'മർദ്ദനമേറ്റ് തളർന്ന് കിടക്കുന്ന അർജുൻ സോമശേഖരനും... വാവിട്ട് കരയുന്ന സൗഭാഗ്യ വെങ്കിടേഷും'; വൈറലായി കുറിപ്പ്!
ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ പരമ്പരയായി മാറുകയായിരുന്നു ചക്കപ്പഴം. ആര്‍.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പരമ്പരയില്‍ എസ്പി ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, ശ്രുതി രജനീകാന്ത്, അര്‍ജുന്‍ സോമശേഖര്‍, അമല്‍ രാജീവ്, മുഹമ്മദ് റാഫി, സബീറ്റ ജോര്‍ജ് തുടങ്ങി നിരവധി പേരാണ് അഭിനയിക്കുന്നത്. ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളുമായാണ് പരമ്പര പ്രേക്ഷകരിലേക്ക് എത്തിയത്.
പരമ്പരയിൽ ശിവനായി അഭിനയിച്ചുകൊണ്ടാണ് അർജുൻ സോമശേഖരൻ അഭിനയത്തിലേക്ക് അരങ്ങേറിയത്. അതിന് മുമ്പ് താര കല്യാണിന്റെ മരുമകൻ, നർത്തകൻ എന്നീ ലേബലുകളിലാണ് അർജുൻ സോമശേഖരൻ സോഷ്യൽമീഡിയയിൽ അറിയപ്പെട്ടിരുന്നത്. ഏറെ നാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് അർജുനും സൗഭാഗ്യയും വിവാഹിതരായത്.

ഇരുവർക്കും സുദർശന എന്നൊരു മകളുണ്ട്. ഇതുവരെയും വിവാദത്തിൽ ഒന്നും ഉൾപ്പെടാത്ത കുടുംബമാണ് താര കല്യാണിന്റേത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ അർജുൻ സോമശേഖരനെ കുറിച്ചുള്ള ചില വാർത്തകൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു വാഹനാപകടവുമായി ബന്ധപ്പെട്ടുള്ളതാണ് വിവാദം.
കഴിഞ്ഞ ദിവസം രാത്രി അർജുന്റെ വാഹനവും ഒരു ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുവെന്നും ഓട്ടോറിക്ഷക്കാരന്റെ ഭാഗത്താണ് തെറ്റെന്ന് ആരോപിച്ച് അർജുൻ ഓട്ടോറിക്ഷക്കാരനെ മർദ്ദിച്ചുവെന്നുമാണ് ആരോപണം. അപകടം നടന്ന സമയത്ത് തടിച്ച് കൂടിയവർ അർജുൻ ഓട്ടോറിക്ഷക്കാരനുമായി തർക്കിക്കുന്ന ഒരു വീഡിയോ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തതോടെ സംഭവം കാട്ടുതീ പോലെ സോഷ്യൽമീഡിയയിൽ പടരുകയും ചർച്ചയാവുകയും ചെയ്തു.
കുറ്റം ആരോപിച്ച് അർജുൻ തന്നെ മർദ്ദിച്ചുവെന്നാണ് ഓട്ടോറിക്ഷക്കാരൻ ചില ഓൺലൈൻ മീഡിയകളോട് സംസാരിക്കവെ പറഞ്ഞത്. വിഷയം വലിയ രീതിയിൽ ചർച്ചയായതോടെ നിരവധി അടിസ്ഥാന രഹിതമായ തലക്കെട്ടുകളോടെ യുട്യൂബിൽ വീഡിയോകളും പ്രത്യക്ഷപ്പെട്ട് തുടങ്ങി.
അർജുനെ പോലീസ് അറസ്റ്റ് ചെയ്തു, നാണക്കേടിൽ പൊട്ടിക്കരഞ്ഞ് താര കല്യാൺ, പോലീസിന്റെ കാലുപിടിച്ച് നിലവിളിച്ച് സൗഭാഗ്യ വെങ്കിടേഷ്, സൗഭാഗ്യയുടെ ഭർത്താവ് അർജുൻ അറസ്റ്റിൽ എന്നിങ്ങനെയെല്ലാമായിരുന്നു വിഷയവുമായി ബന്ധപ്പെട്ട് യുട്യൂബിൽ വന്ന വാർത്തകൾ. ഇപ്പോഴിതാ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ഉൾപ്പെടുത്തി വന്ന വാർത്തകളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് സൗഭാഗ്യ.

'വാവിട്ട് കരയുന്ന സൗഭാഗ്യ വെങ്കിടേഷും മർദ്ദനമേറ്റ് തളർന്ന് കിടക്കുന്ന നടൻ അർജുൻ സോമശേഖരനും... തുടർന്ന് കൊച്ചുബേബിയെ അറസ്റ്റ് ചെയ്തു. മന്ത്രിമാർ വിളിച്ച് പറഞ്ഞിട്ടും വിട്ടില്ല', എന്നാണ് പരിഹാസ രൂപേണ അർജുനൊപ്പമുള്ള ചിത്രം പങ്കിട്ട് സൗഭാഗ്യ കുറിച്ചത്. സൗഭാഗ്യയുടെ കുറിപ്പ് വൈറലായതോടെ നടി ശ്രുതി രജനീകാന്ത് അടക്കമുള്ളവർ സൗഭാഗ്യയേയും അർജുനേയും പിന്തുണച്ച് എത്തി. ഈ വർഷത്തെ മികച്ച കോമഡി എന്നായിരുന്നു ശ്രുതിയുടെ കമന്റ്.
അതേസമയം ചിലർ സൗഭാഗ്യയെ ബോഡി ഷെയ്മിങ് നടത്തി ചീത്ത വിളിക്കുന്നുമുണ്ട്. അത്തരം കമന്റുകൾക്ക് കുറിക്കുകൊള്ളുന്ന മറുപടിയാണ് സൗഭാഗ്യ നൽകുന്നത്. എടാ ഇച്ചിരി ചീക്ക തടിയുണ്ടെന്ന് കരുതി നീ എല്ലാവരോടും കളിക്കാൻ നിൽക്കരുത്, പാവപ്പെട്ട തൊഴിലാളികളെ ആക്രമിക്കാൻ പോയാൽ കേസെടുക്കും പിള്ളേച്ചാ...
പാവപ്പെട്ടവനാണെലും പണക്കാരനാണേലും കാണിക്കുന്നത് വൃത്തികേടാണേൽ നാട്ടിൽ ഇടി ഉറപ്പാ... അത്ര മാത്രമേ ആ ചേട്ടനും ചെയ്ത് കാണുള്ളൂ. സെലിബ്രിറ്റിയാണെന്ന് കരുതി ആരെന്ത് ചെയ്താലും വിനയ കുനയൻ ആയിരിക്കണമെന്നില്ലല്ലോ, ആരേയും ഉപദ്രവിക്കാതെ അവനവന്റെ കാര്യം നോക്കി നടക്കുന്നവർക്ക് ചെറിയ ഒരു പാളിച്ച പറ്റാൻ നോക്കി ഇരിക്കുന്നവരാണ് നാട്ടുകാർ. അതിന് അവർ എന്ത് പറഞ്ഞും നമ്മളെ തളർത്തും... മൈന്റ് ചെയ്യേണ്ട സൗക്കുട്ടി എല്ലാവരുടെയും വായടക്കാൻ നമുക്ക് പറ്റില്ല എന്നിങ്ങനെ സൗഭാഗ്യയേയും കുടുംബത്തേയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്.


Click it and Unblock the Notifications