അര്‍ജുന്‍റെ ആ സ്വഭാവം ഇഷ്ടമാണെന്ന് സൗഭാഗ്യ! അങ്ങനെയായിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് താര കല്യാണിന്റേത്. നര്‍ത്തകി കൂടിയായ താര അഭിനയത്തിനൊപ്പം നൃത്തത്തേയും ചേര്‍ത്തുപിടിച്ചിരുന്നു. താര മാത്രമല്ല സൗഭാഗ്യയും ഭര്‍ത്താവായ അര്‍ജുനും നൃത്തത്തില്‍ സജീവമാണ്. ഡബ്‌സ്മാഷും ടിക് ടോക്ക് വീഡിയോയുമൊക്കെയായി ഇരുവരും ഇടയ്ക്ക് എത്താറുണ്ട്. ഇവരുടെ വിവാഹത്തിന്റെ വിശേഷങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുടുംബസമേതമായി ഇവര്‍ നൃത്തവും ടിക് ടോക്കുമൊക്കെയായി എത്താറുണ്ട്.

അടുത്തിടെ ജെബി ജംഗക്ഷനിലേക്ക് ഇവരെത്തിയിരുന്നു. പ്രണയത്തെക്കുറിച്ചും ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചുമൊക്കെ ഇരുവരും പറഞ്ഞിരുന്നു. കുട്ടികളേയും പെറ്റ്‌സിനേയുമൊക്കെ തനിക്കേറെ പ്രിയപ്പെട്ടതാണെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു. സൗഭാഗ്യ കുക്ക് ചെയ്യാത്തതില്‍ തനിക്ക് പരിഭവമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചേട്ടന്റെ മക്കളെക്കുറിച്ചുമൊക്കെ അദ്ദേഹം വാചാലനായിരുന്നു. ഇവരുടെ വിവാഹത്തിന്റെ ചിത്രത്തിനിടയില്‍ മോശം കമന്റുകളുമായി ചിലരെത്തിയിരുന്നു. ഇതേക്കുറിച്ചും ഈ കുടുംബം പ്രതികരിച്ചിരുന്നു.

വിവാഹം കഴിഞ്ഞ് വീടുമാറി

വിവാഹം കഴിഞ്ഞ് വീടുമാറി

സൗഭാഗ്യയുടേയും അര്‍ജുന്റേയും വിവാഹം കഴിഞ്ഞതിന് പിന്നാലെയായാണ് താര കല്യാണ്‍ വീടുമാറിയത്. ഇതേക്കുറിച്ചായിരുന്നു മുത്തശ്ശി ചോദിച്ചത്. ഇതെന്ത് കൊണ്ടാണ് സൗഭാഗ്യ അനുവദിച്ചതെന്നായിരുന്നു മുത്തശ്ശിയുടെ ചോദ്യം. അമ്മയുടെ സാരിത്തുമ്പ് വിടാതിരുന്ന നീ ഇതെങ്ങനെ അനുവദിച്ചുവെന്നായിരുന്നു മുത്തശ്ശിക്ക് അറിയേണ്ടിയിരുന്നത്. എല്ലാവരും കൂടി ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അത്. അമ്മയ്ക്ക് അമ്മയുടേതായ സ്‌പേസ് കിട്ടട്ടെ എന്ന് കരുതി.

ബുദ്ധിമുട്ടായിരുന്നു

ബുദ്ധിമുട്ടായിരുന്നു

കുറച്ച് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. ടീച്ചര്‍ മാറിത്താമസിച്ചതിനെക്കുറിച്ച് പലരും ചോദിച്ചിരുന്നു. അമ്മയ്ക്ക് ഇനി സുഖമായല്ലോ, അര്‍ജുന്‍ വീട്ടിലേക്ക് വന്നല്ലോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. നെഗറ്റീവ് ടോണിലായിരുന്നു പലരും ചോദിച്ചത്. ഒരു മതിലിന് ഇപ്പുറത്തും അപ്പുറത്തുമായാണ് ഞങ്ങളുടെ വീടുകള്‍. വിവാഹമൊക്കെ നീ ചെയ്‌തോ, കുഞ്ഞിനെ നോക്കാനായി ബേബിസിറ്ററായി ഞാന്‍ വരില്ലെന്നായിരുന്നു അമ്മ ആദ്യം പറഞ്ഞ കണ്ടീഷനെന്നും സൗഭാഗ്യ പറയുന്നു.

