'എനിക്ക് 50 വയസ് വരെയെ ആയുസുള്ളൂ, ഞാൻ നിന്റെ മകളായി ജനിക്കും, അച്ഛനെല്ലാം മുൻകൂട്ടി കണ്ടു'; സൗഭാ​ഗ്യ

സിനിമ-സീരിയൽ താരം താര കല്യാൺ എല്ലാവർക്കും സുപരിചിതയാണ്. വർഷങ്ങളായി അഭിനയ രം​ഗത്തുള്ള താരയുടെ കുടുംബത്തിലെ എല്ലാ അം​ഗങ്ങളും സോഷ്യൽമീഡിയ താരങ്ങളാണ്. അടുത്തിടെ ജനിച്ച സുദർശന വരെ വൈറൽ സെലിബ്രിറ്റിയാണ്.

താരയുടെ അമ്മ സുബ്ബലക്ഷ്മിയും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സൗഭാ​ഗ്യ സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും താര കല്യാണിനുള്ളതിനേക്കാൾ ആരാധകർ സൗഭാ​ഗ്യയ്ക്കും ഭർത്താവ് അർജുനുമാണ്.

ഇരുവരും ഇപ്പോൾ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച് തുടങ്ങിയിട്ടുണ്ട്. ഡബ്സ്മാഷ് വീഡിയോകളിലൂടെയും ടിക്ടോക് വീഡിയോകളിലൂടെയുമാണ് സൗഭാ​ഗ്യ പേരെടുത്തത്.

അർജുനും സൗഭാ​ഗ്യയ്ക്കൊപ്പം ചെറിയ റീൽസ് വീഡിയോകൾ ചെയ്യുമായിരുന്നു. 2020ൽ ആണ് ഏറെ നാളത്തെ പ്രണയത്തിന് ശേഷം സൗഭാ​ഗ്യ വിവാഹിതയായത്. 2021ൽ സൗഭാ​ഗ്യയ്ക്ക് ആദ്യത്തെ മകളും പിറന്നു. വീട് മുഴുവൻ സന്തോഷം കൊണ്ട് നിറയുമ്പോഴും അച്ഛൻ തങ്ങളെ വേ​ഗത്തിൽ വിട്ടുപോയി എന്ന സങ്കടം സൗഭാ​ഗ്യയ്ക്കുണ്ട്.

ഏക മകളായതിനാൽ അച്ഛനോട് വലിയ ആത്മബന്ധം സൗഭാ​ഗ്യയ്ക്കുണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് നടനും നർത്തകനുമായ രാജാറാം അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെ 2017 ജൂലൈ 30ന് ആയിരുന്നു രാജാറാമിന്റെ അന്ത്യം.

അച്ഛനെയോർത്ത് വിതുമ്പി സൗഭാ​ഗ്യ

പിന്നീടിങ്ങോട്ട് സൗഭാ​ഗ്യയുടെ എല്ലാമായത് മുത്തശ്ശിയും അമ്മയുമാണ്. ഇപ്പോൾ‌ തന്നെ വിട്ട് പിരിഞ്ഞ അച്ഛനെയോർത്ത് വിതുമ്പുന്ന സൗഭാ​ഗ്യയുടെ വീഡിയോയാണ് വൈറാലാകുന്നത്. ജ​ഗദീഷ് അവതാരകനായ പണം തരും പടം പരിപാടിയിൽ കുടുംബസമേതം പങ്കെടുത്തപ്പോഴാണ് അച്ഛന്റെ ഓർമകളിൽ സൗഭാ​ഗ്യ വീണ്ടും വാചാലയായത്.

താൻ അമ്പത് വയസുവരെ മാത്രമെ ജീവിച്ചിരിക്കൂവെന്നും അത് കഴിഞ്ഞാൽ ഫോട്ടോയായിട്ട് കാണാമെന്ന് അച്ഛൻ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്നും സൗഭാ​ഗ്യ പറയുന്നു.

