'കുഞ്ഞിനെ ഉറക്കി കിടത്തിയപ്പോൾ മൂർഖൻ വന്നു, കു‍ഞ്ഞിന് സുരക്ഷിതത്വം ഇവിടെ തന്നെയാണ്'; അനുഭവം പറഞ്ഞ് സൗഭാ​ഗ്യ!

സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നവർക്ക് സുപരിചിതമായ കുടുംബമാണ് സൗഭാ​ഗ്യ വെങ്കിടേഷിന്റേത്. ടിക്ക് ടോക്കുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ സൗഭാ​ഗ്യ തന്റെ വിശേഷങ്ങളെല്ലാം ഇപ്പോൾ പങ്കുവെക്കുന്നത് യുട്യൂബ് ചാനൽ വഴിയാണ്.

ലോക്ക് ഡൗൺ കാലത്താണ് സൗഭാ​​ഗ്യയും യുട്യൂബിൽ സജീവമായത്. രണ്ടര ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുണ്ട് സൗഭാ​ഗ്യയുടെ ചാനലിന്. നൃത്തത്തിലാണ് സൗഭാ​ഗ്യ പ്രൊഫഷൻ കണ്ടെത്തിയിരിക്കുന്നത്.

നടിയും സൗഭാ​ഗ്യയുടെ അമ്മയുമായ താര കല്യാണിന്റെ ഡാൻസ് അക്കാദമി സൗഭാ​ഗ്യയും ഭർത്താവ് അർജുനുമാണ് ഏറ്റെടുത്ത് നടത്തുന്നത്. റീൽസ് വീഡിയോകളിലൂടെ തനിക്ക് അഭിനയിക്കാനുള്ള കഴിവ് എത്രത്തോളമാണെന്ന് തെളിയിച്ച സൗഭാ​ഗ്യ അമൃത ടിവിയിലെ ഉരുളക്ക് ഉപ്പേരിയെന്ന ഹാസ്യ പരമ്പരയിൽ അഭിനയിച്ചിരുന്നു.

ഭർത്താവ് അർജുനും ആ സീരിയയിൽ അഭിനയിച്ചിരുന്നു. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലും അർജുൻ‌ അഭിനയിക്കുന്നുണ്ട്.

കുഞ്ഞിനെ ഉറക്കി കിടത്തിയപ്പോൾ മൂർഖൻ വന്നു

താര കല്യാണിന് ഏറ്റവും പ്രിയപ്പെട്ട വിദ്യാർഥികളിൽ ഒരാളായിരുന്നു അർ‌‍ജുൻ. സൗഭാ​ഗ്യും അർജുനും ചെറുപ്പം മുതൽ സുഹൃത്തുക്കളുമായിരുന്നു. പിന്നീട് ഒരു ഘട്ടം എത്തിയപ്പോൾ ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാകാൻ‌ തീരുമാനിക്കുകയുമായിരുന്നു.

ഇപ്പോൾ ഇരുവർക്കും ഒന്നര വയസുകാരിയായ സുദർശന എന്നൊരു മകളുണ്ട്. മകളും ഡാൻസ് ക്ലാസുമാണ് ഇപ്പോൾ സൗഭാ​ഗ്യയുടെ ലോകം. സിനിമയിൽ അഭിനയിക്കാൻ തനിക്ക് ഭയമാണെന്നാണ് സിനിമയിലേക്ക് വരാത്തതെന്താണെന്ന് ചോദിക്കുമ്പോൾ എപ്പോഴും സൗഭാ​ഗ്യ പറയാറുള്ളത്.

കു‍ഞ്ഞിന് സുരക്ഷിതത്വം ഇവിടെ തന്നെയാണ്

പകൽ സമയങ്ങളിൽ‌ ഭർത്താവും വീട്ടിലെ മറ്റ് അം​ഗങ്ങളും ജോലിക്കും പഠനത്തിനുമായി പുറത്ത് പോകുമ്പോൾ സൗഭാ​ഗ്യയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടാകാറുള്ളത്.

ആ സമയത്ത് മകളെ കൈയ്യിൽ എടുത്ത് വെച്ച് ജോലി ചെയ്യുന്നത് ബുദ്ധിമുട്ടായതിനാൽ കിടത്തി ഉറക്കുകയോ ഹാളിലോ മറ്റ് എവിടെയെങ്കിലുമോ കളിക്കാൻ ഇരുത്തിയിട്ട് ജോലികൾ ചെയ്യാൻ പോവുകയോയാണ് സൗഭാ​ഗ്യ ചെയ്യാറുള്ളത്.