തീരുമാനത്തിന് കാരണം

തീരുമാനത്തിന് കാരണം

പട്ടിക്കുട്ടിയെ നോക്കാന്‍ ഞാന്‍ ഏല്‍പ്പിക്കുമല്ലോ, അപ്പോള്‍ അമ്മാ, അവനെന്ത് കൊടുത്തു, എത്ര ഭക്ഷണം കൊടുത്തു ഇങ്ങനെയുള്ള ചോദ്യങ്ങളുമായി വിളിക്കാറുണ്ട്. പട്ടിക്കുട്ടിയെ നോക്കാനേല്‍പ്പിച്ചപ്പോള്‍ ഇങ്ങനെയെങ്കില്‍ കുട്ടിയെ ആയിരുന്നുവെങ്കില്‍ എന്തായിരിക്കും. അവരുടെ കുട്ടികള്‍ അവര്‍ തന്നെ വളര്‍ത്തട്ടെ. അത് അവരുടെ ഉത്തരവാദിത്തരമല്ലേയെന്നും താര കല്യാണ്‍ ചോദിക്കുന്നു.

അത്ഭുതപ്പെടുത്തിയ കാര്യം

അത്ഭുതപ്പെടുത്തിയ കാര്യം

സൗഭാഗ്യയുടെ സ്വഭാവത്തില്‍ അത്ഭുതപ്പെടുത്തിയ കാര്യത്തെക്കുറിച്ചും ജോണ്‍ ബ്രിട്ടാസ് ചോദിച്ചിരുന്നു. മൃഗങ്ങളോടുള്ള സ്‌നേഹമാണ് തന്നെ അത്ഭുതപ്പെടുത്തിയത്. അതേ പോലെ തന്നെ ബൈക്കിനോടുള്ള ഇഷ്ടം. സെലിബ്രിറ്റിയായിരിക്കുന്ന ഒരാള്‍ ബൈക്കിലൊക്കെ പോവുമെന്ന് ചിന്തിച്ചിരുന്നില്ല. സ്‌പോര്‍ട്‌സ് ബൈക്കുകളെക്കുറിച്ചൊക്കെ പറയാറുണ്ട് ആള്‍. അര്‍ജുന്‍രെ ധൈര്യം തനിക്ക് ഇഷ്ടമാണെന്നും അത് പോലെയായിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കാറുണ്ടെന്നും സൗഭാഗ്യ പറയുന്നു.

പ്രൊപ്പോസ് ചെയ്യുന്നത്

പ്രൊപ്പോസ് ചെയ്യുന്നത്

സക്കൂട്ടീ, രണ്ടര വര്‍ഷമായി മിക്ക കാര്യങ്ങളിലും നമ്മളൊരുമിച്ചാണ്. ജോലിയും ഹോബിയുമൊക്കെ ഒരുമിച്ചാണ്. എനിക്കൊരു ലൈഫ് പാര്‍ട്‌നറുണ്ടെങ്കില്‍ അത് സക്കുട്ടി മതി, ഇതൊന്നും പറയില്ല, പെണ്ണെ കെട്ടാം ഇതായിരിക്കും പറയുന്നതെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു. കുട്ടിക്കാലത്തെ തന്റെ അനുഭവത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. പപ്പയും ചേട്ടനുമൊക്കെ ഡാന്‍സ് ക്ലാസില്‍ വിളിക്കാന്‍ വരാറുണ്ടായിരുന്നു. അന്നൊരുപാട് നാണംകെട്ടിട്ടുണ്ടെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X