മകന്റെ ആദ്യ ശമ്പളത്തിൽ നിന്നും കിട്ടിയ സമ്മാനം, ജന്മം നൽകിയില്ലെങ്കിലും കർമം കൊണ്ട് അമ്മ; സൗഭാ​ഗ്യ പറഞ്ഞത്!

ടിക്ക് ടോക്ക് വീഡിയോകളിലൂടെയാണ് സൗഭാ​ഗ്യ വെങ്കിടേഷ് പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. കോമഡി റീലുകളും ഡാൻസ് വീഡിയോകളും വഴി സൗഭാ​​ഗ്യ ടിക്ക് ടോക്കിൽ ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിച്ചു.‍ സൗഭാ​ഗ്യ ടിക്ക് ടോക്ക് താരമായി മാറിയശേഷമാണ് നടി താര കല്യാണിന്റെ മകളാണ് താരമെന്ന് ആരാധകർ അറിയുന്നത്. താരയും അമ്മ സുബ്ബലക്ഷ്മിയുമെല്ലാം വളരെ വർഷങ്ങളായി മലയാള സിനിമ-സീരിയൽ രം​ഗത്ത് സജീവമാണ്.

പക്ഷെ അമ്മയ്ക്കൊപ്പം പൊതു വേദികളിൽ സൗഭാ​ഗ്യ സോഷ്യൽമീഡിയയിൽ സജീവമാകും മുമ്പ് പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതുകൊണ്ട് കൂടിയാണ് താര കല്യാണിന്റെ മകളാണ് സൗഭാ​ഗ്യ ഭൂരിഭാ​ഗം പേരും അറിയാതെ പോയത്. ടിക്ക് ടോക്ക് നിരോധിച്ചശേഷമാണ് സൗഭാ​ഗ്യ യുട്യൂബ് ചാനൽ ആരംഭിച്ചത്. കൂടാതെ ഇൻസ്റ്റ​ഗ്രാമിലും സജീവമായി.

Sowbhagya Venkitesh

അമ്മയുടെ ഡ‍ാൻസ് അക്കാദമിയുടെ ചുമതല ഇപ്പോൾ സൗഭാ​ഗ്യയ്ക്കാണ്. താര കല്യാണിന്റെ പ്രിയപ്പെട്ട ശിഷ്യനായ അർജുൻ സോമശേഖരനെയാണ് സൗഭാ​ഗ്യ വിവാഹം ചെയ്തത്. ഇരുവർക്കും മൂന്ന് വയസുള്ള ഒരു മകളുണ്ട്. നർത്തകി, സോഷ്യൽമീഡിയ താരം, നടി, വ്ലോ​​ഗർ എന്നതിൽ എല്ലാം ഉപരിയായി നല്ലൊരു കുടുംബിനിയാണ് സൗഭാ​ഗ്യ ഇപ്പോൾ. ഭർത്താവിന്റെയും തന്റേയും കുടുംബം ഒരുപോലെയാണ് സൗഭാ​ഗ്യ മുന്നോട്ട് കൊണ്ടുപോകുന്നത്.

സൗഭാ​ഗ്യയുമായുള്ള വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ അർജുന്റെ കുടുംബത്തിൽ മൂന്ന് മരണങ്ങൾ സംഭവിച്ചിരുന്നു. അർജുന്റെ അച്ഛനും അമ്മയും ചേട്ടന്റെ ഭാര്യയുമാണ് കൊവിഡ് കാലത്ത് മരിച്ചത്. പ്രിയപ്പെട്ട ചേട്ടത്തിയമ്മ പോയപ്പോൾ അവരുടെ രണ്ട് പറക്കമുറ്റാത്ത കുഞ്ഞുങ്ങളേയും സ്വന്തം മക്കളെപ്പോലെ സൗഭാ​ഗ്യ ചേർത്ത് പിടിച്ചു.

