For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയോട് അത് പറയാന്‍ ധൈര്യക്കുറവ് ഉണ്ടായിരുന്നു! ഇഷ്ടമാണെന്ന് പരസ്പരം പറഞ്ഞത് എന്റെ ജന്മദിനത്തില്‍

  |

  ഡബ്‌സ്മാഷ് വീഡിയോകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ചിരുന്നു. സൗഭാഗ്യയുടെതായി പുറത്തിറങ്ങിയ മിക്ക വീഡിയോകളും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. അടുത്തിടെയായിരുന്നു അര്‍ജുന്‍ സോമശേഖറുമായുളള സൗഭാഗ്യയുടെ വിവാഹം കഴിഞ്ഞത്.

  ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 19, 20 ദിവസങ്ങളിലായാണ് ഇവരുടെ വിവാഹം നടന്നത്. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചാണ് അര്‍ജുന്‍ സൗഭാഗ്യയെ താലി ചാര്‍ത്തിയത്. പത്ത് വര്‍ഷത്തിലധികമായി സൗഭാഗ്യയും അര്‍ജുനും സുഹൃത്തുക്കളാണെന്ന് മുന്‍പ് താരാ കല്യാണ്‍ വെളിപ്പെടുത്തിയിരുന്നു.

  വിവാഹ ശേഷവും തങ്ങളുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് സൗഭാഗ്യയും അര്‍ജുനും എത്താറുണ്ട്. സൗഭാഗ്യയുടെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത്തവണ അര്‍ജുനുമായുളള തന്റെ പ്രണയകഥ പറഞ്ഞുകൊണ്ടാണ് താരപുത്രി എത്തിയിരിക്കുന്നത്. തന്റെ യൂടൂബ് ചാനലിലൂടെയാണ് സൗഭാഗ്യ പ്രണയ കഥ വെളിപ്പെടുത്തിയിരിക്കുന്നത്

  Soubhagya Wedding Video | സൗഭാഗ്യ വെങ്കടേഷിന്റെ കിടിലൻ കല്യാണവീഡിയോ | FilmiBeat Malayalam

  ഞങ്ങള്‍ തമ്മില്‍ എഴുവയസിന്റെ വ്യത്യാസമുണ്ടെന്ന് സൗഭാഗ്യ പറയുന്നു. അമ്മയുടെ ഡാന്‍സ് സ്‌കൂളില്‍ വെച്ചാണ് അര്‍ജുന്‍ ചേട്ടനെ ആദ്യമായി കാണുന്നത്. ചേട്ടനും അവിടെ പഠിക്കുന്നുണ്ടായിരുന്നു. അര്‍ജുന്‍ ചേട്ടന്‍ സീനിയര്‍ കുട്ടികളുടെ ഗ്യാങ്ങിലായിരുന്നു. ഞാന്‍ ജൂനിയര്‍ കുട്ടികളുടെ ഗ്യാങ്ങിലും. ആദ്യം ഒരു ഇറിറേറ്റിംഗ് കഥാപാത്രമായാണ് എനിക്ക് തോന്നിയത്. വെറുതെയിരിക്കുമ്പോള്‍ മുടിയൊക്കെ പിടിച്ചുവലിക്കും. ഞാന്‍ ഏഴാം ക്ലാസില്‍ ആയപ്പോഴേക്കും അവരുടെ കൂടെ പ്രോഗ്രാം ചെയ്യാന്‍ തുടങ്ങി.

  അവരുടെ ഗ്യാങ്ങിലെത്തിയപ്പോള്‍ ചേട്ടന്റെ കൂടെ ഡാന്‍സ് ചെയ്യണം എന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ മറ്റൊരാളെയാണ് എനിക്ക് ഡാന്‍സ് പാര്‍ട്ണര്‍ ആയി കിട്ടിയത്. അര്‍ജുന്‍ ചേട്ടന്‍ നല്ല രീതിയില്‍ ഡാന്‍സ് ചെയ്യും. നന്നായി പഠിക്കും. തമാശ പറയും. ആളുകളോട് നന്നായി പെരുമാറും. ആ ടൈമിലാണ് എനിക്ക് ചേട്ടനൊടൊരു ക്രഷ് തോന്നുന്നത്.

  എന്നാല്‍ അമ്മ പിന്നീട് ഡാന്‍സ് സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമാക്കി മാറ്റി. അതോടെ ചേട്ടനെ പിന്നെ ഞാന്‍ കണ്ടില്ല. 13 വര്‍ഷത്തിന് ശേഷമാണ് അര്‍ജുന്‍ ചേട്ടനെ പിന്നെ ഞാന്‍ കാണുന്നത്. ഒരു ദിവസം ഡാന്‍സ് ക്ലാസ് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഒരു പരിചയമുളള മുഖം റോഡ് ക്രോസ് ചെയ്ത് അടുത്തേക്ക് വരുന്നത് കണ്ടു. അത് അര്‍ജുന്‍ ചേട്ടനായിരുന്നു. നേരെ വന്ന് അമ്മയോട് സംസാരിച്ചു.

  എന്നോടും. ഇഷ്ടമുളള ഒരാളെ കണ്ട ഒരു സന്തോഷം തോന്നി അപ്പോള്‍. എന്നും എനിക്കൊരു സ്‌പെഷ്യല്‍ പേഴ്‌സണായിട്ടാണ് ചേട്ടനെ തോന്നിയിട്ടുളളത്. അതിന് ശേഷം ചേട്ടന്‍ വീണ്ടും ഞങ്ങളുടെ സ്‌കൂളില്‍ ജോയിന്‍ ചെയ്തു. അമ്മയാണ് ചേട്ടനെ പഠിപ്പിച്ചുകൊണ്ടിരുന്നത്. ഇടയ്ക്ക് അമ്മയ്ക്ക് പനി വന്നപ്പോള്‍ എന്നോട് പഠിപ്പിക്കാന്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ ഒരുമിച്ച് പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി.