'എന്തിനാ എപ്പോഴും ഇങ്ങനെ പറയുന്നത്? പറഞ്ഞ് പറഞ്ഞ് ഒരു ദിവസം അങ്ങനെ സംഭവിക്കും. അതുകൊണ്ട് അത് പറയാതിരിക്കാൻ ഞാൻ അച്ഛനോട് ആവശ്യപ്പെടും. അങ്ങനെ പോയാലും നിന്റെ മോളായി ഞാൻ ജനിക്കും. ഒരു പെണ്ണായി ജനിക്കാൻ എനിക്ക് ആഗ്രഹമുണ്ട് എന്ന് അച്ഛൻ പറയുമായിരുന്നുവെന്നും' സൗഭാഗ്യ കൂട്ടിച്ചേർത്തു.

എനിക്ക് 50 വയസ് വരെയെ ആയുസുള്ളൂ

അച്ഛന്റെ വാക്കുകൾ മനസിലുണ്ടായിരുന്നത് കൊണ്ട് ഒരു പെൺകുഞ്ഞ് വേണമെന്ന് ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മുതൽ താൻ ആഗ്രഹിച്ചുവെന്നും താരം പറയുന്നു. 'അദ്ദേഹം നല്ലൊരു അച്ഛനായിരുന്നു.'

'അദ്ദേഹം ഏറ്റവും മികച്ച് നിന്ന കഥാപാത്രം അതായിരുന്നു. ഈ ലോകത്തെ ഏറ്റവും നല്ല അച്ഛൻ എന്ന് വേണമെങ്കിൽ പറയാം. ഞാൻ സുദർശനയ്ക്ക് ആഗ്രഹിച്ചത് അതുപോലൊരു അച്ഛനെയാണ്. ദൈവം സഹായിച്ച് അതുപോലെ ഒരാളാണ് അർജുൻ.'

'അതിൽ സന്തോഷമുണ്ട്' സൗഭാ​ഗ്യ കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ വിവാഹ വാർഷിക ദിനത്തിൽ താരാ കല്യാൺ ഭർത്താവിന്റെ ഓർമയിൽ പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഒരു ഫോട്ടോയ്ക്കൊപ്പം എടുത്ത സെൽഫിയാണ് താര സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

Recommended Video

അർജുന്റെയും സൗഭാഗ്യയുടെയും സൗഭാഗ്യമായി സുദർശന..എന്താ ഒരു ക്യൂട്ട് ബേബി
അച്ഛന്റെ വാക്കുകൾ മനസിലുണ്ടായിരുന്നു

'മറക്കുവാൻ പറയാനെന്തെളുപ്പം. നിങ്ങളുടെ ഭൗതിക സാന്നിധ്യമില്ലാതെ മറ്റൊരു വിവാഹവാർഷികം കൂടി...' എന്നാണ് താര കല്യാൺ കുറിച്ചത്. കുഞ്ഞ് പിറന്നശേഷം അവളാണ് സൗഭാ​ഗ്യയുടെ ലോകം. അവൾ ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ളപ്പോൾ മുതൽ സുദർശനയുടെ വീഡിയോകളും ഫോട്ടോകളുപം സൗഭാ​ഗ്യയും പങ്കുവെക്കുമായിരുന്നു.

രണ്ടുപേരും നൃത്തത്തിൽ പ്രാവീണ്യമുള്ളവരായതിനാൽ സുദർശനയെ കൈകളിൽ എടുത്ത് നൃത്തം ചെയ്യുന്ന റീൽസുകളും താര ദമ്പതികൾ പങ്കുവെച്ചിരുന്നു.

ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കൈകളിൽ വെച്ച് സാഹസം കാണിക്കുന്നുവെന്ന് ആരോപിച്ച് ആ സമയങ്ങളിൽ നിരവധിപേർ സൗഭാ​ഗ്യയേയും അർജുനേയും വിമർശിച്ചിരുന്നു. പക്ഷെ സൈബർ ബുള്ളിയിങ് ഒന്നും മൈൻഡ് ചെയ്യാതെ തങ്ങളുടെ ജീവിതം ആ​ഘോഷിക്കുകയാണ് അർജുനും സൗഭാ​ഗ്യയും.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X