'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'
നടി താര കല്യാണിന്റെ മകളും സോഷ്യൽമീഡിയ സെലിബ്രിറ്റിയുമായ സൗഭാഗ്യ വെങ്കിടേഷ് യുട്യൂബ് വ്ലോഗിങിലൂടെയും റീൽസിലൂടെയും ടിക്ക് ടോക്ക് വീഡിയോകളിലൂടെയുമാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. സീരിയൽ താരം അർജുൻ സോമശേഖരനാണ് സൗഭാഗ്യയുടെ ഭർത്താവ്. കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ ദുഖം അനുഭവിച്ചത് സൗഭാഗ്യയുടെ കുടുംബമാണ്. കാരണം ഭർത്താവ് അർജുന്റെ കുടുംബത്തിലെ രണ്ട് അംഗങ്ങളേയാണ് സൗഭാഗ്യയ്ക്ക് പതിനഞ്ച് ദിവസത്തെ ഇടവേളയ്ക്കുള്ളിൽ നഷ്ടപ്പെട്ടത്. ആദ്യം മരിച്ചത് സൗഭാഗ്യയുടെ നാത്തൂനായിരുന്നു. പിന്നാലെ അർജുന്റെ അച്ഛനും ഒരു വർഷം കഴിഞ്ഞപ്പോൾ അമ്മയും മരിച്ചു.
തുടരെ തുടരെ കുടുംബത്തിൽ മരണമുണ്ടായപ്പോൾ യാഥാർത്ഥ്യമാണോ അതോ സ്വപ്നമാണോയെന്ന് പോലും മനസിലാക്കാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്ന് സൗഭാഗ്യ പറയുന്നു. ഐ ആം വിത്ത് ധന്യ വർമ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൊവിഡ് കാലത്തുണ്ടായ ദുരിതങ്ങളെ കുറിച്ച് സൗഭാഗ്യ മനസ് തുറന്നത്. ഇപ്പോൾ നാത്തൂന്റെ രണ്ട് മക്കളും സൗഭാഗ്യയ്ക്കും അർജുനുമൊപ്പമാണ് വളരുന്നത്.

ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിലുണ്ടായിരുന്നതെന്ന് പറഞ്ഞാണ് സൗഭാഗ്യ സംസാരിച്ച് തുടങ്ങുന്നത്. 'എന്റെ ഡാഡിയെ നഷ്ടപ്പെട്ട അവസ്ഥയിൽ നിന്നും ഞാൻ ഇപ്പോഴും ഓവർകം ആയിട്ടില്ല. ഇപ്പോഴും അത് എനിക്ക് വലിയ വിഷമം തരുന്ന പീരിഡ് തന്നെയാണ്. അച്ഛന്റെ മരണശേഷം അർജുൻ ചേട്ടനുമായുള്ള വിവാഹമൊക്കെ കഴിഞ്ഞപ്പോഴാണ് ഞാൻ സന്തോഷം അനുഭവിച്ചത്.'
'പിന്നെ കുറച്ചുനാൾ ജീവിതം അടിപൊളിയായിട്ടാണ് പോയിക്കൊണ്ടിരുന്നത്. അപ്പോഴാണ് പെട്ടന്ന് കൊവിഡും അതുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളും ഉണ്ടാകുന്നത്. കൊവിഡ് ന്യൂസും അതുമായി ബന്ധപ്പെട്ടുള്ള മരണങ്ങളും എല്ലാം വാർത്തയിലൂടെ ഞങ്ങൾ അറിയുന്നുണ്ടായിരുന്നു. പക്ഷെ അതിന്റെ ഗ്രാവിറ്റി അറിഞ്ഞത് ഞങ്ങളുടെ വീട്ടിൽ ഇതെല്ലാം ഉണ്ടായപ്പോഴാണ്.'
'മരണം ഞങ്ങളുടെ വീട്ടിൽ ഉണ്ടാകുമെന്ന് ആ സമയത്ത് ചിന്തിച്ചിരുന്നില്ല. സിസ്റ്റർ ഇൻ ലോയ്ക്ക് വയ്യാതെയായി. പെട്ടന്ന് തന്നെ ഹോസ്പിറ്റലിയായി. പക്ഷെ മരിക്കും എന്നൊന്നും ചിന്തിച്ചിരുന്നില്ല. പിറ്റേദിവസം അറിയുന്നത് പുള്ളിക്കാരി മരിച്ചുപോയി എന്നാണ്. അതൊരു വലിയ ഷോക്കായിരുന്നു. ചേച്ചിയായിരുന്നു ഞങ്ങളുടെ ഫാമിലിയുടെ എല്ലാം.'
'അതുകൊണ്ട് തന്നെ ചേച്ചിയുടെ ലോസ് ഉണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യ ചിഹ്നമായിരുന്നു മുന്നിൽ. എല്ലാവർക്കും ചേച്ചിയില്ലാതെ പറ്റില്ലെന്ന അവസ്ഥയായിരുന്നു. അന്ന് ചേച്ചിയുടെ മകൾ അനുവിന് പത്ത് വയസ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളു. മോൻ കൂടുതൽ അറ്റാച്ച്ഡ് ചേച്ചിയുമായിട്ടായിരുന്നു. ആ ഷോക്കിൽ നിന്നും തിരിച്ച് വരാൻ പതിനഞ്ച് ദിവസം മാത്രമെ ദൈവം നമുക്ക് തന്നുള്ളു.'

