ആദ്യ ക്രഷ് ആര്? അർജുന്റെ മുന്നിൽ ആ പേര് വെളിപ്പെടുത്തി സൗഭാഗ്യ

കൈനിറയെ ആരാധകരാണ് സൗഭാഗ്യ വെങ്കിടേഷിനുളളത്. ഡബ്സ്മാഷ് ടിക് ടോക് റാണി എന്നാണ് സൗഭാഗ്യയെ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്. അധികം ഹേറ്റേഴ്സ് ഇല്ലാത്ത ടിക് ടേക് താരമാണ് സൗഭാഗ്യ. മികച്ച നടിയും നർത്തകിയും കൂടിയാണ് സൗഭാഗ്യ വെങ്കിടേഷ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഭർത്താവ് അർജുൻ ശേഖറുമൊത്തുളള ഒരു വീഡിയോയാണ്. ഈ രസകരമായ വീഡിയോയുടെ ചെറിയ ഭാഗം സൗഭാഗ്യ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.

Sowbhagya  Venkitesh

സൗഭാഗ്യയ്ക്ക് ഏറ്റവും ആദ്യം ക്രഷ് തോന്നിയ പുരുഷൻ ആരാണെന്നായിരുന്നു ചോദ്യം. ഉത്തരം സൗഭാഗ്യയും അർജുനും പറയണം. സൗഭാഗ്യയോട് ഉത്തരം കടലാസിൽ എഴുതാൻ ആവശ്യപ്പെട്ട അവതാരക അർജുനോട് ചോദ്യം നേരിട്ട് ചോദിക്കുകയായിരുന്നു. അയ്യോ എനിക്ക് തന്നെ അറിയില്ലല്ലോ ദൈവമേ... എന്നുളള കമന്റോട് കൂടിയാണ് സൗഭാഗ്യ ഉത്തരം എഴുതിയത്. 'കൂടെ ഡാൻസ് ചെയ്തിരുന്ന ഒരു പയ്യൻ ആണെന്നാണ് എന്റെ വിശ്വാസം' എന്ന് അർജുൻ മറുപടി പറഞ്ഞു. അത് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ' എന്ന് സൗഭാഗ്യയും. എന്നാൽ അർജുന് ആളെ പിടി കിട്ടിയില്ല. പേര് പറയണമെന്ന് അവതാരക പറഞ്ഞപ്പോൾ അയാളിപ്പോൾ കല്യാണം കഴിഞ്ഞ് സുഖമായി ജീവിക്കുന്നുണ്ടാകുമെന്നാണ് സൗഭാഗ്യ മറുപടി പറഞ്ഞത്.

മാധവൻ എന്നാണ് സൗഭാഗ്യ ഉത്തരം എഴുതിയത്. അത് മറ്റാരും അല്ല തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരം മാഡി ആയിരുന്നു സൗഭാഗ്യയുടെ ആദ്യ ക്രഷ്. അയാള് കല്യാണം കഴിച്ചതാണോ എന്നായിരുന്നു സൗഭാഗ്യയുടെ അടുത്ത സംശയം. അയാൾക്ക് എന്റെ പ്രായത്തിൽ ഒരു മോനുണ്ട്' എന്ന് അർജുൻ മറു കമന്റും അടിച്ചു. ഇരുവരുടേയും രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Recommended Video

Soubhagya Wedding Video | സൗഭാഗ്യ വെങ്കടേഷിന്റെ കിടിലൻ കല്യാണവീഡിയോ | FilmiBeat Malayalam

സൗഭാഗ്യയെ പോലെ തന്നെ ഡാൻസറാണ് അർജുനും ഫെബ്രുവരി മാസത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു താരാ കല്യാണിന്റെ ഏക മകളായ സൗഭാഗ്യയുടെയും അർജുൻ സോമശേഖരന്റേയും വിവാഹം. നർത്തകനും, സൗഭാഗ്യയുടെ ടിക്ടോക്, ഇൻസ്റ്റാഗ്രാം വീഡിയോകളിലെ സ്ഥിരം പങ്കാളിയുമാണ് അർജുൻ. കൂടാതെ അമ്മ താരാ കല്യാണിന്റെ ശിഷ്യൻ കൂടിയാണ് അർജുൻ.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X