For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിഞ്ഞപ്പോള്‍ എല്ലാവരും ചോദിച്ച ചോദ്യത്തെക്കുറിച്ച് സൗഭാഗ്യ! ടിക് ടോക് നിരോധനം ബാധിച്ചില്ല

  |

  വ്യത്യസ്തമായ ടിക് ടോക് വീഡിയോകളുമായാണ് സൗഭാഗ്യ വെങ്കിടേഷ് എത്താറുള്ളത്. നര്‍ത്തകിക്ക് പുറമെ മികച്ചൊരു അഭിനേതാവും കൂടിയാണ് താനെന്ന് ചാരം തെളിയിച്ചതും ഈ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു. അമ്മയും അമ്മൂമ്മയും ഭര്‍ത്താവുമെല്ലാം സൗഭാഗ്യയുടെ വീഡിയോയില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതോടെയായിരുന്നു ടിക് ടോകും നിര്‍ജീവമായത്. തന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്തതിനെക്കുറിച്ച് പറഞ്ഞായിരുന്നു നേരത്തെ താരമെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പും ചിത്രവും വൈറലായി മാറിയിരുന്നു.

  സൗഭാഗ്യയുടെ ഫോളോവേഴ്‌സ് 15 ലക്ഷമാണെങ്കില്‍ അമ്മയായ തരകല്യാണിന്റേത് 5 ലക്ഷം പേരാണ്. ഭര്‍ത്താവ് അര്‍ജുനും 20,000ലധികം ഫോളോവേഴ്‌സുണ്ട്. അമ്മൂമ്മയുടെ അക്കൗണ്ടിലും നിരവധി പേരാണ് ഫോളോ ചെയ്യുന്നത്. കുടുംബത്തിലെല്ലാവരും ടിക് ടോക്കില്‍ സജീവമായതിനാല്‍ 20 ലക്ഷത്തിലധികം പേരാണ് ഇവരെ ഫോളോ ചെയ്യുന്നത്. ഇതാണ് പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇല്ലാതായത്. ഇതേക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരപുത്രി ഇപ്പോള്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം മനസ്സുതുറന്നത്.

  ടിക് ടോകിന് വിട

  ടിക് ടോകിന് വിട

  ടിക് ടോക്കുള്‍പ്പടെ 59 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ഇതിന് പിന്നാലെയായാണ് സ്വന്തം അക്കൗണ്ട് ഡിലീറ്റ് ചെയ്തുവെന്ന് വ്യക്തമാക്കി സൗഭാഗ്യ വെങ്കിടേഷ് എത്തിയത്. അധികനേരമൊന്നും ചിന്തിക്കാതെയാണ് 15 ലക്ഷം വരുന്ന ഫോളോവേഴ്സിനോട് ഗുഡ് ബൈ എന്ന് പറഞ്ഞത്. കുടുംബത്തിലെല്ലാവരുമായി 20 ലക്ഷത്തിന് മേലെ വ്യൂവര്‍ഷിപ്പ് വരുന്നുണ്ട്. ഡിലീറ്റ് ചെയ്യുന്നതിനിടയില്‍ ആക്ഷന്‍ സ്ഥിരീകരിക്കാനായി ചോദിച്ചപ്പോള്‍ കണ്ണടച്ച് ഡിലീറ്റ് ബട്ടണ്‍ പ്രസ് ചെയ്യുകയായിരുന്നുവെന്ന് താരം പറയുന്നു.

  തളര്‍ത്തുകയോ?

  തളര്‍ത്തുകയോ?

