അച്ഛന്റെ കൂടെ സംസാരിക്കാനോ പുറത്ത് പോകാനോ അനുവാ​ദമില്ലായിരുന്നു; ബ്രേക്കപ്പിന്റെ സമയത്ത് മരണം; സൗഭാ​ഗ്യ ‌

ന‌ടി താര കല്യാണിന്റെയും അന്തരിച്ച ന‌ടൻ രാജാരാമിന്റെയും മകളായ സൗഭാ​ഗ്യ സോഷ്യൽ മീഡിയയിലൂടെയാണ് ജനപ്രീതി നേടുന്നത്. സൗഭാ​ഗ്യയുടെ അമ്മൂമ്മ അന്തരിച്ച സുബ്ബലക്ഷ്മിയും തിരക്കേറിയ ന‌ടിയായിരുന്നു. അച്ഛന്റെയും അമ്മൂമ്മയുടെയും മരണം, അമ്മയ്ക്ക് തൊണ്ടയ്ക്ക് വന്ന അസുഖ തുടങ്ങിയ വിഷമ ഘട്ടങ്ങളെല്ലാം സൗഭാ​ഗ്യ അഭിമുഖീകരിച്ചു. അച്ഛന്റെയും അമ്മൂമ്മയുടെയും മരണത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സൗഭാ​ഗ്യയിപ്പോൾ. ധന്യ വർമ്മയുമായുള്ള അഭിമുഖത്തിലാണ് സൗഭാ​ഗ്യ മനസ് തുറന്നത്.

അമ്മൂമ്മയുടെ അവസാന നാളുകളിലാണ് അമ്മൂമ്മ എത്ര മാത്രം ട്രൂ ആർട്ടിസ്റ്റാണെന്ന് ഞാൻ മനസിലാക്കിയത്. അമ്മൂമ്മയ്ക്ക് ട്യൂമർ ഉണ്ടായിരുന്നു. ലേറ്റായാണ് അറിഞ്ഞത്. ഒന്നും ചെയ്യാൻ പറ്റാത്ത സ്റ്റേജിലായി. ഹാലുസിനേഷനിലാണ്. എന്നാൽ എന്നെയും അമ്മയെയും കണ്ടാൽ അറിയാം. അമ്മൂമ്മ വിചാരിക്കുന്നത് വർക്കിന് പോകാൻ റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്നു, ‌കൺട്രോളറെ വിളിച്ച് ഇന്നെനിക്ക് ഷൂട്ടുണ്ടോ എന്നാെക്കെ പറയുന്നു. അങ്ങനെയാണ് പുള്ളിക്കാരി വിചാരിക്കുന്നത്. ഇടയ്ക്ക് കച്ചേരി പോകുകയാണെന്ന് വിചാരിക്കും.

Sowbhagya Venkitesh

മൃദം​ഗത്തിന്റെ ആർട്ടിസ്റ്റ് വന്നോ എന്നൊക്കെ ചോദിക്കും. ഞങ്ങൾ അതൊന്നും തിരുത്തില്ല. വിളിച്ചിട്ടുണ്ട്, ഇപ്പോൾ വരുമെന്ന് പറയുമെന്നും സൗഭാ​ഗ്യ ഓർത്തു. അച്ഛനെക്കുറിച്ചും സൗഭാ​ഗ്യ സംസാരിച്ചു. ഈ ഫീൽഡിൽ ഭാ​ഗ്യമില്ലെങ്കിൽ ഒന്നുമാകാൻ പറ്റില്ല. ഭാ​ഗ്യം കുറവുണ്ടായിരുന്ന ആളാണ് ഡാഡി. പക്ഷെ അത് പോസിറ്റീവായി ​ഗുണം ചെയ്തത് എനിക്കാണ്. കാരണം അച്ഛൻ എപ്പോഴും അവെയ്ലബിൾ ആയിരുന്നു. ഞാനൊരു സിം​ഗിൾ ചൈൽഡ് ആയിട്ട് പോലും തനിയെ ആയിപ്പോയ ഫീൽ ഇല്ലായിരുന്നു.

