തീരാനഷ്ടത്തിനിടയിലും ആഘോഷം! അനുവിന് സൗഭാഗ്യയും അര്‍ജുനും നല്‍കിയത്! ആദ്യമായി ആവശ്യപ്പെട്ടത് കൊടുത്തു
വ്‌ളോഗിലൂടെയായി ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് സൗഭാഗ്യ വെങ്കിടേഷ്. ഡാന്‍സ് പരിപാടികളും, വീട്ടിലെ വിശേഷങ്ങളുമൊക്കെയാണ് വ്‌ളോഗിലൂടെ കാണിക്കാറുള്ളത്. മെലിയാന്‍ വേണ്ടി നടത്തിയ ട്രീറ്റ്‌മെന്റിനെക്കുറിച്ചുള്ള തുറന്നുപറച്ചില്‍ വൈറലായിരുന്നു. അര്‍ജുന്റെ സഹോദരന്റെ മക്കളും സൗഭാഗ്യയ്‌ക്കൊപ്പമുണ്ടാവാറുണ്ട്. അവരോടൊപ്പം കൂടുമ്പോഴാണ് ഞാന്‍ കിളവിയല്ലെന്ന് മനസിലാക്കുന്നത്. ആ ഒരു വൈബ് പറഞ്ഞറിയിക്കാനാവില്ല. അര്‍ജുന്‍ ചേട്ടനും, മനുവിനും അങ്ങേയറ്റത്തെ അഡ്വഞ്ചറസ് മൈന്‍ഡാണ്. എന്ത് വേണമെങ്കിലും കേറി ചെയ്ത് കളയും. പേടി എന്നൊരു കാര്യവും അവരുടെ ജീവിതത്തില്‍ ഇല്ല. അടുത്തിടെ അര്‍ജുന്‍ ചേട്ടന്‍ ഹോഴ്‌സ് റൈഡിംഗ് പഠിക്കുന്നുണ്ട്. ഇനി അടുത്തതായി വീട്ടിലേക്ക് വരുന്നത് കുതിരയാണെന്നാണ് തോന്നുന്നത്. പൊതുവെ അങ്ങനെയാണ് സംഭവിക്കാറുള്ളത്.
എനിക്ക് ഭയങ്കരമായി പേടിയുള്ള കാര്യമായിരുന്നു കുതിരപ്പുറത്ത് കയറുന്നത്. വെറുതെ അത് വഴി പോയതാണ്. അപ്പോഴാണ് അവരെല്ലാം നിര്‍ബന്ധിച്ച് കുതിരയുടെ പുറത്ത് കയറ്റിയത്. പേടിയാണെന്ന് ഞാന്‍ പറയുന്നുണ്ടെങ്കിലും, അവരത് മനസിലാക്കുന്നുണ്ടായിരുന്നില്ല. പേടിയുള്ള കാര്യം പഠിക്കുന്നതൊക്കെ നല്ലതാണെന്നാണ് പറയാറുള്ളത്. എന്റെ അനുഭവം അങ്ങനെയാണ്. ഝാന്‍സി റാണിയെപ്പോലെ പോവണമെന്നൊക്കെ ആഗ്രഹമുണ്ടെങ്കിലും ഞാന്‍ തന്നെ വേണമല്ലോ ഇനീഷ്യേറ്റീവ് എടുക്കാന്‍ എന്നും സൗഭാഗ്യ പറയുന്നുണ്ടായിരുന്നു. അടുത്തിടെ സംഭവിച്ച നല്ലതും ചീത്തയുമായ കാര്യങ്ങളെക്കുറിച്ചായിരുന്നു പുതിയ വ്‌ളോഗിലൂടെ പങ്കുവെച്ചത്.

ഫിറോസേട്ടന്‍ വിട്ടുപോയെന്ന് വിശ്വസിക്കാനാവുന്നില്ല. അവരെല്ലാം എന്റെ വ്‌ളോഗിലൂടെയായി നിങ്ങള്‍ കണ്ടതാണ്. ഫര്‍ഹാനും മറിയവുമെല്ലാം ഇടയ്ക്കിടെ ഞങ്ങളെ കാണാന്‍ വരാറുണ്ട്. ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ ആദ്യം മനസിലേക്ക് വന്നതും അവരുടെ മുഖങ്ങളാണ്. എന്നെയും, അര്‍ജുന്‍ ചേട്ടനെയും, ഞങ്ങളുടെ ഫാമിലിയേയും വളരെ നന്നായി മനസിലാക്കിയവരാണ് അവര്‍. ഞങ്ങള്‍ ഫ്രണ്ട്‌സ് കം ഫാമിലിയാണ്. അര്‍ജുന്‍ ചേട്ടനും ഫിറോസേട്ടനും വര്‍ഷങ്ങളായുള്ള ബന്ധമാണ്. ഒരു മാസം മുന്നെ വരെ ഞങ്ങളെല്ലാം ഒന്നിച്ച് ഈ വീട്ടില്‍ കൂടിയതാണ്. മറിയത്തിനും, ഫര്‍ഹാനും ദൈവം ശക്തി കൊടുക്കട്ടെ. ദൈവത്തിനൊപ്പമായി ഫിറോസേട്ടന്റെ ആത്മാവും അവരുടെ കൂടെയുണ്ടാവട്ടെ. ഞങ്ങളെല്ലാവരും അന്ന് ആശുപത്രിയിലുണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞ് നേരെ അര്‍ജുന്‍ ചേട്ടനും അങ്ങോട്ടേക്കാണ് വന്നത്.
അനുവിന്റെ 15ാം പിറന്നാളായിരുന്നു അന്ന്. ഒരു സ്ഥലത്ത് തീരാനഷ്ടം. മറുവശത്ത് ഒരു ലൈഫ് ഉണ്ടായതും. ചെറിയ രീതിയില്‍ വീട്ടില്‍ തന്നെ വെച്ച് ബര്‍ത്ത് ഡേ ആഘോഷിക്കാനായി തീരുമാനിക്കുകയായിരുന്നു. വിദ്യയാണ് മെനക്കെട്ട് ഡെക്കറേഷനൊക്കെ ചെയ്തത്. പുലര്‍ച്ചെയായിരുന്നു കേക്ക് കട്ടിംഗൊക്കെ. ബര്‍ത്ത് ഡേയ്ക്ക് മുന്നെയായി അവളൊരു ആഗ്രഹം പറഞ്ഞിരുന്നു. ഒരു ഐ ഫോണ്‍ വേണമെന്നാണ് പറഞ്ഞത്. കൂടുതല്‍ ക്ലാരിറ്റിയോടെ വീഡിയോ എടുക്കണമെന്നൊക്കെയാണ് പറഞ്ഞത്. നന്നായി വീഡിയോ എടുത്ത്, ഇനി വ്‌ളോഗില്‍ കൂടുതല്‍ ആക്ടീവാകുമെന്നാണ് കരുതുന്നത്. അനുവും ആകെ സന്തോഷവും സങ്കടവും കലര്‍ന്ന നിമിഷങ്ങളായിരുന്നു.


Click it and Unblock the Notifications