  അര്‍ജുന്‍ ചേട്ടനുമായി ഞാന്‍ പെട്ടെന്ന് സിങ്കാവുന്നത് പോലെ തോന്നി. ഒരേ ടേസ്റ്റുകള്‍, ഇഷ്ടങ്ങള്‍, നല്ല സൗഹൃദമായി, എന്റെ പട്ടിക്കുട്ടികളെയൊക്കെ വളരെ ജെനുവിനായി തന്നെയാണ് ചേട്ടന്‍ ഇഷ്ടപ്പെടുന്നതെന്ന് മനസ്സിലായി. ഏതെങ്കിലും ഒരു പോയിന്റില്‍ നമുക്ക് ജീവിതത്തില്‍ സെറ്റില്‍ ആവണമെന്ന് തോന്നുമല്ലോ. സീരിയസായി ഒരു ലൈഫ് പാര്‍ട്ണറെ കുറിച്ച് ഞാനാലോചിച്ചു തുടങ്ങിയ സമയത്തായിരുന്നു വിവാഹിതരാവാം എന്ന് തീരുമാനിക്കുന്നത്.

  എനിക്ക് ഡാഡിയെ ഭയങ്കരമായി മിസ് ചെയ്യുന്നുണ്ടായിരുന്നു. അര്‍ജുന്‍ ചേട്ടനാണെങ്കില് ഡാഡിയുടെ ഒരുപാട് ക്വാളിറ്റികള്‍ ഉണ്ട്. ഒരു പാര്‍ട്ണിറില്‍ ഞാനാഗ്രഹിച്ച കാര്യങ്ങള്‍ എല്ലാ അര്‍ജുന്‍ ചേട്ടനില്‍ ഉണ്ടായിരുന്നു. ഇഷ്ടമാണെന്ന് പരസ്പരം പറയുന്നത് എന്റെ ഒരു ജന്മദിനത്തിന്റെ അന്നാണ്. എന്റെ ജന്മദിനത്തിന്റെ അന്ന് ഞങ്ങള്‍ തമ്മില്‍ വഴക്കായി. അന്നാണ് ഇഷ്ടം തുറന്നുപറയുന്നത്.

  വാരിയംകുന്നന്‍ ഒരുങ്ങുന്നത് 80 കോടി ബഡ്ജറ്റില്‍? ബ്രഹ്മാണ്ഡ ചിത്രവുമായി പൃഥ്വിരാജും ആഷിക്ക് അബുവും

  പക്ഷേ അമ്മയോട് പറയാന്‍ ഒരുധൈര്യക്കുറവ്. എനിക്കെന്തോ അമ്മ സമ്മതിക്കില്ലെന്ന് തോന്നി. അര്‍ജുന്‍ ചേട്ടനോട് അമ്മയ്ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അമ്മയുടെ എറ്റവും പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയാണ്. ആ വിദ്യാര്‍ത്ഥി മകളുടെ ഭര്‍ത്താവായി വരുന്നത് അ്മ്മയ്ക്ക് ഇഷ്ടമാവുമോ എന്നായിരുന്നു ആശങ്ക. അര്‍ജുന്‍ ചേട്ടന്‍ അമ്മയോട് പറയാം എന്ന് പറഞ്ഞപ്പോഴും ഞാനാണ് നീട്ടിക്കൊണ്ടുപോയത്.

  അന്ന് ഞാനത് പറഞ്ഞപ്പോള്‍ ഡബ്യൂസിസിയിലെ ആഡ്യ സ്ത്രീ ജനങ്ങള്‍ ഒന്നും പ്രതികരിച്ചില്ല:ഹിമ ശങ്കര്‍

  എന്നാല്‍ ഒടുവില്‍ അമ്മ തന്നെ കയ്യോടെ പൊക്കി. എല്ലാം അമ്മ മനസിലാക്കിയ ദിവസം ഒരു മണിക്കൂറോളം അമ്മ എന്നോട് വഴക്കായി. പിന്നെ എല്ലാം ശരിയായി. ഇത്രയും ട്രസ്റ്റ് തന്നിട്ട് എന്തുക്കൊണ്ട് പറഞ്ഞില്ല എന്നതായിരുന്നു അമ്മയുടെ വിഷമം. അമ്മയുടെ ആ വിഷമം ജെനുവിനായിരുന്നു. അമ്മ അറിഞ്ഞതോടെ പിന്നീട് എല്ലാം വേഗത്തിലായി. ഒരു മാസം കൊണ്ടാണ് വിവാഹം ഫിക്‌സ് ചെയ്തത്. സൗഭാഗ്യ വെങ്കിടേഷ് യൂടുബില്‍ പങ്കുവെച്ച തന്റെ വീഡിയോയില്‍ പറഞ്ഞു.

  റിമയെ ശല്യം ചെയ്യുന്ന ആ യുവാവ്! അഭിനേതാവായും തിളങ്ങിയ സംവിധായകന്‍! വൈറല്‍ വീഡിയോ

  Read more about: sowbhagya venkitesh
  English summary
  sowbhagya venkitesh reveals her love story with arjun somashekhar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X