ഞാൻ തമ്പി എന്നാണ് വിളിച്ചിരുന്നത്. അമ്മയെക്കാൾ കൂടുതൽ എന്റെയടുത്ത് സമയം ചെലവഴിച്ചിട്ടുള്ളത് അച്ഛനാണ്. ആ ഒരു നഷ്ടം ഒട്ടും എനിക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല. എന്റെ അന്നത്തെ ബ്രേക്കപ്പിന്റെ സമയത്ത് ആദ്യം വിചാരിച്ചത് ഇനി ഡാഡിക്കൊപ്പം നല്ലൊരു സമയം ചെലവഴിക്കണമെന്നായിരുന്നു. ആ പ്രണയ ബന്ധത്തിൽ എനിക്കതിന് അനുവാദമില്ലായിരുന്നു. അച്ഛന്റെ കൂടെ സംസാരിക്കാനോ പുറത്ത് പോകാനോ ഇരിക്കാനോ പാടില്ലെന്നായിരുന്നു.

Sowbhagya Venkitesh

ഇപ്പോൾ ആലോചിക്കുമ്പോൾ എന്തിനത് സഹിച്ചെന്ന് ചോദിച്ചാൽ അറിയില്ല. എന്നെത്തന്നെ അടിക്കാനാണ് തോന്നുന്നത്. ബ്രേക്കപ്പായ സമയത്ത് ഇനിയെങ്കിലും ഡാഡിയുമായി നല്ല സമയം എനിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് അച്ഛൻ മരിച്ചത്. അതെനിക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല. ഭയങ്കര പാടായിരുന്നു അതിൽ നിന്നും പുറത്ത് വരാൻ. ഞാൻ ആദ്യം ചെയ്തത്. എറണാകുളം വിട്ടു.

ആ സ്ഥവും വീടും മാറിയപ്പോൾ ഒരു വിധം എനിക്ക് ഓക്കെയായി. പക്ഷെ ഇപ്പോഴും മിസ് ചെയ്യുന്നുണ്ട്. ആ വേദന അതേപോലെയുണ്ട്. മരിച്ചാലും നിന്റെ മകളായി ജനിക്കുമെന്ന് അച്ഛൻ പറഞ്ഞിരുന്നു. മകളെ കാണുമ്പോൾ തനിക്ക് ആശ്വാസമാകാറുണ്ടെന്നും സൗഭാ​ഗ്യ വ്യക്തമാക്കി. ആദ്യം അച്ഛൻ പോകുമെന്ന് അമ്മ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. അമ്മയ് കരച്ചിലായിരുന്നില്ല. ഒരു ലോസിലായിരുന്നു. ഒന്നും അറിയാതായി.

എങ്ങനെ റിയാക്ട് ചെയ്യണം. ഒരാളിങ്ങനെ പറഞ്ഞാൽ തിരിച്ച് എന്ത് പറയണമെന്ന് അറിയില്ല. പെട്ടെന്ന് അമ്മ ആര് വേണമെങ്കിലും എന്ത് വേണമെങ്കിലും പറഞ്ഞിട്ട് പോകുന്ന ആളായി. മുമ്പ് അമ്മ ഫയർ ആയിരുന്നു. ഡാഡിയെ എന്തെങ്കിലും പറഞ്ഞാൽ പോലും അമ്മ മുന്നിൽ നിന്ന് പ്രൊട്ടക്ട് ചെയ്തിരുന്ന ആളാണ്. പിന്നീട് ഒരു വർഷത്തിനുള്ളിൽ ഞാൻ കല്യാണം കഴിച്ച് പോയി. മൊത്തത്തിൽ ഒറ്റയ്ക്കായി. അമ്മ എങ്ങനെയത് കൈകാര്യം ചെയ്തെന്ന് എനിക്കറിയില്ല. അമ്മൂമ്മയേക്കാളും എനിക്ക് കൂടുതൽ പഠിക്കാനുള്ളത് അമ്മയിൽ നിന്നാണെന്നും സൗഭാ​ഗ്യ പറഞ്ഞു.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X