എന്റെ സഹോദരനാണ് കണ്ണേട്ടന്‍, അദ്ദേഹം വിവാഹം കഴിക്കുകയാണെന്ന് നേരത്തെ അറിഞ്ഞു! ബന്ധം വെളിപ്പെടുത്തി സൗഭാഗ്യ
കഴിഞ്ഞദിവസം വിവാഹിതരായ നടി ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും സമൂഹമാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം നേരിടുകയാണ്. താരങ്ങളുടേത് രണ്ടാം വിവാഹമാണെന്നതും ഇരുവരും തമ്മില്‍ വലിയ പ്രായവ്യത്യാസം ഉണ്ടെന്നും കരുതിയാണ് പലരും മോശമായ അഭിപ്രായങ്ങളുമായി എത്തിയത്.
എന്നാല്‍ തങ്ങളുടെ മുന്‍കാല ജീവിതത്തെക്കുറിച്ചും പ്രായത്തെക്കുറിച്ചുമൊക്കെ താരങ്ങള്‍ പല അഭിമുഖങ്ങളിലൂടെയും വെളിപ്പെടുത്തി. ഇങ്ങനെ ഒരു ജീവിതം തെരഞ്ഞെടുത്തതിനെ പറ്റിയും ദിവ്യ സംസാരിച്ചിരുന്നു. ഇപ്പോഴിതാ താരദമ്പതിമാര്‍ക്ക് പിന്തുണയുമായി സീരിയല്‍ രംഗത്തുള്ള സുഹൃത്തുക്കളും എത്തിയിരിക്കുകയാണ്.

ഗുരുവായൂരില്‍ വച്ച് നടത്തിയ വിവാഹത്തിന് പിന്നാലെ ഇന്നലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചുള്ള വിവാഹവിരുന്നും താരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സഹപ്രവര്‍ത്തകരായ പലരും ഇതില്‍ പങ്കെടുക്കുകയും ചെയ്തു. ഇതില്‍ ഏറ്റവും ശ്രദ്ധേയം നടി സൗഭാഗ്യ വെങ്കിടേഷ് ആണ്. ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമാണ് സൗഭാഗ്യ ചടങ്ങിലേക്ക് എത്തിയത്.
ഒപ്പം കല്യാണ ചെക്കനായ ക്രിസ് വേണുഗോപാല്‍ തന്റെ സഹോദരനാണെന്നും സൗഭാഗ്യ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ക്രിസും സൗഭാഗ്യയുടെ പിതാവും തമ്മില്‍ എന്തോ ബന്ധമുണ്ടെന്ന തരത്തില്‍ കഥകള്‍ ഉണ്ടായിരുന്നു. ഒടുവില്‍ അതെന്താണെന്നും താന്‍ കണ്ണന്‍ ചേട്ടന്‍ എന്ന് വിളിക്കുന്ന ആളാണ് ഇതൊന്നും നടി സൂചിപ്പിച്ചു.
'കണ്ണന്‍ ചേട്ടന്‍ എന്റെ അച്ഛന്റെ സഹോദരിയുടെ മകനാണ്. എന്നെ എടുത്ത് വളര്‍ത്തിയ ചേട്ടന് തുല്യനായ ആളാണ്. നല്ല വൈബ് ഉള്ള ജീനിയസ് ആയിട്ടുള്ള ആളാണ് കണ്ണന്‍ ചേട്ടന്‍. അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. വളരെ സ്വീറ്റ് ആയിട്ടുള്ള ഒരാളാണ് ഞങ്ങളുടെ കുടുംബത്തിലേക്ക് കടന്നു വരുന്നതെന്ന് അതിലും സന്തോഷമുള്ള കാര്യമാണ്. ദിവ്യ ചേച്ചി വളരെ ഇന്നസെന്റും സ്വീറ്റുമായിട്ടുള്ള ആളാണ്.
കണ്ണന്‍ ചേട്ടന്‍ കസിന്‍ ആണെങ്കിലും എന്നെക്കാള്‍ നല്ല പ്രായവ്യത്യാസം ഉണ്ട്. സുഹൃത്തുക്കളെ പോലൊരു വൈബ് ഞങ്ങള്‍ തമ്മിലില്ല. എന്നിരുന്നാലും സ്‌നേഹത്തിന് ഒരു കുറവുമില്ല. ഞാനും മകള്‍ സുധാപ്പും തമ്മിലുള്ള പോലെ ആയിരുന്നു ചെറുപ്പത്തില്‍ കണ്ണന്‍ ചേട്ടനും ഞാനും തമ്മില്‍...

എന്റെ അച്ഛനുമായി കണ്ണന്‍ ചേട്ടന് വലിയ പ്രായ വ്യത്യാസം ഇല്ലാത്തതുകൊണ്ട് തന്നെ അവര്‍ തമ്മില്‍ നല്ല കമ്പനിയായിരുന്നു. കണ്ണന്‍ ചേട്ടനുമായി ഞാന്‍ അത്ര കമ്പനി അല്ലെങ്കിലും അദ്ദേഹത്തിന്റെ അമ്മയുമായി നല്ല ബന്ധമാണ്. ഇവരുടെ വിവാഹം ഉണ്ടെന്ന് ഞാന്‍ നേരത്തെ അറിഞ്ഞിരുന്നു. കേട്ടപ്പോള്‍ സന്തോഷമാണ് തോന്നിയത്, നല്ല കാര്യമല്ലേ സംഭവിച്ചതെന്നും,' സൗഭാഗ്യ പറയുന്നു...
അതേ സമയം താരദമ്പതിമാര്‍ക്ക് ആദ്യം വ്ന്ന നെഗറ്റീവുകള്‍ മാറി ഇരുവരെയും അനുകൂലിക്കുകയാണ് സോഷ്യല്‍ മീഡിയ. 'ഉപാധികള്‍ ഒന്നുമില്ലാതെ പരസ്പരം സ്‌നേഹിക്കാന്‍ അറിയാവുന്ന രണ്ടു മനുഷ്യര്‍ ഒന്നിച്ചു ചേര്‍ന്നിരിക്കുന്നത് കാണാന്‍ തന്നെ എന്ത് രസമാണ്, ഇവര്‍ രണ്ടാളും മുന്നേ കല്യാണം കഴിഞ്ഞവര്‍ ആയിരുന്നെങ്കിലും ഇപ്പോഴാണ് അന്ന് പലതിന്റെയും കുറവുകള്‍ ഉണ്ടായിരുന്നു എന്ന് തിരിച്ചറിയുന്നത് എന്ന് തോന്നുന്നു. സത്യത്തില്‍ ഈ സമയത്തുള്ള ആസ്വാദനം ഭയങ്കര അനുഭൂതി ആയിരിക്കും അവര്‍ക്ക് സമ്മാനിക്കുക.
അവര്‍ക്കൊരു സ്‌നേഹമുള്ള ഇണയെ കിട്ടിയ സന്തോഷമാണ്. നമ്മള്‍ വെറുതേ അവരതം പറഞ്ഞു കുറ്റപ്പെടുത്തരുത്. അവരുടെ പാട്ടിനു വിടുക, പുതിയ തലമുറ സ്‌നേഹജീവിതം ഇതിലൂടെ കണ്ട് പഠിക്കട്ടെ. മരണം വരെ സ്‌നേഹിച്ചു ജീവിക്കാന്‍ പറ്റുമെന്നും തുടങ്ങി വലിയ പിന്തുണയാണ് ഇരുവര്‍ക്കും ലഭിക്കുന്നത്.


Click it and Unblock the Notifications