രണ്ടാള്‍ക്കും പെണ്‍കുഞ്ഞ് വേണമെന്നാണ് ആഗ്രഹം! തുറന്നുപറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്

By Prashant V R

ടിക്ക് ടോക്ക് വീഡിയോകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യയുടെ വീഡിയോകള്‍ നേരത്തെ തരംഗമായി മാറിയിരുന്നു. സൗഭാഗ്യയുടെയും സുഹൃത്ത് അര്‍ജുന്‍ സോമശേഖറിന്റെയും വിവാഹം അടുത്തിടെയാണ് നടന്നത്. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചാണ് അര്‍ജുന്‍ സൗഭാഗ്യയെ താലിചാര്‍ത്തിയത്.

താരപുത്രിയുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ നേരത്തെ തരംഗമായി മാറിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 20നായിരുന്നു അര്‍ജുനും സൗഭാഗ്യയും തമ്മിലുളള വിവാഹം നടന്നത്. 10 വര്‍ഷത്തിലധികമായി സൗഭാഗ്യയും അര്‍ജുനും സുഹൃത്തുക്കളാണെന്ന് അടുത്തിടെ താരാ കല്യാണ്‍ വെളിപ്പെടുത്തിയിരുന്നു.

നടിയുടെ നൃത്ത വിദ്യാലയത്തിലെ

നടിയുടെ നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുന്‍. ആ സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയിരുന്നത്. താന്‍ ആഗ്രഹിച്ചത് പോലൊരു ജീവിത പങ്കാളിയെ ആണ് ലഭിച്ചതെന്ന് സൗഭാഗ്യയും നേരത്തെ തുറന്നുപറഞ്ഞിരുന്നു. സൗഭാഗ്യയ്‌ക്കൊപ്പം ടിക്ക് ടോക്ക് വീഡിയോകളിലൂടെയും അര്‍ജുനെ എല്ലാവരും കണ്ടിരുന്നു. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളും ഡബ്‌സ്മാഷ് വീഡിയോകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

അടുത്തിടെ നടന്നൊരു

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ വിവാഹ ശേഷമുളള ആഗ്രഹങ്ങള്‍ സൗഭാഗ്യ തുറന്നുപറഞ്ഞിരുന്നു. യാത്രകള്‍ ഇപ്പോഴും എന്റെ ബക്കറ്റ് ലിസ്റ്റില്‍ ഉണ്ടെന്ന് നടി പറയുന്നു. പിന്നെ ഡോബര്‍ എടുക്കണം. അത് ചെറുതിലെ കിട്ടണം, ചേട്ടന്റെ കൈയ്യില്‍ ഉളളത് റോട് വീലര്‍ ആണ്. അത് ഒന്‍പത് വയസ് മാത്രം പ്രായം ഉളളപ്പോഴാണ് എന്റെ അടുത്ത് വരുന്നത്. ഞാനും അവനും തമ്മില്‍ നല്ല കൂട്ടാണ്. പക്ഷേ റോട്ടിന് ലിമിറ്റേഷന്‍സ് ഉണ്ടല്ലോ.

അത് കൊണ്ട് കുഞ്ഞിലെ

അത് കൊണ്ട് കുഞ്ഞിലെ ഒരു ബ്രീഡിനെ വളര്‍ത്തണം എന്നതാണ് എന്റെ ആഗ്രഹം സൗഭാഗ്യ പറയുന്നു. ഒരു കുഞ്ഞിനെ വേണം എന്നുളളത് തന്റെ മറ്റൊരു ആഗ്രഹമാണെന്നും സൗഭാഗ്യ പറയുന്നു. പ്രത്യേകിച്ചും ഒരു പെണ്‍കുഞ്ഞിനെ. രണ്ടാള്‍ക്കും പെണ്‍കുട്ടി വേണമെന്നാണ് ആഗ്രഹമെന്നും താരപുത്രി പറഞ്ഞു. എനിക്ക് ഇപ്പോള്‍ ഒരു മകനെ കിട്ടി. അതുകൊണ്ട് പേരക്കുട്ടി ആണായാലും പെണ്ണായാലും പ്രശ്‌നമില്ലെന്നാണ് താര കല്യാണ്‍ പറയുന്നത്.

അമ്മയില്‍ നിന്നും

അമ്മയില്‍ നിന്നും കിട്ടാതെ പോയ കാര്യം എന്താണെന്ന് ചോദിച്ചപ്പോള്‍ ക്ഷമിക്കാന്‍ ഉളള കഴിവ് എന്നാണ് സൗഭാഗ്യ പറഞ്ഞത്. ഞാന്‍ ആരോടും ക്ഷമിക്കില്ല, പക അവസാനം വരെ ഉണ്ടാകും. വീട്ടില്‍ ഉളളവര്‍ ഒഴികെ ഉളള ആളുകളോട് ക്ഷമിക്കാറില്ല എന്നാണ് താരം പറഞ്ഞത്. അഭിമുഖത്തില്‍ അച്ഛനില്‍ നിന്നും കിട്ടിയ എറ്റവും വലിയ ഗുണം ഹ്യൂമര്‍ സെന്‍സാണെന്നും താരപുത്രി പറഞ്ഞു. അതെ പോലെ അര്‍ജുനും ഹ്യൂമര്‍ സെന്‍സ് ഉണ്ട്. വിഷമിച്ചൊന്നും ഇരിക്കാന്‍ സാധിക്കില്ല. എപ്പോഴും ചിരിയാണ്. നല്ല രസമാണ്. സൗഭാഗ്യ പറഞ്ഞു.

Read more about: thara kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X