  ടിക് ടോക് നിരോധനമെന്ന തീരുമാനം തന്നെ എങ്ങനെയാണ് ബാധിച്ചത് എന്നതിനെക്കുറിച്ച് കുറേ പേര്‍ ചോദിച്ചിരുന്നു. ടിക് ടോക്ക് എന്ന അപ്ലിക്കേഷനാണ് നിരോധിച്ചത്. കലാകാരന്‍മാര്‍ക്കല്ല വിലക്ക്. ആപ് നിരോധിക്കാനായി തീരുമാനിച്ച സര്‍ക്കാര്‍ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നുവെന്നും താരം പറയുന്നു. ഈ പ്രതിഷേധത്തില്‍ താനും അണിചേര്‍ന്നിട്ടുണ്ട്. നല്ല കലാകാരന്‍മാരെ സംബന്ധിച്ചടത്തോളം ഏത് പ്ലാറ്റ്ഫോം ലഭിച്ചാലും പെര്‍ഫോം ചെയ്യാന്‍ കഴിയും.

  Tik Tok Celebrities Reacts To The Ban | FilmiBeat Malayalam
  വരുമാനം ഇല്ലാതാവും

  വരുമാനം ഇല്ലാതാവും

  ടിക് ടോക്കിലൂടെ പല കാര്യങ്ങളും ചെയ്യാറുണ്ടായിരുന്നു. ഓൺലൈനിൽ നിന്നും ലഭിച്ചിരുന്ന വരുമാനം കൂടിയാണ് നിലച്ചത്. അതേക്കുറിച്ചോര്‍ത്ത് ആശങ്കയൊന്നുമില്ല. രാജ്യവും രാജ്യതീരുമാനവുമാണ് വലുത്. ഡിലീറ്റ് ചെയ്യുന്നതിന് മുന്‍പ് അവസാനത്തെ വീഡിയോ പോലും ഇടാന്‍ തോന്നിയില്ല. ടിക് ടോക്കിന് ശേഷം ഇനിയെന്ത് എന്നുള്ള ചോദ്യത്തിന് വ്യക്തമായ മറുപടിയും താരത്തിനുണ്ട്. ഇന്‍സ്റ്റഗ്രാം എന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്.

  അമ്മയും അമ്മൂമ്മയും

  അമ്മയും അമ്മൂമ്മയും

  അമ്മയെ വളരെയധികം പണിപ്പെട്ടാണ് ടിക് ടോക്ക് ലോകത്തേക്ക് കൊണ്ടുവന്നത്. അമ്മ കൂടി വന്നതോടെയാണ് ഒരുമിച്ച് നൃത്തവും കോമഡിയുമൊക്കെ ചെയ്യാന്‍ തുടങ്ങിയത്. അമ്മ ഇതിനിടയില്‍ അമ്മൂമ്മയേയും കൂടെക്കൂട്ടി വീഡിയോ ചെയ്യുകയായിരുന്നു. അക്കൗണ്ടുണ്ടെങ്കിലും അമ്മൂമ്മ അത്ര സജീവമല്ലായിരുന്നു. അധ്വാനമുള്ള ജോലി തന്നെയാണ് ടിക് ടോക്കിലേതും. ഡയലോഗുകളൊക്കെ പഠിക്കാനുണ്ട്. ആക്ഷനും എക്സ്പ്രഷനുമൊക്കെ ശ്രദ്ധിക്കണം.

  വിവാഹത്തെക്കുറിച്ച്

  വിവാഹത്തെക്കുറിച്ച്

  അടുത്ത സുഹൃത്തായ അര്‍ജുനെയായിരുന്നു സൗഭാഗ്യ വിവാഹം ചെയ്തത്. ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരുന്നു ഒരുവിഭാഗം എത്തിയത്. എന്നാണ് വിവാഹമോചനമെന്നായിരുന്നു ചിലരുടെ ചോദ്യം. ടിക് ടോക്കില്‍ റോസ്റ്റിങ് വീഡിയോ സജീവമായപ്പോള്‍ തങ്ങള്‍ അതേക്കുറിച്ച് പ്രതികരിക്കുകയോ ഒപ്പം ചേരുകയോ ചെയ്തിരുന്നില്ല. ഇതുവരെ ചെയ്ത ഒരു വീഡിയോ പോലും എടുത്ത് വെക്കാതെയാണ് താന്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തതെന്നും താരം പറയുന്നു.

  Read more about: sowbhagya venkitesh
  English summary
  Sowbhagya Venkitesh reveals about the questions she faced after her marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X