'അപ്പോഴേക്കും എന്റെ ഫാദർ ഇൻ ലോയും മരിച്ചു. രണ്ടുപേർക്കും കൊവിഡായിരുന്നു. സ്വപ്നമാണോ അതോ റിയലായി ഫാമിലി നടക്കുകയാണോ എന്നൊന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു. അന്ന് ഫാമിലി ഒരു മരവിച്ച അവസ്ഥയിലായിരുന്നു. കരയാൻ പോലും കഴിയാത്ത അവസ്ഥ. ആ സമയത്ത് ഞാൻ ഗർഭിണിയായിരുന്നു.'
'മാത്രമല്ല കുറച്ച് കോംപ്ലിക്കേഷനും ഉണ്ടായിരുന്നു. കൊവിഡായതുകൊണ്ട് എന്നെ അമ്മയ്ക്കൊപ്പമായിരുന്നു താമസിപ്പിച്ചത്. അർജുൻ ചേട്ടനെ എനിക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് ഞങ്ങൾ രണ്ടുപേരും രണ്ടിടത്തായിരുന്നു. നമ്മുടെ ലൈഫ് തീർന്നുവെന്ന് വരെ ഞാൻ ചിന്തിച്ചു. ആറ് മാസം ഒക്കെ ആയപ്പോഴാണ് ഞങ്ങളെല്ലാവരും വീണ്ടും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. വീട്ടിലേക്ക് വരുമോയെന്ന് ചോദിച്ച് അനു ഫോൺ വിളിച്ച് കരച്ചിലായിരുന്നു.'
'ചേച്ചിയുടെ മരണത്തോടെ മൂത്തമകൻ വല്ലാതെ ഒതുങ്ങിപ്പോയി. കാരണം അവന് ഏറ്റവും അറ്റാച്ച്മെന്റ് ചേച്ചിയുമായിട്ടായിരുന്നു. അതുപോലെ ബ്രദറിൻ ലോ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന നല്ലൊരു വ്യക്തിയാണ്. ഒരാളെപ്പോലും ഹേർട്ട് ചെയ്ത് സംസാരിക്കാറില്ല. ചേച്ചിയുടെ മരണശേഷം ചേട്ടൻ ഇപ്പോഴും ഉള്ളിൽ തകർന്നിരിക്കുകയാണ്. അത് നമുക്ക് മനസിലാകും', എന്നാണ് സൗഭാഗ്യ പറഞ്ഞത്.


Click it and Unblock the Notifications