പ്രസവിച്ചിട്ടില്ലെങ്കിലും സുദർശനയെപ്പോലെ തന്നെ അനുവും ഹരിയും സൗഭാ​ഗ്യയുടെ മക്കളാണ്. സുദർശനയ്ക്കും എല്ലാമെല്ലാം അനുവും ഹരിയും തന്നെയാണ്. ചേട്ടത്തിയമ്മയുടെ സ്ഥാനത്തേക്ക് അടുത്തിടെ പുതിയൊരാൾ കൂടി വന്നിട്ടുണ്ട്. അർജുന്റെ ചേട്ടൻ അടുത്തിടെയാണ് വീണ്ടും വിവാഹിതനായത്. പക്ഷെ അതേകുറിച്ചുള്ള വിശദവിവരങ്ങൾ കുടുംബം എവിടേയും പരസ്യപ്പെടുത്തിയിട്ടില്ല.

സുദർശനയുടെ മൂന്നാം പിറന്നാൾ ആഘോഷത്തിൽ പുതിയൊരു അം​ഗത്തെ കൂടി കണ്ടപ്പോഴാണ് അരുൺ വീണ്ടും വിവാഹിതനായി എന്ന വിവരം താരകുടുംബത്തിന്റെ ആരാധകർ അറിയുന്നത്. വിദ്യയ്ക്കും ഒരു മകളുണ്ട്. അടുത്തിടെയായി സൗഭാ​ഗ്യ പങ്കിടുന്ന വ്ലോ​ഗുകളിലെല്ലാം വിദ്യയുടെയും മകളുടേയും സാന്നിധ്യം കാണാം. അതേസമയം സോഷ്യൽമീഡിയയിൽ സജീവമായ സൗഭാ​ഗ്യ പങ്കിട്ട പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ് ശ്രദ്ധിക്കപ്പെടുന്നത്.

Sowbhagya Venkitesh

രുചികരമായ ഒരു വിഭവത്തിന്റെ ചിത്രം പങ്കിട്ട് ഇന്ന് ഈ ഭക്ഷണത്തിന് നല്ല രുചി തോന്നുന്നു... എന്റെ മകൻ അവന്റെ ആദ്യ സാലറിയിൽ നിന്നും വാങ്ങി തന്നതാണ് എന്നാണ് സൗഭാ​ഗ്യ കുറിച്ചത്. ചേട്ടന്റെ മകനുമായുള്ള സൗഭാ​ഗ്യയുടെ അടുപ്പത്തിന്റെ ആഴം പുതിയ ചിത്രങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. ജന്മം നൽകിയില്ലെങ്കിലും കർമം കൊണ്ട് ഹരിക്ക് അമ്മ തന്നെയാണ് സൗഭാ​ഗ്യയെന്ന് പുതിയ ചിത്രങ്ങൾ വീണ്ടും തെളിയിക്കുന്നു.

സൗഭാ​ഗ്യയുടെ കീഴിലാണ് ഹരിയുടെ സഹോദരിയായ അനു നൃത്തം പഠിക്കുന്നത്. സൗഭാ​ഗ്യയും അനുവും ഒരുമിച്ച് നൃത്തം അവതരിപ്പിക്കാറുമുണ്ട്. തൊണ്ടയുടെ ഓപ്പറേഷനും അതുമായി ബന്ധപ്പെട്ട വിശ്രമവുമെല്ലാം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് മുമ്പാണ് താര കല്യാൺ സീരിയലിൽ സജീവമായി തുടങ്ങിയത്. ഭർത്താവിന്റെ മരണശേഷം താര കല്യാൺ ഒറ്റയ്ക്കാണ് താമസം.

താരയുടെ അമ്മയും നടിയുമായ സുബ്ബലക്ഷ്മിയും ഒറ്റയ്ക്കായിരുന്നു താമസം. സുബ്ബലക്ഷ്മി കിടപ്പിലായശേഷമാണ് താരയും സൗഭാ​ഗ്യയുമെല്ലാം ഒപ്പം താമസിച്ച് തുടങ്ങിയത്. ഒറ്റയ്ക്ക് താമസിക്കാനാണ് അമ്മയ്ക്ക് താൽപര്യമെന്നും അതിനാലാണ് അത്തരത്തിൽ ജീവിക്കാൻ അമ്മയെ അനുവദിച്ചതെന്നുമാണ് താര കല്യാൺ മുമ്പൊരിക്കൽ പറഞ്ഞത്. ഒരു വർഷം മുമ്പായിരുന്നു സുബ്ബലക്ഷ്മിയുടെ വിയോ​ഗം സംഭവിച്ചത്.

More from Filmibeat

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X