാകുന്നതേയുള്ളൂ. അതിനുള്ളിൽ വളരെ എക്സ്ട്രീം ആയ സാഹചര്യം കഴിഞ്ഞു. പ്രോസസ് ചെയ്യാനുള്ള സമയം പോലും കിട്ടിയിട്ടില്ല. ആ രീതിയിൽ മുന്നോട്ടേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്. നമ്മളങ്ങനെ ചെയ്യില്ലെന്ന് തീരുമാനമെടുത്ത ആൾക്കാരായിരുന്നു.

റിലാക്സ് ചെയ്ത് ജീവിതം കൊണ്ട് പോകും, ഒരു മകൾ മതി എന്നൊക്കെ ചിന്തിച്ചിരുന്നു. അവിടെ നിന്നും ആരാദ്യം മുന്നിലെത്തും എന്ന നിലയിൽ മുന്നോട്ടേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ വർക്ക് ചെയ്താലേ കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ പറ്റൂ എന്നായി. ഈ ഘട്ടമേ തനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെന്ന് സൗഭാ​ഗ്യ വ്യക്തമാക്കി.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X