എന്നാൽ വളരെ മോശമായൊരു അനുഭവം ഉണ്ടായ ശേഷം അങ്ങനെ ചെയ്യാറില്ലെന്ന് പറയുകയാണ് പുതിയ വീഡിയോയിൽ സൗഭാ​ഗ്യ.

അനുഭവം പറഞ്ഞ് സൗഭാ​ഗ്യ

'മോളെ എവിടെയെങ്കിലും ഉറക്കി കിടത്തിയോ കളിക്കാനിരുത്തിയോ മറ്റ് ജോലികൾ ചെയ്യാൻ ഞാൻ പോകുമ്പോൾ‌ എനിക്ക് ഒരു സമാധാന കേടാണ്. എപ്പോഴും അവൾ എന്ത് ചെയ്യുകയായിരിക്കും എന്നൊരു ടെൻഷനാണ്. ഒരു ദിവസം അമ്മ വീട്ടിൽ ഉണ്ടായിരുന്നു.'

'അന്ന് മകളെ ഉറക്കി കിടത്തി ഞാൻ മറ്റ് ജോലികൾ ചെയ്യാൻ പോയപ്പോൾ മുർഖൻ പാമ്പ് വന്നു. അതിന് ശേഷം മോളെ ഒറ്റയ്ക്കിരുത്തി പോകാൻ ഭയമാണ്.'

'പാമ്പിനെ എനിക്ക് വലിയ പേടിയാണ്. അതുകൊണ്ട് ഇപ്പോൾ കുഞ്ഞുങ്ങളെ ഇരുത്തുന്ന ബാ​ഗിൽ മകളെ ഇരുത്തി എന്റെ ദേഹത്ത് വെച്ച് കെട്ടിയാണ് ഞാൻ പണിയെടുക്കുന്നത്.'

പാമ്പിനെ എനിക്ക് വലിയ പേടിയാണ്

'ചെറിയ നടുവേദന എടുക്കുമെങ്കിലും സമാധാനമുണ്ടാകും. മോളും വഴക്കും കരച്ചിലുമൊന്നും ഉണ്ടാക്കാതെ സമാധാനത്തിൽ ഇരിക്കുകയും ചെയ്യും. അവൾ‌ ഈ ബാ​ഗിനുള്ളിൽ ഇരിക്കുമ്പോൾ ദീർഘനേരം ഉറങ്ങുകയും ചെയ്യും. ഒറ്റയ്ക്ക് ബെഡ്ഡിൽ കിടത്തി ഉറക്കിയിട്ട് പോയാൽ പെട്ടന്ന് മകൾ ഉണരും' സൗഭാ​ഗ്യ പറഞ്ഞു.

മകളെ ബാ​ഗിലിരുത്തി പുറത്തിട്ട് ജോലികൾ അനായാസമായി ചെയ്ത് തീർക്കുന്നതിന്റെ വീ‍ഡിയോയും സൗഭാ​ഗ്യ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് സൗഭാ​ഗ്യയെ അഭിനന്ദിച്ച് എത്തുന്നത്.

ചെറിയ നടുവേദന എടുക്കുമെങ്കിലും സമാധാനമുണ്ടാകും

സൗഭാ​ഗ്യയുടെ അച്ഛൻ രാജാറാം 2017 ജൂലൈ 30നാണ് മരിച്ചത്. വൈറൽപ്പനി ബാധിക്കുകയും പിന്നീട് നെഞ്ചിൽ ഇൻഫെക്ഷനാകുകയും ചെയ്ത രാജാറാമിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇത് പിന്നീട് സെപ്റ്റെസീമിയ എന്ന ഗുരുതരമായ അവസ്ഥയായി മാറുകയും അവയവങ്ങളെല്ലാം ഒന്നൊന്നായി തകരാറിലാവുകയും ചെയ്തു. ഏതാണ്ട് ഒമ്പത് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

സീരിയലിലും സിനിമയിലും ചെറുവേഷങ്ങളുമായി നിറഞ്ഞ നടനാണ് രാജാറാം. പ്രാദേശിക ചാനലുകളിൽ അവതാരകനുമായിരുന്നു. മലയാള ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു രാജാറാമിന്റെ സിനിമ ജീവിതം ആരംഭിച്ചത്.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X